Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: ഇന്ത്യയുടെ പ്ലേയിങ് 11 മായി ഇര്‍ഫാന്‍, സൂപ്പര്‍ താരമില്ല!, പകരമൊരു സര്‍പ്രൈസ്

1

മുംബൈ: ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകളെല്ലാം. ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ലോകകപ്പ് അഭിമാന പ്രശ്‌നമാണ്. രോഹിത് ശര്‍മ നായകനാവുന്ന ഇന്ത്യക്ക് പ്രതീക്ഷകളേറെ. ടീം കരുത്തിലും താരസമ്പന്നതയിലും ഇന്ത്യ മുന്നിലാണെങ്കിലും പ്രശ്‌നങ്ങളേറെ. 2021ലെ ലോകകപ്പില്‍ സെമി പോലും കാണാതെ ഇന്ത്യ പുറത്തായതിനാല്‍ ഇത്തവണത്തെ ലോകകപ്പില്‍ ഗംഭീര പ്രകടനം തന്നെ നടത്തേണ്ടതായുണ്ട്.

ഇന്ത്യയെ സംബന്ധിച്ചുള്ള പ്രധാന വെല്ലുവിളി ടീം തിരഞ്ഞെടുപ്പാണ്. പ്രമുഖരെല്ലാം പല അഭിപ്രായമാണ് പങ്കുവെക്കുന്നത്. ഇതില്‍ നിന്ന് ആരൊക്കെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുമെന്നതാണ് കണ്ടറിയേണ്ടത്. ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് എന്നതിനാല്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. പേസിനെയും ബൗണ്‍സിനെയും പിന്തുണക്കുന്ന പിച്ചാണ് ഓസ്‌ട്രേലിയയിലേത്. അതുകൊണ്ട് തന്നെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാവും.

1

ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ മികച്ച പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. റിഷഭ് പന്തിനെ ഒഴിവാക്കിയെന്നതാണ് ഇര്‍ഫാന്റെ ടീമിന്റെ ഹൈലൈറ്റ്. ഓപ്പണര്‍മാരായി നായകന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും. ഇരുവരും തന്നെയാണ് 2021ലെ ടി20 ലോകകപ്പിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍. പ്രധാന മത്സരങ്ങളിലെല്ലാം ഇരുവരും നിരാശപ്പെടുത്തിയിരുന്നു. മികച്ച ഫോമിലുള്ള ഇടം കൈയന്‍ ഓപ്പണര്‍ ഇഷാന്‍ കിഷനെ ഇര്‍ഫാന്‍ തഴഞ്ഞു.

മൂന്നാം നമ്പറില്‍ മുന്‍ നായകനും ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലിയാണ്. എന്നാല്‍ കോലിയുടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഫോം പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം. ഐപിഎല്ലിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനാണ് അവസരം. മധ്യ ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ സൂര്യക്ക് അസാധ്യ മികവാണുള്ളത്.

ഇന്ത്യയുടെ ആദ്യ ടി20 പ്ലേയിങ് 11 ഓര്‍ക്കുന്നുണ്ടോ?, അവര്‍ ഇപ്പോള്‍ എവിടെയാണ്?, പരിശോധിക്കാം

2

അഞ്ചാം നമ്പറിലാണ് ഇര്‍ഫാന്റെ സര്‍പ്രൈസ്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്തിനെ പരിഗണിക്കാതെ ദിനേഷ് കാര്‍ത്തികിനെയാണ് അദ്ദേഹം പരിഗണിച്ചത്. റിഷഭ് ഇന്ത്യയുടെ ഭാവി നായകനായി വിശേഷിപ്പിക്കപ്പെടുന്ന താരമാണ്. ഇടം കൈയന്‍ താരം ടെസ്റ്റിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണെങ്കിലും പരിമിത ഓവറില്‍ ഈ മികവില്ല. ശരാശരിയും സ്‌ട്രൈക്കറേറ്റും മോശം. അതേ സമയം അനുഭവസമ്പന്നനായ കാര്‍ത്തിക് ഫിനിഷര്‍ റോളില്‍ തിളങ്ങുന്നു.

ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും അദ്ദേഹം മികവ് കാട്ടിയിരുന്നു. ആറാം നമ്പറില്‍ ഫിനിഷറായി ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പ്രഥമ സീസണില്‍ത്തന്നെ കിരീടം ചൂടിച്ച നായകനാണ് ഹര്‍ദിക്. അദ്ദേഹത്തിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് ലോകകപ്പില്‍ നിര്‍ണ്ണായകമാവും. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും അദ്ദേഹം തിളങ്ങിയിരുന്നു.

T20 World Cup: റിഷഭ് - കാര്‍ത്തിക്, ആരാവണം ഇന്ത്യയുടെ കീപ്പര്‍?, ഡികെ ബെസ്റ്റ്, കാരണങ്ങളിതാ

3

ഏഴാം നമ്പറില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരങ്ങളിലൊരാളാണ് ജഡേജ. എട്ടാം നമ്പറില്‍ യുവ പേസര്‍ ഹര്‍ഷല്‍ പട്ടേലാണ്. മീഡിയം പേസറായ താരം നന്നായി സ്ലോ ബോള്‍ എറിയാന്‍ കഴിവുള്ള താരമാണ്. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാനും മിടുക്കന്‍. കൂടാതെ ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുണ്ട്.

ഒമ്പതാം നമ്പറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനാണ് അവസരം. മീഡിയം പേസറായ താരത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യക്ക് മുതല്‍ക്കൂട്ടാവും. 10ാമനായി സ്പിന്‍ സ്‌പെഷ്യലിസ്റ്റ് യുസ്‌വേന്ദ്ര ചഹാലാണ്. 2021ലെ ലോകകപ്പ് ടീമില്‍ നിന്ന് ഇന്ത്യ തഴയഞ്ഞ താരമാണ് ചഹാല്‍. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ് നേടിയാണ് അദ്ദേഹം തിരിച്ചുവരവ് നടത്തിയത്. 11ാമനായി ജസ്പ്രീത് ബുംറക്കാണ് അവസരം. ഇന്ത്യയുടെ സ്റ്റാര്‍ പേസറുടെ പ്രകടനം ലോകകപ്പില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമാവും.

4

ഇര്‍ഫാന്‍ പഠാന്‍ തിരഞ്ഞെടുത്ത പ്ലേയിങ് 11: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ.

Story first published: Monday, June 20, 2022, 18:08 [IST]
Other articles published on Jun 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+