സച്ചിനു ശേഷം ആവേശം കൊള്ളിച്ചത് ഉമ്രാനെന്ന് ഗവാസ്‌കര്‍! കോലിയെ കണ്ടില്ലേയെന്നു ഫാന്‍സ്
ഇന്ത്യന്‍ ക്രിക്കറ്റിലെ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ വാനോളം പുകഴ്ത്തിയതിന്റെ പേരില്‍ പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം ഇന്ത്യക്കു വേണ്ടി ഒരു താരം കളിക്കുമ്പോള്‍ തനിക്ക് ഏറ്റവുമധികം ആവേശം തോന്നിയത് ഉമ്രാനെ കാണുമ്പോഴാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.
എംഎസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ തുടങ്ങി പിന്നീട് വന്ന ഇതിഹാസ താരങ്ങളുടെയൊന്നും പ്രകടനം കണ്ടപ്പോള്‍ ആവേശം തോന്നിയില്ലേയെന്നായിരുന്നു പലരുടയും ചോദ്യം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഗവാസ്‌കറിനെ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.

മറ്റുള്ളവരുടെ സംഭാവനകള്‍ വിസ്മരിച്ചു
സച്ചിന്‍ ടെണ്ടുര്‍ക്കറിനു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിനെ മികച്ച രീതിയില്‍ മുന്നോട്ടു നയിച്ചിട്ടുള്ള
മഹാന്‍മാരായ താരങ്ങളുടെ സംഭാവനകളെ വിസ്മരിച്ചകൊണ്ടുള്ള സുനില്‍ ഗവാസ്‌കറുടെ അഭിപ്രായം അംഗീകരിക്കാനാവില്ലെന്നാണ് പലരുടെയും അഭിപ്രായം.
കരയിയറില്‍ വെറും തുടക്കക്കാരന്‍ മാത്രമായ ഉമ്രാന്‍ മാലിക്കിനെക്കുറിച്ച് ഈ തരത്തില്‍ പരാമര്‍ശനം നടത്തിയത് കൂടിപ്പോയെന്നും പലരും ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ മദ്യിപിച്ചിട്ടുണ്ടോയെന്നു പോലും ചലര്‍ ഗവാസ്‌കറിനോടു സോഷ്യല്‍ മീഡിയയിലൂടെ ചോദിക്കുന്നു.

പക്വതയില്ലാത്ത പ്രസ്താവനം
ഒരു ഇതിഹാസ താരത്തില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്ത ഒട്ടും പക്വതയില്ലാത്ത പ്രസ്താവനയാണ് ഇതെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
ഇതു കുറച്ച് കൂടിപ്പോയില്ലേയെന്നായിരുന്നു മറ്റൊരു യൂസര്‍ കുറിച്ചത്.
നിങ്ങള്‍ മയക്കുമരുന്ന് അടിച്ചുണ്ടോയെന്നായിരുന്നു മറ്റൊരു യൂസറുടെ പ്രതികരണം.
Also Read:IND vs BAN: ഈ പദ്ധതികള്‍ പോരാ! ദ്രാവിഡ് വൈകാതെ പുറത്താകും, മുന്നറിയിപ്പുമായി കനേരിയ

ആദ്യം വിമര്‍ശിക്കും
ഉമ്രാന്‍ മാലിക്ക് ഇന്ത്യക്കു വേണ്ടി ഇനി നന്നായി പെര്‍ഫോം ചെയ്തില്ലെങ്കില്‍ ആദ്യം വിമര്‍ശനവുമായെത്തുക സുനില്‍ ഗവാസ്‌കറായിരിക്കും. അവനെ പുറത്തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നത് നമുക്കു കാണാമെന്നും ഒരു യൂസര്‍ കുറിച്ചു.
വിരാട് കോലിയുടെ പ്രകടനം കണ്ടപ്പോള്‍ ആവേശമൊന്നും തോന്നിയില്ലേ? എന്നായിരുന്നു സുനില്‍ ഗവാസ്‌കറോടു ഒരു യൂസര്‍ ചോദിച്ചത്.

ഉമ്രാന്റെ പ്രകടനം
ഐപിഎല്ലിന്റെ 2021ലെ സീസണില്‍ അവസാന ഘട്ടത്തിലായിരുന്നു ഉമ്രാന്‍ മാലിക്ക് വരവറിയിച്ചത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 150 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്ത ജമ്മു കാശ്മീര്‍ പേസര്‍ അന്നു തന്നെ എല്ലാവരുടെയും കണ്ണിലുടക്കി. സുനില്‍ ഗവാസ്‌കര്‍ അന്നും ഉമ്രാനെ പ്രശംസിച്ചിരുന്നു.
ഈ വര്‍ഷമാണ് 23 കാരനായ പേസര്‍ ഇന്ത്യക്കായി അരങ്ങേറിയത്. നാലു ഏകദിനങ്ങളില്‍ നിന്നും 6.2 ഇക്കോണമിയില്‍ അഞ്ചു വിക്കറ്റുകള്‍ ഉമ്രാന്‍ നേടിയിട്ടുണ്ട്. മൂന്നു ടി20കളില്‍ നിന്നും രണ്ടു വിക്കറ്റുകളും അദ്ദേഹത്തിനു ലഭിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications