Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: വമ്പന്‍ താരങ്ങള്‍, ഇവരും ആര്‍സിബിക്കായി കളിച്ചു- നിങ്ങളറിയുമോ?

ഐപിഎല്‍ എന്നാല്‍ വെറുമൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗല്ല, അതൊരു ഉല്‍സവം തന്നെയാണ്. ഇന്ത്യയില്‍ തുടങ്ങി ലോകമെമ്പാടും ഏറ്റെടുത്ത് ആഘോഷിക്കുന്ന ക്രിക്കറ്റ് പൂരമായി ഐപിഎല്‍ മാറിക്കഴിഞ്ഞു. പാകിസ്താന്‍കാര്‍ക്കൊഴികെ ആര്‍ക്കും ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. പക്ഷെ പാക് ക്രിക്കറ്റര്‍മാര്‍മാക്ക് കളി കരയ്ക്കിരുന്ന് കാണാനാണ് യോഗം. ടൂര്‍ണമെന്റിന്റെ 15 സീസണുകള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇതുവരെ നടന്ന എല്ലാ സീസണുകളിലും പങ്കെടുത്തിട്ടും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ കഴിയാതെ പോയ ചില ഫ്രാഞ്ചൈസികളുണ്ട്. ഇവയിലൊന്നാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. കിരീട മോഹവുമായിട്ടാണ് എല്ലാ സീസണിലും അവര്‍ ഇറങ്ങാറുള്ളത്. പക്ഷ ട്രോഫിയിലെത്തു മുമ്പ് കാലിടറുന്ന പതിവ് അവര്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

1

എങ്കിലും ഇതിഹാസ താരങ്ങളുട കാര്യത്തില്‍ ആര്‍സിബിക്കു ഒരിക്കലും കുറവുണ്ടായിട്ടില്ല. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക വവമ്പന്‍ താരങ്ങളും ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ചിലര്‍ ഒരിക്കല്‍ ആര്‍സിബിയുടെ ഭാഗമായിരുന്നുവെന്നത് പലര്‍ക്കും അറിയുകയുണ്ടാവില്ല. ഇങ്ങനെയുള്ള ചില വമ്പന്‍ താരങ്ങള്‍ ആരൊക്കെയായിരുന്നുവെന്നു നോക്കാം.

മിസ്ബാഹുല്‍ ഹഖ്

മിസ്ബാഹുല്‍ ഹഖ്

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ മിസാബഹുല്‍ ഹഖ് ഒരിക്കല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ചുവപ്പ് ജഴ്‌സിയില്‍ ഇറങ്ങിയിട്ടുണ്ട്. 2008ലെ പ്രഥമ സീസണിലായിരുന്നു ഇത്. പാക് താരങ്ങള്‍ ഐപിഎല്ലിന്റെ ഭാഗമായ ഏക സീസണും ഇതായിരുന്നു.
മധ്യനിര ബാറ്ററായി മികച്ച റെക്കോര്‍ഡുള്ള മിസ്ബയെ 2008ലെ സീസണിനു മുന്നോടിയായു ള്ള മെഗാ ലേലത്തില്‍ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റിലേതു പോലെയൊരു ഇംപാക്ട് ഐപിഎല്ലിലുണ്ടാക്കാന്‍ അദ്ദേഹത്തിനായില്ല. എട്ടു മല്‍സരങ്ങളില്‍ നിന്നും 17 ശരാശരിയില്‍ നേടാനായത് 117 റണ്‍സായിരുന്നു.

IND vs SA: സഞ്ജൂ, ഇത് അവസാന അവസരമെന്ന് കരുതി കളിക്കൂ! സോഷ്യല്‍ മീഡിയ പറയുന്നു

ഒയ്ന്‍ മോര്‍ഗന്‍

ഒയ്ന്‍ മോര്‍ഗന്‍

ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീം ക്യാപ്റ്റനും അപകടകാരിയായ ഇടംകൈയന്‍ ബാറ്ററുമായ ഒയ്ന്‍ മോര്‍ഗനും നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി കളിച്ചിട്ടുണ്ട്. 2010ലായിരുന്നു അദ്ദേഹം ആര്‍സിബി കൂടാരത്തിലുണ്ടായിരുന്നത്.
ബാംഗ്ലൂരിനായി ആറു മല്‍സരങ്ങൡ മാത്രമേ മോര്‍ഗന്‍ കളിച്ചിട്ടുള്ളൂ. ഇവയില്‍ അദ്ദേഹം നേരിട്ടതാവട്ടെ വെറും 30 ബോളുകളും. ഇവയില്‍ നിന്നും സ്‌കോര്‍ ചെയ്തത് 35 റണ്‍സുമാണ്. ആര്‍സിബിയില്‍ വന്‍ ഫ്‌ളോപ്പായെങ്കിലും തൊട്ടടുത്ത മാസം നടന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ടി20 ലോകകപ്പില്‍ ജേതാക്കളാക്കാന്‍ മോര്‍ഗനു സാധിക്കുകയും ചെയ്തു.

