For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതാണ് കളി... ടി20യില്‍ ലോക റെക്കോര്‍ഡിട്ട് സ്റ്റിര്‍ലിങ്, ലോക ചാംപ്യന്‍മാരെ വീഴ്ത്തി ഐറിഷ് വിപ്ലവം

വിന്‍ഡീസിനെ നാലു റണ്‍സിനാണ് അയര്‍ലാന്‍ഡ് മറികടന്നത്

ഗ്രെനാഡ: ത്രില്ലറില്‍ ടി20 ക്രിക്കറ്റിലെ ലോക ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ ഞെട്ടിച്ച് ഐറിഷ് പട. ഗ്രെനാഡയിലെ ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ നാലു റണ്‍സിനാണ് വിന്‍ഡീസിനെ അയര്‍ലാന്‍ഡ് കൊമ്പുകുത്തിച്ചത്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കിരീടം നിലനിര്‍ത്താന്‍ തയ്യാറെടുക്കുന്ന കരീബിയന്‍ പടയ്‌ക്കേറ്റ ഷോക്ക് ട്രീറ്റ്‌മെന്റ് കൂടിയാണ് ഈ തോല്‍വി.

റണ്‍മഴ കണ്ട പോരാട്ടത്തില്‍ നിരവധി റെക്കോര്‍ഡുകളാണ് തകര്‍ന്നുവീണത്. ഐറിഷ് ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിങ് പുതിയ ലോക റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.

അയര്‍ലാന്‍ഡ് നേടിയത് 208

അയര്‍ലാന്‍ഡ് നേടിയത് 208

ആദ്യം ബാറ്റ് ചെയ്ത അയര്‍ലാന്‍ഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 208 റണ്‍സാണ് അടിച്ചെടുത്തത്. 95 റണ്‍സെടുത്ത സ്റ്റിര്‍ലിങിന്റെ വെടിക്കെട്ട് പ്രകടനമാണ് ഐറിഷ് പടയെ 200 കടത്തിയത്. 47 പന്തുകളില്‍ എട്ടു കൂറ്റന്‍ സിക്‌സറുകളും ആറു ബൗണ്ടറികളും താരത്തിന്റെ അഇന്നിങ്‌സിലുണ്ടായിരുന്നു.
സ്റ്റിര്‍ലിങിന്റെ ഓപ്പണിങ് പങ്കാളിയായ കെവിന്‍ ഒബ്രെയ്ന്‍ 32 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 48 റണ്‍സ് നേടി. സ്റ്റിര്‍ലിങ്- ഒബ്രെയ്ന്‍ ജോടി ആദ്യ വിക്കറ്റില്‍ അടിച്ചുകൂട്ടിയത് 154 റണ്‍സായിരുന്നു.

വിന്‍ഡീസ് പൊരുതി വീണു

വിന്‍ഡീസ് പൊരുതി വീണു

അവസാനം വരെ പൊരുതിയാണ് വിന്‍ഡീസ് കീഴടങ്ങിയത്. ഒരു ഘട്ടത്തില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന വിന്‍ഡീസിനെ ഏഴു വിക്കറ്റിന് 204 റണ്‍സില്‍ അയര്‍ലാന്‍ഡ് പിടിച്ചുനിര്‍ത്തി. അഞ്ചു വിക്കറ്റ് ശേഷിക്കെ അവസാന ഓവറില്‍ വിന്‍ഡീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സായിരുന്നു. എന്നാല്‍ ആദ്യ പന്തില്‍ റൂതര്‍ഫോര്‍ഡിനെ പുറത്താക്കി അയര്‍ലാന്‍ഡ് വിന്‍ഡീസിനെ വിറപ്പിച്ചു. തൊട്ടടുത്ത പന്തില്‍ ഡ്വയ്ന്‍ ബ്രാവോയുടെ സിക്‌സര്‍.
മൂന്നാം പന്തില്‍ രണ്ടു റണ്‍സ്. നാലാമത്തെ പന്തില്‍ റണ്ണൊന്നുമല്ല. അഞ്ചാമത്തെ പന്തില്‍ ബ്രാവോയെ പുറത്താക്കി അയര്‍ലാന്‍ഡ് വീണ്ടും തിരിച്ചടിച്ചു. ഇതോടെ വിന്‍ഡീസിന് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് അഞ്ച് റണ്‍സ്. പക്ഷെ ഹെയ്ഡന്‍ വാല്‍ഷിന് റണ്ണൊന്നുമെടുക്കാനായില്ല.

ലൂയിസ് ടോപ്‌സ്‌കോറര്‍

ലൂയിസ് ടോപ്‌സ്‌കോറര്‍

53 റണ്‍സെടുത്ത ഓപ്പണര്‍ എവിന്‍ ലൂയിസാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍. 29 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ബൗ്ണ്ടറികളും മൂന്നു സിക്‌സറുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ കിരോണ്‍ പൊള്ളാര്‍ഡ് 31 (15 പന്ത്, 3 സിക്‌സര്‍, 1 ബൗണ്ടറി), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ 28 (18 പന്ത്, 3 സിക്‌സര്‍), നിക്കോളാസ് പുരാന്‍ 26 (23 പന്ത്, 3 ബൗണ്ടറി, 1 സിക്‌സര്‍), ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ് 26 (13 പന്ത്, 3 സിക്‌സര്‍) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ഈ കളിയിലെ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ അയര്‍ലാന്‍ഡ് 1-0ന് മുന്നിലെത്തി.

റെക്കോര്‍ഡുകള്‍ തകര്‍ന്നു

റെക്കോര്‍ഡുകള്‍ തകര്‍ന്നു

ടി20യില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ലോക റെക്കോര്‍ഡിന് ഐറിഷ് ഓപ്പണര്‍ സ്റ്റിര്‍ലിങ് അവകാശിയായി. 67 റണ്‍സാണ് പവര്‍പ്ലേയില്‍ മാത്രം താരം വാരിക്കൂട്ടിയത്.
സ്റ്റിര്‍ലിങ്-ഒബ്രെയ്ന്‍ സഖ്യവും ലോക റെക്കോര്‍ഡ് തങ്ങളുടെ പേരില്‍ കുറിച്ചു. പവര്‍പ്ലേയില്‍ ഒരു ടീം നേടിയ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഈ സഖ്യം നേടിയത്. ആറോവറില്‍ 93 റണ്‍സ് ഇരുവരും അടിച്ചുകൂട്ടി. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്തത് 154 റണ്‍സാണ്. ടി20യില്‍ അയര്‍ലാന്‍ഡിന്റെ ഏറ്റവുമുയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് കൂടിയാണിത്.

ബ്രാവോയുടെ മടങ്ങിവരവ്

ബ്രാവോയുടെ മടങ്ങിവരവ്

വിന്‍ഡീസിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട മല്‍സരം കൂടിയായിരുന്നു ഇത്. അടുത്തിടെ വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച ബ്രാവോയെ വിന്‍ഡീസ് ഈ പരമ്പരയ്ക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രണ്ടു വിക്കറ്റെടുത്ത ബ്രാവോയ്ക്കു ബാറ്റിങില്‍ പക്ഷെ ഒമ്പത് റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

Story first published: Thursday, January 16, 2020, 10:38 [IST]
Other articles published on Jan 16, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+