Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താനെതിരേ സച്ചിന്‍ രക്ഷപ്പെട്ടു! ഞാന്‍ വീണ്ടും ഔട്ട് നല്‍കും, ആവര്‍ത്തിച്ച് അംപയര്‍

SACHIN TENDULKAR

2011ലെ ഐസിസി ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സൂപ്പര്‍ പോരാട്ടം ക്രിക്കറ്റ് പ്രേമികളില്‍ പലരും മറന്നിട്ടുണ്ടാവില്ല. ഈ കളിയിലെ ഒരു വിവാദ നിമിഷം തന്നെയാണ് ഇതിനു കാരണം. ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരേ അംപയര്‍ എല്‍ബിഡബ്ല്യു വിളിക്കുകയും പക്ഷെ സച്ചിന്‍ റിവ്യു എടുത്ത് തീരുമാനം തനിക്കു അനുകൂലമാക്കുകയുമായിരുന്നു. സ്പിന്നര്‍ സഈദ് അജ്മലായിരുന്നു അന്നു സച്ചിനെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. ഔട്ട് വിളിച്ചത് അംപയര്‍ ഇംഗ്ലണ്ടിന്റെ ഇയാന്‍ ഗൂള്‍ഡുമായിരുന്നു.

അന്നു സച്ചിന്‍ യഥാര്‍ഥത്തില്‍ ഔട്ട് തന്നെയായിരുന്നുവെന്നും നിര്‍ഭാഗ്യം കാരണമാണ് തനിക്കു വിക്കറ്റ് ലഭിക്കാതെ പോയതെന്നും അജ്മല്‍ പല തവണആവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ അഭിപ്രായം തന്നെയാണ് കളി നിയന്ത്രിച്ച അംപയര്‍ ഗൂള്‍ഡിനുമുള്ളത്. തന്റെ തീരുമാനമായിന്നു ശരിയെന്നും ഡിആര്‍എസിനാണ് പിഴവ് പറ്റിയതെന്നുമെന്നായിരുന്നു അദ്ദേഹം തുറന്നടിച്ചത്. ഇപ്പോള്‍ ചോദിച്ചാലും ഔട്ടെന്നായിരിക്കും തന്റെ വിധിയെന്നും ഗൂള്‍ഡ് വ്യക്തമാക്കിയിരുന്നു.

അന്നു സച്ചിന്റെ ഇന്നിങ്‌സ് കളിയിലെ ടേണിങ് പോയിന്റായി മാറിയിരുന്നു. ഫിഫ്റ്റി കുറിച്ച അദ്ദേഹത്തിന്റെ പ്രകടനം പാകിസ്താനെതിരേ ഇന്ത്യക്കു 29 റണ്‍സിന്റെ വിജയം സമ്മാനിച്ചിരുന്നു. പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും സച്ചിനായിരുന്നു. സെമി ജയിച്ച് ഫൈനലിലേക്കു മുന്നേറിയ ഇന്ത്യ പിന്നീട് ശ്രീലങ്കയെ തകര്‍ത്തു ലോക ചാംപ്യന്‍മാരാവുകയും ചെയ്തു.

സംഭവം 11ാം ഓവറില്‍

സംഭവം 11ാം ഓവറില്‍

പാകിസ്താനെതിരേ ആദ്യം ബാറ്റ് ചെയ്യവെ ഇന്ത്യന്‍ ഇന്നിങ്‌സിലെ 11ാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അപ്പോള്‍ 23 റണ്‍സോടെയായിരുന്നു ക്രീസിലുണ്ടായിരുന്നത്. സഈദ് അജ്മലിനെതിരേ പ്രതിരോധിക്കാന്‍ ശ്രമിക്കവെ ബോള്‍ പാഡില്‍ പതിക്കുകയായിരുന്നു. തുടര്‍ന്ന് അജ്മലും പാക് താരങ്ങളും ശക്തമായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഇയാന്‍ ഗൂള്‍ഡ് ഔട്ടും വിധിച്ചു.

എന്നാല്‍ സച്ചിന്‍ ഉടന്‍ ഡിആര്‍എസ് എടുക്കുകയായിരുന്നു. ഹോക്ക് ഐ ടെക്‌നോളജി പ്രകാരം ബോള്‍ ലെഗ് സൈഡിലൂടെ പുറത്തേക്കു പോവുമെന്ന റീപ്ലേയില്‍ തെളിഞ്ഞു.

