കോലിയും രോഹിത്തും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നോ? വെളിപ്പെടുത്തി രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഇതിഹാസങ്ങളാണ് രോഹിത് ശര്‍മയും വിരാട് കോലിയും. രണ്ട് പേരും തങ്ങളുടേതായ രീതിയില്‍ കരുത്തര്‍. കോലിയെ ആധുനിക ക്രിക്കറ്റിലെ ഇതിഹാസമെന്ന് വിശേഷിപ്പിക്കുമ്പോള്‍ ആരാധക മനസിലെ ഹിറ്റ്മാനായി രോഹിത് വാഴുന്നു. ഇതിലാരാണ് മികച്ചവനെന്ന് പറയുക പ്രയാസം. കണക്കുകളില്‍ തീര്‍ച്ചയായും കോലിക്കാണ് മുന്‍തൂക്കം. എന്നാല്‍ രോഹിത്തിനെപ്പോലെ സിക്‌സര്‍ പറത്താന്‍ കോലിക്ക് സാധിക്കാറില്ല.
രണ്ട് പേരും വലിയ പ്രശസ്തിയോടെ വളര്‍ന്നുവന്നവരാണ്. രോഹിത്തിന്റെ വളര്‍ച്ച അല്‍പ്പം വൈകിയായിരുന്നുവെന്ന് മാത്രം. മൂന്ന് ഇരട്ട സെഞ്ച്വറികള്‍ ഏകദിനത്തില്‍ നേടിയ താരമാണ് രോഹിത്. 2021ലെ ടി20 ലോകകപ്പിന് ശേഷം വിരാട് കോലി ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞപ്പോള്‍ പകരക്കാരനായി എത്തിയത് രോഹിത് ശര്‍മയാണ്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും രോഹിത്താണ് ഇന്ത്യയുടെ നായകന്‍. രോഹിത്തും കോലിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ എല്ലാ സമയത്തും സജീവമായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി തന്നെ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ്.

അങ്ങനെയൊരു പ്രശ്‌നമേയില്ല
വിരാടും രോഹിത്തും തമ്മില്‍ ശത്രുതയാണെന്നും അഭിപ്രായഭിന്നതയുണ്ടെന്നും പറയുന്നവരോട് നരകത്തില്‍ പോകാനാണ് പറയേണ്ടത്. അവര്‍ക്ക് വെറും നേരംപോക്കാണിത്. അവര്‍ തമ്മിലുള്ള ബന്ധത്തില്‍ യാതൊരു പ്രശ്‌നവുമില്ല. സെഞ്ച്വറി കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുന്നവരാണവര്‍. വെറുതെ കെട്ടുകഥകള്‍ സൃഷ്ടിക്കുകയാണ്. ഇതൊന്നും വിശദീകരിക്കേണ്ട കാര്യങ്ങളേയല്ല. വിലപ്പെട്ട സമയം വെറുതെ പാഴാക്കാന്‍ താല്‍പര്യമില്ല എന്നാണ് രവി ശാസ്ത്രി പറഞ്ഞത്.
ടി20യല്ല ഏകദിനം, സൂര്യ ഒരുകാര്യം മനസിലാക്കണം! മുന്നറിയിപ്പുമായ് രവി ശാസ്ത്രി

നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
രവി ശാസ്ത്രി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളിലെന്ന് പറയുന്നുണ്ടെങ്കിലും കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് തന്നെ പറയാം. കാരണം ഇതിന് മുമ്പ് രണ്ട് പേരും തമ്മിലുള്ള ശരീര ഭാഷയില്‍ നിന്ന് തന്നെ അഭിപ്രായ വ്യത്യാസം തിരിച്ചറിയാം. ഇരുവരും തമ്മില്‍ അധികം ചിരിച്ച് സംസാരിക്കുന്നത് പോലും കാണാനാവില്ലായിരുന്നു. ഈ അഭിപ്രായ ഭിന്നത ശക്തമായതോടെ ഇന്ത്യയുടെ പ്രകടനത്തെയും അത് ബാധിക്കാന്‍ തുടങ്ങിയെന്നും രവി ശാസ്ത്രിയുടെ കാലത്ത് ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ടെസ്റ്റില്‍ കളിപ്പിക്കാന്‍ വൈകി
രോഹിത്തിനെ ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് കാര്യമായി കോലി പരിഗണിച്ചിരുന്നില്ല. പരിമിത ഓവറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന ഓപ്പണറായിട്ടും കോലി ടെസ്റ്റിലെ ഓപ്പണറെന്ന നിലയില്‍ രോഹിത്തിനെ പിന്തുണച്ചില്ല. അതുകൊണ്ട് തന്നെ വളരെവൈകിയാണ് രോഹിത്തിന് ടെസ്റ്റില്‍ ഓപ്പണറാവാന്‍ സാധിച്ചത്. ഇതിന്റെ ചൊരുക്ക് കോലിയോട് രോഹിത്തിനുണ്ടായിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. രവി ശാസ്ത്രി പരിശീലകനായിരുന്ന കാലത്ത് വിരാട് കോലിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരുന്നുവെന്ന ആക്ഷേപവും ഉയര്‍ന്ന് കേട്ടിരുന്നു.

ഇപ്പോള്‍ നല്ല സുഹൃത്തുക്കള്‍
ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോലിയും അടുത്ത സുഹൃത്തുക്കളാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്താനെ കോലി ഒറ്റയാള്‍ പ്രകടനത്തിലൂടെ തോല്‍പ്പിച്ചപ്പോള്‍ രോഹിത് ഓടിയെത്തി കോലിയെ എടുത്തുയര്‍ത്തിയാണ് ആഹ്ലാദം പങ്കിട്ടത്. കോലിയുമായി അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കാനും ഇപ്പോള്‍ രോഹിത് ശ്രമിക്കുന്നു. കളത്തിനകത്ത് പോലും രണ്ട് പേരും വളരെ സൗഹൃദത്തോടെ പെരുമാറുന്നു. ഇരുവരും സൗഹൃദത്തോടെ മുന്നോട്ട് പോകുന്നത് ഇന്ത്യന്‍ ക്രിക്കറ്റിനും വളരെ ഗുണം ചെയ്യുന്നുണ്ട്.
Also Read: ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായി, പക്ഷെ ഒരു തവണ പോലും ക്യാപ്റ്റനായില്ല! മൂന്ന് പേര്‍

പുതിയ തലമുറയോടൊപ്പം പ്രവര്‍ത്തിക്കാനിഷ്ടം
ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവി ശാസ്ത്രി. കളിക്കാരനെന്ന നിലയില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന രവി ശാസ്ത്രി പരിശീലകനെന്ന നിലയിലും പേരെടുത്തിരുന്നു. 'പുതിയ തലമുറയോടൊപ്പം ജോലി ചെയ്യുകയെന്നത് വളരെ രസകരമായ കാര്യമാണ്. ഇവരോടൊപ്പം ഏഴ് വര്‍ഷത്തോളം പ്രവര്‍ത്തിച്ചപ്പോള്‍ ഞാനും ചെറുപ്പമായെന്നാണ് തോന്നിയിരുന്നത്'- രവി ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പരിശീലകസ്ഥാനം ഒഴിഞ്ഞ ശാസ്ത്രി ഇപ്പോള്‍ പരിശീലകനെന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications