IND vs AUS: കസറിയാല്‍ ഇന്ത്യന്‍ ടീമില്‍ നില്‍ക്കാം, അല്ലെങ്കില്‍ പുറത്ത്! ഇതാ മൂന്ന് പേര്‍

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നു മല്‍സരങ്ങള്‍ക്കു വെള്ളിയാഴ്ച തുടക്കമാവുകയാണ്. മുംബൈയിലെ വാംഖഡെയിലാണ് പകലും രാത്രിയുമായി ആദ്യ അങ്കം. സമാപിച്ച ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി കൈക്കലാക്കിയതിന്റെ ആവേശത്തിലാണ് ടീം ഇന്ത്യ ഈ വര്‍ഷത്തെ മൂന്നാം ഏകദിന പരമ്പരയ്ക്കിറങ്ങുന്നത്.
ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്ത്യക്കു വേണ്ടി ആദ്യ മല്‍സരം കളിക്കില്ല. പകരം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. കരുത്തരായ ഓസീസുമായുള്ള പോരാട്ടം ഹാര്‍ദിക്കിന്റെ കരിയറിലെ ഏറ്റവും വലിയ വെല്ലുവിളി തന്നെയായിരിക്കും. പുറംവേദനയെ തുടര്‍ന്നു ശ്രേയസ് അയ്യര്‍ക്കു ഈ പരമ്പര നഷ്ടമായത് ഇന്ത്യക്കു തിരിച്ചടിയായിട്ടുണ്ട്. രോഹിത്തും ശ്രേയസുമില്ലാതെ ആദ്യ ഏകദിനം ജയിക്കുകയെന്നത് ഇന്ത്യക്കു കടുപ്പമായിരിക്കും.
സ്ഥിരം നായകന്‍ പാറ്റ് കമ്മിന്‍സിനു പകരം മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ് ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഇതും ഇന്ത്യക്കു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം നേരത്ത സമാപിച്ച ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ടു മല്‍സരങ്ങളില്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഒാസീസ് ഒന്നു ജയിക്കുകയും മറ്റൊന്ന് സമനിലയാക്കുകയും ചെയ്തിരുന്നു. അതേസമയം, ഇന്ത്യയുടെ ചില കളിക്കാര്‍ക്കു ഏകദിന പരമ്പര വളരെ നിര്‍ണായകമായിരിക്കും. ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ മികച്ച പ്രകടനം ഇവര്‍ക്കു പുറത്തെടുക്കേണ്ടതുണ്ട്. ഈ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രവീന്ദ്ര ജഡേജ
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഗംഭീര പ്രകടനങ്ങളിലൂടെ അക്ഷര്‍ പട്ടേല്‍ ടീമിന്റെ വലിയൊരു മാച്ച് വിന്നറായി മാറിക്കൊണ്ടിരിക്കുന്നത് ജഡ്ഡുവിനു ഭീഷണിയാണ്. സമാപിച്ച നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം റണ്ണെടുത്ത മൂന്നാമത്തെ താരം അക്ഷറായിരുന്നു.
ജഡേജയ്ക്കു പകരക്കാരനായി ടീമിലേക്കു വന്ന് ഇപ്പോള്‍ ജഡ്ഡുവിന്റെ സ്ഥാനം പോലും തട്ടിയെടുക്കാന്‍ ശേഷിയുള്ള താരമെന്ന നിലയിലേക്കു അദ്ദേഹം വളര്‍ന്നിട്ടുണ്ട്. വലിയൊരു ഇടവേളയ്ക്കു ശേഷമാണ് ഓസീസുമായുള്ള പരമ്പരയിലൂടെ ഏകദിന ടീമിലേക്കു ജഡേജ തിരിച്ചെത്തിയിരിക്കുന്നത്.
2021 മുതലുള്ള കണക്കുകളെടുത്താല്‍ വെറും മൂന്ന് ഏകദിനങ്ങളില്‍ മാത്രമേ അദ്ദേഹം കളിച്ചിട്ടുള്ളൂ. അക്ഷറിനെക്കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ് തുടങ്ങിയവരെല്ലാം അടുത്തിടെ ഇന്ത്യക്കായി ഏകദിനത്തില്‍ കളിച്ചിരുന്നു. ടീമിലെ സ്ഥാനത്തിനു വേണ്ടി മല്‍സരം മുറുകുന്നതില്‍ ഓസീസിനെതിരേ ജഡേജയ്ക്കു തിളങ്ങേണ്ടത് പ്രധാനമാണ്.
Also Read: WTC Final: ഇന്ത്യക്കു കപ്പടിക്കണോ? മൂന്നു പ്രശ്‌നങ്ങള്‍ പരിഹരിക്കണം, അറിയാം

