സിക്‌സറടിച്ച് സ്വന്തം കാറിന്റെ ചില്ല് തകര്‍ത്ത് ഒബ്രെയ്ന്‍! രണ്ടാം തവണയെന്ന് ഐറിഷ് താരം
ഡബ്ലിന്‍: ലോക ക്രിക്കറ്റിലെ അട്ടിമറി വീരന്‍മാരെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നവരാണ് അയര്‍ലാന്‍ഡ്. ലോകകപ്പിലുള്‍പ്പെടെ ചില അട്ടിമറികളിലൂടെ ആരാധകരെ നേടിയെടുത്ത ടീമാണ് അവര്‍. ഐറിഷ് നിരയിലെ സൂപ്പര്‍ താരമാണ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ ഒബ്രെയ്ന്‍. ഒറ്റയ്ക്ക് മല്‍സരഗതി മാറ്റി മറിക്കാന്‍ ശേഷിയുള്ള ഒബ്രെയ്ന്‍ ടീമിന്റെ പല മിന്നും വിജയങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രസകരമായ ഒരു സംഭവം നടന്നു. ഒബ്രെയ്‌ന്റെ ഒരു കൂറ്റന്‍ സിക്‌സര്‍ സ്റ്റേഡിയവും കടന്ന് ചെന്നു പതിച്ചത് പുറത്തു പാര്‍ക്ക് ചെയ്ത ഒരു കാറിന്റെ മുന്‍ഭാഗത്തെ ചില്ലിനു മുകളിലായിരുന്നു. ഇതു ഒബ്രെയ്‌ന്റെ തന്നെ കാറായിരുന്നുവെന്നതാണ് കൗതുകരമായ കാര്യം. കാറിന്റെ ഫോട്ടോ ക്രിക്കറ്റ് അയര്‍ലാന്‍ഡ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്.

ആഭ്യന്തര ടി20 മല്‍സരം
ആഭ്യന്തര ടി20 മല്‍സരത്തിലായിരുന്നു ഒബ്രെയ്‌ന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം. പെംബ്രോക്കില്‍ നടന്ന മല്‍സരത്തില്‍ നോര്‍ത്ത് വെസ്റ്റ് വാരിയേഴ്‌സിനെതിരേ ലെയ്ന്‍സ്റ്റര്‍ ലൈറ്റ്‌നിങ് ടീമിനു വേണ്ടിയായിരുന്നു താരം കത്തിക്കയറിയത്.
മല്‍സസരത്തില്‍ 37 പന്തില്‍ 82 റണ്‍സ് ഒബ്രെയ്ന്‍ അടിച്ചുകൂട്ടി. എട്ടു കൂറ്റന്‍ സിക്‌സറുകള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഒബ്രെയ്‌നിന്റെ വണ്‍മാന്‍ ഷോ ടീമിന് 24 റണ്‍സിന്റെ വിജയവും സമ്മാനിച്ചു.
മഴ വില്ലനായതിനെ തുടര്‍ന്നു മല്‍സരം പല തവണ നിര്‍ത്തി വച്ചിരുന്നു. ആദ്യം 17 ഓവറാക്കി ചുരുക്കിയ മല്‍സരം പിന്നീട് 12 ഓവറാക്കി കുറച്ചിരുന്നു.

രണ്ടാം തവണയെന്ന് ഒബ്രെയ്ന്‍
ടീമിന്റെ ഇന്നിങ്‌സ് കഴിഞ്ഞ ശേഷമാണ് തന്റെ സിക്‌സര്‍ സ്‌റ്റേഡിയത്തിനു പുറത്തു നിര്‍ത്തിയിട്ട സ്വന്തം കാറിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ത്ത കാര്യം അറിഞ്ഞതെന്നു ഒബ്രെയ്ന്‍ വ്യക്തമാക്കി. ഇന്നിങ്‌സ് കഴിഞ്ഞയുടന്‍ കാര്‍ ഒന്ന് ശരിയാക്കിത്തരാന്‍ ആരെയങ്കിലും കിട്ടുമോയെന്നു ഫോണ്‍ ചെയ്യുകയായിരുന്നുവെന്നു താരം പറയുന്നു.
എന്നാല്‍ ഇതാദ്യമായല്ല തന്റെ സിക്‌സര്‍ ഇതു പോലെ സ്‌റ്റേഡിയത്തിനു പുറത്തു നിര്‍ത്തിയിട്ട സ്വന്തം കാറില്‍ പതിക്കുന്നതെന്നു ഒബ്രെയ്ന്‍ വെളിപ്പെടുത്തി. പെംബ്രോക്കില്‍ തന്നെയായിരുന്നു മുമ്പും ഇതാവര്‍ത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

കുറച്ച് മാസങ്ങള്‍ക്ക് മുമ്പും നടന്നു
കുറച്ചു മാസങ്ങള്‍ക്കു മുമ്പ് ഞങ്ങള്‍ക്കൊരു പരിശീലന സെഷനുണ്ടായിരുന്നു. ഈ മല്‍സരം നടന്ന പെബ്രോക്കില്‍ തന്നെയായിരുന്നു അത്. അന്ന് പരിശീലനത്തിനിടെ പറത്തിയ സിക്‌സര്‍ ഗ്രൗണ്ടിന് പുറത്തു നിര്‍ത്തിയിട്ട സ്വന്തം കാറിന്റെ ഡോറിലാണ് വന്നു വീണത്. അതിനു ശേഷം സാധാരണ നിര്‍ത്തുന്നതു പോലെ പിച്ചിന് സമീപത്ത് കാറ് പാര്‍ക്ക് ചെയ്തിരുന്നില്ല.
ഈ മല്‍സരത്തിനെത്തിയപ്പോള്‍ ഗ്രൗണ്ടിനു പുറത്തുള്ള ഒരു മരത്തിനു താഴെയായിരുന്നു കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്. മരച്ചില്ലകളുളളതിനാല്‍ പന്ത് അതിനു മുകളില്‍ വന്ന് വീഴുമെന്ന് ഒട്ടും പ്രതീക്ഷിരുന്നില്ല. എന്നാല്‍ തന്റെ ഷോട്ട് ഈ മരക്കൊമ്പുകള്‍ക്കിടയിലൂടെ കാറിന്റെ ചില്ലിനു മുകളില്‍ പതിച്ചിരാക്കാനാണ് സാധ്യതയെന്നു ഒബ്രെയ്ന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications