Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ആര്‍സിബി ഇവരെ നോട്ടമിട്ടേക്കും, പക്ഷെ സ്വന്തമാക്കുക പ്രയാസം, അറിയാം

1

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് മുന്നോടിയായുള്ള മുന്നൊരുക്കത്തിലാണ് ടീമുകളെല്ലാം. ഇത്തവണത്തെ ടൂര്‍ണമെന്റ് പല വമ്പന്മാര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്. അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, കെകെആര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കൊന്നും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ ഇവര്‍ക്കെല്ലാം തിരിച്ചുവരവ് നടത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.

ആര്‍സിബിയെ സംബന്ധിച്ചും ഇത്തവണത്തെ സീസണ്‍ വളരെ നിര്‍ണ്ണായകമാണ്. ഇതുവരെ കപ്പിലേക്കെത്താന്‍ ആര്‍സിബിക്കായിട്ടില്ല. ലോക ക്രിക്കറ്റിലെ പല വമ്പന്മാരും അണിനിരന്നിട്ടും കഴിഞ്ഞ 15 വര്‍ഷമായിട്ടും ഒരു കപ്പില്‍ മുത്തമിടാന്‍ ആര്‍സിബിക്കായില്ല. മിനി ലേലത്തില്‍ മികച്ച പല താരങ്ങളേയും കെകെആറിന് സ്വന്തമാക്കേണ്ടതായുണ്ട്. എന്നാല്‍ പ്രതീക്ഷിക്കുന്ന സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുക കെകെആറിന് എളുപ്പമാവില്ല. ലേലത്തില്‍ ആര്‍സിബി നോട്ടമിടുമെങ്കിലും സ്വന്തമാക്കാന്‍ സാധ്യത കുറവുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

കെയ്ല്‍ ജാമിസന്‍

15 കോടി രൂപക്കാണ് ആര്‍സിബി കെയ്ല്‍ ജാമിസനെ അവസാന മെഗാ ലേലത്തില്‍ സ്വന്തമാക്കിയത്. ഒമ്പത് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 9.6 എന്ന ഉയര്‍ന്ന ഇക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം. 65 റണ്‍സാണ് ആകെ നേടാനായത്. അതും 118.18 സ്‌ട്രൈക്കറേറ്റില്‍. വാങ്ങിയ പ്രതിഫലത്തിനുള്ള പ്രകടനം കാഴ്ചവെക്കാന്‍ ജാമിസനായില്ല. ടി20യില്‍ വലിയ മൂല്യമുള്ള താരമല്ല ജാമിസന്‍. ന്യൂസീലന്‍ഡിന്റെ ടി20 ടീമില്‍ പോലും താരം സജീവമല്ല. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരില്ലാത്ത ആര്‍സിബി ഇത്തവണ ജാമിസനെ തിരിച്ചെത്തിക്കാന്‍ ശ്രമിച്ചേക്കുമെങ്കിലും സാധിച്ചേക്കില്ല.

1

നിക്കോളാസ് പൂരന്‍

വെസ്റ്റ് ഇന്‍ഡീസ് നായകനായ നിക്കോളാസ് പൂരനെ അവസാന സീസണോടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒഴിവാക്കിയിട്ടുണ്ട്. വെടിക്കെട്ട് നടത്താന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനണെങ്കിലും ഫോം പരിഗണിക്കുമ്പോള്‍ അത്ര മികച്ചതാണെന്ന് പറയാനാവില്ല. അതുകൊണ്ട് തന്നെ പൂരനെ ഹൈദരാബാദ് ഒഴിവാക്കി. എന്നാല്‍ ആര്‍സിബിക്ക് മികച്ച ഇടം കൈയന്‍ ബാറ്റ്‌സ്മാനെ ഇപ്പോള്‍ ആവിശ്യമാണെന്ന് പറയാം. പൂരനായി ആര്‍സിബി ലേലത്തില്‍ രംഗത്തെത്താനും സാധ്യത കൂടുതലാണ്. എന്നാല്‍ സ്വന്തമാക്കാന്‍ സാധ്യത വളരെ കുറവാണ്. നിലവില്‍ ഫഫ് ഡുപ്ലെസിസ്, വനിന്‍ഡു ഹസരങ്ക, ഗ്ലെന്‍ മാക്‌സ് വെല്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നീ വിദേശ താരങ്ങള്‍ ആര്‍സിബിക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ പ്ലേയിങ് 11 പൂരനെ ഒപ്പം കൂട്ടുക ആര്‍സിബിക്ക് പ്രയാസമാവും.

1

മായങ്ക് അഗര്‍വാള്‍

മുന്‍ ആര്‍സിബി താരമായ മായങ്ക് അഗര്‍വാള്‍ അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു. 14 കോടി പ്രതിഫലം വാങ്ങിയ മായങ്കിന് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിക്കാതെ വന്നതോടെ പഞ്ചാബ് താരത്തെ ഒഴിവാക്കി. ഇത്തവണ ആര്‍സിബിക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരങ്ങളിലൊരാളാണ് മായങ്ക് അഗര്‍വാള്‍. എന്നാല്‍ പല കാരണങ്ങളാല്‍ താരത്തെ സ്വന്തമാക്കാന്‍ ആര്‍സിബിക്ക് സാധിച്ചേക്കില്ല. മായങ്കിനായി അഞ്ച് കോടിയില്‍ കൂടുതല്‍ പണം മുടക്കാന്‍ ആര്‍സിബി തയ്യാറായേക്കില്ല. അതുകൊണ്ട് തന്നെ മായങ്കിനെ സ്വന്തമാക്കുക ആര്‍സിബിക്ക് പ്രയാസമായിരിക്കുമെന്ന് തന്നെ പറയാം.

Story first published: Friday, December 9, 2022, 22:11 [IST]
Other articles published on Dec 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+