സൂര്യകുമാര്‍ യാദവ്
സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനും ഓസ്‌ട്രേലിയയുമായുള്ള ഏകദിന പരമ്പര പ്രധാനപ്പെട്ടതാണ്. വെറും ടി20 സ്‌പെഷ്യലിസ്റ്റെന്ന ലേബലിലേക്കു താന്‍ ഒതുങ്ങിപ്പോവുമോയെന് ആശങ്ക അദ്ദേഹത്തിനുണ്ട്. ടി20യില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്ററാണെങ്കിലും ഏകദിനത്തില്‍ ഈ ഫോം ആവര്‍ത്തിക്കാന്‍ സൂര്യക്കായിട്ടില്ല.
ശ്രേയസ് അയ്യരുടെ അഭാവത്തില്‍ ഓസീസിനെതിരേ സൂര്യക്കു പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കുമെന്നുറപ്പാണ്. അതുകൊണ്ടു തന്നെ ഇതു അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തിയേ തീരൂ. നേരത്തേ നടന്ന പരമ്പരകളിലും ശ്രേയസ് പുറത്തിരുന്നപ്പോള്‍ സൂര്യക്കു ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. പക്ഷെ താരം അവയെല്ലാം കളഞ്ഞുകുളിക്കുകായിരുന്നു. ഏകദിനത്തില്‍ 28.86 മാത്രമാണ് സൂര്യയുടെ ബാറ്റിങ് ശരാശരി. ഈ വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നതിനാല്‍ ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ മികച്ച പ്രകടനങ്ങള്‍ അദ്ദേഹം നടത്തേണ്ടതുണ്ട്.
ടി20യെ അപേക്ഷിച്ച് ഏകദിനത്തില്‍ ബാറ്റ് ചെയ്യാന്‍ കൂടുതല്‍ സമയം ലഭിക്കുമെന്നത് മനസ്സിലാക്കാതെയാണ് അനാവശ്യ ഷോട്ടുകള്‍ കളിച്ച് സൂര്യ പുറത്താവുന്നതെന്നു കാണാം. ഏകദിനമായി തന്റെ ഗെയിമിനെ മെരുക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഈ ഫോര്‍മാറ്റില്‍ തന്റെ സ്ഥാനം നിലനിര്‍ത്താന്‍ സ്‌കൈയ്ക്കു കഴിയുകയുള്ളൂ.

ശര്‍ദ്ദുല്‍ ടാക്കൂര്‍
സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ടാക്കൂറാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം. വരാനിരിക്കുന്ന ഏകദിന ലോകകപ്പിലേക്കു മൂന്നാം സീമറായം ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടറായും പരിഗണനയിലുള്ള താരമാണ് അദ്ദേഹം. പക്ഷെ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ ശര്‍ദ്ദുല്‍ പരമാവധി മുതലാക്കിയേ തീരൂ.
ഓസ്‌ട്രേലിയക്കെതിരേ നടക്കാനിരിക്കുന്ന പരമ്പരയില്‍ പ്ലെയിങ് ഇലവനിലെ സ്ഥാനത്തിനു വേണ്ടി ശര്‍ദ്ദുലും സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കും തമ്മിലായിരിക്കും മല്‍സരം. സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കം ഇവരില്‍ ആരെ കളിപ്പിക്കണമെന്നു ടീം മാനേജ്‌മെന്റ് തീരുമാനിക്കുക. ബാറ്റിങ് കൂടി വഴങ്ങുന്നതില്‍ ബാറ്റിങ് ലൈനപ്പിനു കൂടുതല്‍ ആഴം നല്‍കുന്നതിനായി ശര്‍ദ്ദുലിനെ ഇറക്കിയേക്കും.
മാത്രമല്ല അനുഭവസമ്പത്തും നിര്‍ണായക ഘട്ടങ്ങളില്‍ ടീമിനു ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള മിടുക്കും ശര്‍ദ്ദുലിന് മുന്‍തൂക്കം നല്‍കുന്നു. ടീമില്‍ ഇടം ലഭിക്കുകയാണെങ്കില്‍ മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കാനായിരിക്കണം താരം ശ്രമിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications