Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: പറ്റില്ലെങ്കില്‍ അതു പറഞ്ഞാല്‍ പോരേ? ബിസിസിഐക്കോള്‍ വലിയവനോ? ഹാര്‍ദിക്കിനു വിമര്‍ശനം

HARDIK PANDYA

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി അരങ്ങേറിയ ഹാര്‍ദിക് പാണ്ഡ്യക്കു ആരാധകരുടെ വിമര്‍ശനം. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്കു വേണ്ടി കളിക്കാന്‍ താല്‍പ്പര്യമുണ്ടോയെന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനു നല്‍കിയ മറുപടിയാണ് ആരാധകരെ ക്ഷുഭിതരാക്കിയത്. ആദ്യ ഏകദിനത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യമാണ് ഹാര്‍ദിക്കിനെ കുഴപ്പത്തിലാക്കിയത്.

നിലവില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ മാത്രമേ ഹാര്‍ദിക് ഇന്ത്യക്കു വേണ്ടി കളിക്കുന്നുള്ളൂ. ടെസ്റ്റില്‍ നിന്നും വിരമിച്ചിട്ടില്ലെങ്കിലും ദീര്‍ഘകാലമായി മാറി നില്‍ക്കുകയാണ്. നേരത്തേ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ വലച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ ഫിറ്റ്‌നസിലേക്കു തിരിച്ചെത്തിക്കഴിഞ്ഞ ഹാര്‍ദിക് ബൗളിങും പുനരാരംഭിച്ചിട്ടുണ്ട്.

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഓസ്‌ട്രേലിയയാണ ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ ഏഴിനു ഇംഗണ്ടിലെ ഓവലില്‍ വച്ചാണ് റെഡ് ബോള്‍ ഫോര്‍മാറ്റിലെ ലോക കിരീടത്തിനായി ഇരുടീമുകളും പോരടിക്കുന്നത്. ഇന്ത്യക്കു ഇതു തുടര്‍ച്ചയായ രണ്ടാം ഫൈനലാണെങ്കില്‍ ഓസീസ് ആദ്യമായാണ് കലാശപ്പോരിന് അര്‍ഹത നേടിയത്.

ഹാര്‍ദിക് പറഞ്ഞത്

ഹാര്‍ദിക് പറഞ്ഞത്

ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ മറ്റാരുടെയെങ്കിലും സ്ഥാനം താന്‍ തട്ടിയെടുക്കുകയാണെങ്കില്‍ അതൊരിക്കലും ധാര്‍മികമായ കാര്യമല്ലെന്നായിരുന്നു ഫൈനലിലെ പങ്കാളിത്തത്തക്കുറിച്ച് ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചത്.

ധാര്‍മികമായി ഞാന്‍ വളരെ ശക്തനായ വ്യക്തിയാണ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ ടീമിലെത്താന്‍ 10 ശതമാനം പോലും ഞാനൊന്നും ചെയ്തിട്ടില്ല. ഒരു ശതമാനം പോലും ഞാന്‍ അതിന്റെ ഭാഗവുമല്ല. അതുകൊണ്ടു തന്നെ അവിടെ പോയി ടീമിലെ മറ്റാരുടെയെങ്കിലും സ്ഥാനം കൈയടക്കുന്നത് ധാര്‍മികവുമല്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ എന്റെ സ്ഥാനം കഠിനാധ്വാനത്തിലൂടെ നേടിയെടുക്കും.

ഈ കാരണത്താല്‍ തന്നെ വരാനിരിക്കുന്ന ഫൈനലിലോ, ഭാവി ടെസ്റ്റ് പരമ്പരകളിലോ ഞാന്‍ കളിക്കില്ല. അര്‍ഹതപ്പെട്ട സ്ഥാനമാണ് ലഭിച്ചിരിക്കുന്നതെന്നു തോന്നുന്നതു വരെ ടെസ്റ്റിലുണ്ടാവില്ലെന്നും ഹാര്‍ദിക് വ്യക്തമാക്കുകയായിരുന്നു.

ഹാര്‍ദിക്കിന്റെ വാക്കുകള്‍ യുക്തിസഹവും പ്രശസ്തിയുടെ അടിസ്ഥാനത്തില്‍ ആരെയും ടീമിലെടുക്കരുതെന്നു ടീം മാനേജ്‌മെന്റിനെ ഓര്‍മപ്പെടുത്തുകയുമാണ് ചെയ്യുന്നത്. പക്ഷെ ചില ആരാധകര്‍ക്കു താരത്തിന്റെ വാക്കുകള്‍ ഒട്ടും രസിച്ചിട്ടില്ല. ജാഡ കാരണമാണ് ഹാര്‍ദിക് ഈ തരത്തില്‍ സംസാരിക്കുന്നതെന്നുമായിരുന്നു അവര്‍ ചൂണ്ടിക്കാട്ടിയത്.

Also Read: തന്ത്രങ്ങള്‍ 'വായിച്ചെടുത്ത' സച്ചിന്‍, പിന്നെ അടിച്ചൊതുക്കി! അന്ന് സംഭവിച്ചത് പാക് ഇതിഹാസം പറയുന്നു

ഹാര്‍ദിക്കിന് അഹങ്കാരം

ഹാര്‍ദിക്കിന് അഹങ്കാരം

ഹാര്‍ദിക് പാണ്ഡ്യ അഹങ്കാരം കാരണമാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കുമോയെന്നതിനെക്കുറിച്ച് ഈ രീതിയില്‍ മറുപടി നല്‍തിയതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടിയത്. സോഷ്യല്‍ മീഡയയിലൂടെ അവര്‍ ഇന്ത്യന്‍ നായകനെ വിമര്‍ശിക്കുകയും ചെയ്തു.

ആരാണെന്നാ ഹാര്‍ദിക് പാണ്ഡ്യ സ്വയം കരുതുന്നത്? ഇയാള്‍ ബിസിസിഐയേക്കാള്‍ വലിയവനാണോ? എന്തിന്റെ പേരിലാണ് ഹാര്‍ദിക്കിന് ഈ അഹങ്കാരമെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

Also Read: IND vs AUS: കസറിയാല്‍ ഇന്ത്യന്‍ ടീമില്‍ നില്‍ക്കാം, അല്ലെങ്കില്‍ പുറത്ത്! ഇതാ മൂന്ന് പേര്‍

തുറന്നു പറഞ്ഞാല്‍ പോരേ?

തുറന്നു പറഞ്ഞാല്‍ പോരേ?

ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അത് നേരിട്ടങ്ങ് പറഞ്ഞാല്‍ പോരേ? ഇങ്ങനെയൊക്കെ വളച്ചൊടിച്ച് പറയേണ്ട കാര്യമുണ്ടോയെന്നും ഒരു യൂസര്‍ ചോദിക്കുന്നു.

സെലക്ടമാര്‍ക്കു തോന്നുകയാണെങ്കില്‍ മാത്രമേ ടെസ്റ്റില്‍ കളിക്കുകയുള്ളുവെന്നാണോ ഹാര്‍ദിക് പാണ്ഡ്യ പറയുന്നത്? ചില സമയങ്ങളിലെ സംസാരം കേട്ടാല്‍ ഇയാളുടെ അച്ഛന്റെ ടീമാണോ ഇന്ത്യയെന്നു തോന്നുമെന്നായിരുന്നു ഒരു യൂസര്‍ ആഞ്ഞടിച്ചത്.

Story first published: Friday, March 17, 2023, 14:37 [IST]
Other articles published on Mar 17, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+