സ്റ്റീവ് സ്മിത്ത്

സ്റ്റീവ് സ്മിത്ത്

ഓസ്‌ട്രേലിയയുടെ മുന്‍ നായകനും സൂപ്പര്‍ താരവുമായ സ്റ്റീവ് സ്മിത്ത് കരിയറിന്റെ തുടക്കകാലത്തു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കൂടാരത്തിലുണ്ടായിരുന്നു. ഇപ്പോള്‍ ലോകോത്തര ബാറ്ററാണ് അദ്ദേഹമെങ്കിലും കരിയര്‍ തുടങ്ങിയത് ലെഗ് സ്പിന്നറായിട്ടായിരുന്നുവെന്നത് പലരെയും ആശ്ചര്യപ്പെടുത്തും. ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് ബാറ്ററായിരുന്ന ജെസ്സി റൈഡഡറുടെ പകരക്കാരനായിട്ടാണ് സ്മിത്തിനെ 2011ല്‍ ആര്‍സിബി സ്വന്തമാക്കുന്നത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും അവസരം ലഭിക്കാതെ അദ്ദേഹത്തിനു പുറത്തിരിക്കേണ്ടിവന്നു.

ബാച്ചിലര്‍ ലൈഫ് ആഘോഷിച്ച് രാഹുല്‍- ആസ്തിയറിയുമോ? കാര്‍ കലക്ഷന്‍ ഞെട്ടിക്കും

5

സീസണിനു ശേഷം സ്മിത്തിനെ ആര്‍സിബി ഒഴിവാക്കുകയും ചെയ്തു. തൊട്ടടുത്ത സീസണില്‍ കൊച്ചി ടസ്‌കേഴ്‌സ് കേരള താരത്തെ വാങ്ങിയെങ്കിലും ആ സീസണിലും അരങ്ങേറാനായില്ല. 2012ല്‍ പൂനെ വാരിയേഴ്‌സിലൂടെയാണ് സ്മിത്ത് ഐപിഎല്‍ അരങ്ങേറ്റം നടത്തിയത്.

ഡാരന്‍ സമി

ഡാരന്‍ സമി

വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ സൂപ്പര്‍ ഓള്‍ൗണ്ടറും ക്യാപ്റ്റനുമായിരുന്ന ഡാരെന്‍ സമിയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗൂരിന്റെ ഭാഗമായിട്ടുണ്ട്. 2015ലാണ് അദ്ദേഹം ആര്‍സിബിക്കായി കളിച്ചത്. അതിനു മുമ്പ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമായിരുന്നു സമി.
ആര്‍സിബിയില്‍ തന്റെ കഴിവ് പ്രകടിപ്പിക്കാനുള്ള അവസരം പക്ഷെ സമിക്കു ലഭിച്ചില്ല. വെറും രണ്ടു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹം പ്ലെയിങ് ഇലവനിലുണ്ടായുള്ളൂ. ഇവയില്‍ സമിക്കു തിളങ്ങാനുമായില്ല. വെറും 13 റണ്‍സ് മാത്രമെടുത്ത സമിയെ വൈകാതെ പുറത്താക്കുകയും ചെയ്തു.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളര്‍മാരില്‍ ഒരാളായ ഭുവനേശ്വര്‍ കുമാറിന്റെ ആദ്യ തട്ടകം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. 2009, 10 സീസണുകളില്‍ അദ്ദേഹം ആര്‍സിബിയിലുണ്ടായിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചില്ല.
ടി20 ചാംപ്യന്‍സ് ലീഗില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ ഭുവി പ്ലെയിഹ് ഇലവനിലുണ്ടായിരുന്നു. ഈ മല്‍സരത്തില്‍ ബൗള്‍ ചെയ്‌തെങ്കിലും അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചില്ല. സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഭുവിയെ 2011ല്‍ പൂനെ വാരിയേഴ്‌സ് വാങ്ങി. അദ്ദേഹം ഐപിഎല്ലില്‍ അരങ്ങേറിയതും പൂനെയ്‌ക്കൊപ്പമാണ്.

Story first published: Thursday, June 16, 2022, 11:18 [IST]
Other articles published on Jun 16, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+