Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അയര്‍ലാന്‍ഡിലേക്കു വരൂ, ക്യാപ്റ്റനാക്കാം, സഞ്ജുവിനു ക്ഷണം! മറുപടി ഇങ്ങനെ

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിരന്തരം അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന സഞ്ജു സാംസണിനു വേണ്ടി താല്‍പ്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് അയര്‍ലാന്‍ഡ് ക്രിക്കറ്റ്. ഇവിടേക്കു കൂടുമാറിയാല്‍ എല്ലാ മല്‍സരങ്ങളിലും കളിപ്പിക്കാമെന്ന ഓഫര്‍ കൂടി സഞ്ജുവിന് അയര്‍ലാന്‍ഡ് നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ വര്‍ഷം ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ ടീമിനു വേണ്ടി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനം സഞ്ജു കാഴ്ചവച്ചിരുന്നു. പക്ഷെ എന്നിട്ടും അദ്ദേഹത്തിനു തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയിലും സഞ്ജുവിനു ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.

അയര്‍ലാന്‍ഡ് ദേശീയ ടീമിലേക്ക് വരൂ

അയര്‍ലാന്‍ഡ് ദേശീയ ടീമിലേക്ക് വരൂ

തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് അയര്‍ലാന്‍ഡ് ദേശീയ ടീമില്‍ നിന്നും സഞ്ജു സാംസണിനു ക്ഷണം വന്നിരിക്കുന്നത്. ഐറിഷ് ടീമിനു നിലവില്‍ ഒരു ക്യാപ്റ്റനെയും വിക്കറ്റ് കീപ്പറെയും ആവശ്യമാണ്. ഈ ഒഴിവിലേക്കാണ് അവര്‍ സഞ്ജുവിനെ ക്ഷണിച്ചിരിക്കുന്നത്.
ഐറിഷ് ടീമിനു വേണ്ടി അന്താരാഷ്ട്ര മല്‍സരങ്ങളില്‍ തുടര്‍ച്ചയായി കളിക്കാന്‍ കഴിയുമെന്നതു മാത്രമല്ല ക്യാപ്റ്റന്‍സിയും അദ്ദേഹത്തിനു ഇതോടൊപ്പം ലഭിക്കും.

സഞ്ജുവിന് കളിക്കാനാവുമോ?

സഞ്ജുവിന് കളിക്കാനാവുമോ?

അയര്‍ലാന്‍ഡ് ദേശീയ ടീമിനു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുകയെന്നതു സഞ്ജു സാംസണിനെ സംബന്ധിച്ച് എളുപ്പമുള്ള കാര്യമല്ല. നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിനു ഐറിഷ് ടീമിനായി കളിക്കാന്‍ അനുമതിയില്ല.
അയര്‍ലാന്‍ഡിലേക്കു കൂടുമാറണമെങ്കില്‍ സഞ്ജു ആദ്യം ചെയ്യേണ്ടത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയെന്നതാണ്. അതു മാത്രം പോരാ. ഐപിഎല്‍, ആഭ്യന്തര ക്രിക്കറ്റ് തുടങ്ങി ഇന്ത്യയിലെ എല്ലാ വിധ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കേണ്ടതുണ്ട്. ഇങ്ങനെ ചെയ്തു കഴിഞ്ഞാല്‍ സഞ്ജുവിന് അയര്‍ലാന്‍ഡ് ടീമിന്റെ ഭാഗമാവാന്‍ കഴിയും.

Also Read: സച്ചിനു ശേഷം ആവേശം കൊള്ളിച്ചത് ഉമ്രാനെന്ന് ഗവാസ്‌കര്‍! കോലിയെ കണ്ടില്ലേയെന്നു ഫാന്‍സ്

പ്രതികരിച്ച് സഞ്ജു

പ്രതികരിച്ച് സഞ്ജു

അയര്‍ലാന്‍ഡ് ടീമിന്റെ ഓഫറിനോടു സഞ്ജു സാംസണ്‍ പ്രതികരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. തന്നെ പരിഗണിച്ചത് സഞ്ജു നന്ദി അറിയിക്കുകയും ചെയ്തു. ഇന്ത്യക്കു വേവണ്ടി മാത്രമേ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തനിക്കു കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും മറ്റൊരു രാജ്യത്തെ പ്രതിനിധീകരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നും സഞ്ജു ഐറിഷ് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Also Read: IPL 2023: ആര്‍സിബി ഇവരെ നോട്ടമിട്ടേക്കും, പക്ഷെ സ്വന്തമാക്കുക പ്രയാസം, അറിയാം

ഇന്ത്യ വിട്ട മുന്‍ നായകന്‍

ഇന്ത്യ വിട്ട മുന്‍ നായകന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാത്തതിനെ തുടര്‍ന്നു കളിക്കാര്‍ മറ്റു രാജ്യങ്ങളിലേക്കു മാറുന്ന് ഇപ്പോള്‍ പുതിയ കാര്യമല്ല. അടുത്തിടെയായി ഇന്ത്യയുടെ ചില ക്രിക്കറ്റര്‍മാര്‍ ഇവിടെ നിന്നും പൂര്‍ണമായി വിരമിച്ച ശേഷം അമേരിക്കന്‍ ക്രിക്കറ്റിലേക്കു ചേക്കേറിയിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് അണ്ടര്‍ 19 ടീമിന്റെ മുന്‍ നായകനും ബാറ്ററുമായ ഉന്‍മുക്ത് ചാന്ദ്. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്‍മാരായത് അദ്ദേഹത്തിനു കീഴിലായിരുന്നു. അതിനു ശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമുകളുടെ ഭാഗമാവുകയും ചെയ്തു. പക്ഷെ കളിക്കാന്‍ മതിയായ അവസരങ്ങള്‍ ചാന്ദിനു എവിടെയും ലഭിച്ചില്ല. ഇതേ തുടര്‍ന്നായിരുന്നു 2021ല്‍ ഇന്ത്യയിലെ എല്ലാ മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിച്ച് അമേരിക്കയിലേക്കു മാറുകയുമായിരുന്നു.

ഈ വര്‍ഷം സഞ്ജുവിനെ കാണില്ല

ഈ വര്‍ഷം സഞ്ജുവിനെ കാണില്ല

ഈ വര്‍ഷം ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി സഞ്ജു സാംസണിനെ കാണില്ല. കാരണം ഇനി ബംഗ്ലാഗദേശുമായി ഒരു ടെസ്റ്റ് പരമ്പര മാത്രമേ ഇന്ത്യക്കു ശേഷിക്കുന്നുള്ളൂ. ജനുവരിയില്‍ ശ്രീലങ്ക ഇന്ത്യയിലേക്കു മൂന്നു വീതം ഏകദിനങ്ങളും ടി20കളും കളിക്കാനെത്തുന്നുണ്ട്. ഈ പരമ്പരയില്‍ സഞ്ജുവിനു ടീമില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Saturday, December 10, 2022, 17:28 [IST]
Other articles published on Dec 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+