തുടര്‍ന്നു തേര്‍ഡ് അംപയര്‍ നോട്ടൗട്ടും വിധിക്കുകയായിരുന്നു. സച്ചിന്‍ 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു ഇത്. ആയുസ് നീട്ടിക്കിട്ടിയ അദ്ദേഹം പിന്നീട് 85 റണ്‍സോടെ ഇന്ത്യയുടെ വിജയശില്‍പ്പിയാവുകയും ചെയ്തു.

Also Read: ഔട്ടായാല്‍ എന്നെപ്പോലെ ദേഷ്യം ആര്‍ക്കുമുണ്ടാവില്ല, 10 ബാറ്റുകളോളം പൊട്ടിച്ചു! സഞ്ജു പറയുന്നു

വന്‍ വിവാദം

വന്‍ വിവാദം

ബോള്‍ വിക്കറ്റില്‍ പതിക്കാതെ ലെഗ് സൈഡിലേക്കു പോവുമെന്ന് കാണിച്ച ഹോക്ക് ഐ (Hawk-Eye) സാങ്കേതിക വിദ്യക്കെതിരേ അന്നു വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നു ഹോക്ക്- ഐ ഇന്നൊവേഷന്‍സിന്റെ മാനേജിങ് ഡയറക്ടര്‍ സ്റ്റീഫന്‍ കാര്‍ട്ടര്‍ തീരുമാനത്തെ പ്രതിരോധിച്ച് പ്രസ്താവന ഇറക്കുകയും ചെയ്തു.

ഹോക്ക്-ഐ കാണിച്ച പാത വളരെ കൃത്യമായിരുന്നു. അംപയറുടെ യഥാര്‍ഥ തീരുമാനത്തെ മറികടക്കാന്‍ ഡിആര്‍എസ് കൃത്യമായി ഉപയോഗിക്കുകയും ചെയ്തു.

ബോള്‍ റിലീസ് ചെയ്തതു മുതല്‍ ഇംപാക്ട് പോയിന്റ് വരെ ഹോക്ക് ഐയുടെ ട്രാക്ക് ലൈന്‍ ബോളിന്റെ വീഡിയോയുമായി തികച്ചും യോജിക്കുന്നതായും സ്റ്റീഫന്‍ കാര്‍ട്ടര്‍ വിശദീകരിച്ചിരുന്നു.

Also Read: സിക്‌സറടിക്കരുതെന്ന് സച്ചിന്‍, 294ല്‍ നില്‍ക്കെ വീരുവിന്റെ കണ്‍ട്രോള്‍ പോയി!

ഇനിയും ഔട്ട് നല്‍കുമെന്ന് അംപയര്‍

ഇനിയും ഔട്ട് നല്‍കുമെന്ന് അംപയര്‍

പിന്നീട് ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ തനിക്കു പിഴവ് സംഭവിച്ചിട്ടില്ലെന്നും ഇപ്പോള്‍ ചോദിച്ചാലും അതു ഔട്ടെന്നായിരിക്കും പറയുകയെന്നും ഇയാന്‍ ഗൂള്‍ഡ് പറഞ്ഞിരുന്നു.

ഞാന്‍ അന്നത്തെ തീരുമാനത്തിന്റെ പേരില്‍ കളിയാക്കപ്പെടാറുണ്ട്. എന്റെ പ്രതികരണത്തിന്റ ചിത്രങ്ങള്‍ ആളുകള്‍ അയച്ചു തരാറുമുണ്ട്. ബോള്‍ ലെഗ് സൈഡിലൂഡെയാണ് പോവുകയെന്നു അന്നു തേര്‍ഡ് അംപയര്‍ മൈക്രോഫോണില്‍ ചെവിയില്‍ പറഞ്ഞപ്പോള്‍ എനിക്കു ചിരിയാണ് വന്നത്.

ഇപ്പോള്‍ എന്നെ ആരെങ്കിലും പിടിച്ചുനിര്‍ത്തി ചോദിച്ചാലും ഔട്ടെന്ന് തന്നെയായിരിക്കും ഞാന്‍ ആവര്‍ത്തിക്കുക. അന്നു എന്താണ് സംഭവിച്ചതെന്നു തനിക്കറിയില്ലെന്നും ഗൂള്‍ഡ് വ്യക്തമാക്കിയിരുന്നു.

Story first published: Wednesday, March 8, 2023, 9:56 [IST]
Other articles published on Mar 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+