Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണിയില്ലെങ്കില്‍ ഇവരുടെ കാര്യം പോക്കായിരുന്നു! കൈപിടിച്ചുയര്‍ത്തിയ താരങ്ങള്‍

ഇന്ത്യയുടെ ഒരുപിടി താരങ്ങളുടെ കരിയര്‍ തന്നെ മാറ്റിമറിച്ച നായകനാണ് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ എംഎസ് ധോണി. താരങ്ങളുടെ പ്രതിഭ തിരിച്ചറിഞ്ഞ് അവരെ കൈപിടിച്ചുയര്‍ത്തുന്നതില്‍ അദ്ദേഹത്തിനു അസാധാരണ മിടുക്ക് തന്നെയുണ്ടായിരുന്നു. മാത്രമല്ല ചില കളിക്കാര്‍ക്കു അനുയോജ്യമായ റോളും പൊസിഷനുമെല്ലാം നല്‍കുന്നതിലും ധോണിയുടെ ഇടപെടല്‍ വളരെയധികം നിര്‍ണായകമായിട്ടുണ്ട്. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ടവയിലൊന്നാണ് നേരത്തെ മധ്യനിര ബാറ്ററായിരുന്ന രോഹിത് ശര്‍മയെ ഓപ്പണിങിലേക്കു കൊണ്ടുവന്നത്.

ദേശീയ ടീമില്‍ മാത്രമല്ല ഐപിഎല്ലില്‍ തന്നെ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിലും ധോണി ഉയര്‍ത്തിക്കൊണ്ടു വന്ന ചില ഇന്ത്യന്‍ കളിക്കാരെ നമുക്ക് കാണാന്‍ സാധിക്കും. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിലൂടെ എംഎസ് ധോണി ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിച്ച ഏറ്റവും വലിയ താരം സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണെന്നു സംശയമില്ലാതെ തന്നെ പറയാം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മിന്നുന്ന പ്രകടനങ്ങള്‍ നടത്തിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടാതെ പോയ അശ്വിന്‍ 2008ലെ പ്രഥമ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായതോടെയാണ് ലോകോത്തര ബൗളറായി മാറിയത്.
കരിയറിന്റെ തുടക്കകാലത്തു അശ്വിനെ സിഎസ്‌കെയില്‍ വളരെ നന്നായി ഉപയോഗിക്കാന്‍ ധോണിക്കു സാധിച്ചു. സിഎസ്‌കെയ്‌ക്കൊപ്പമുള്ള പ്രകടനങ്ങള്‍ ഒന്ന്-രണ്ടു വര്‍ഷത്തിനകെ അദ്ദേഹത്തെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും ചെയ്തു. ദേശീയ ടീമിലേക്കു വന്നപ്പോള്‍ അവിടെയും നായകസ്ഥാനത്തു ധോണി തന്നെയായിരുന്നു. ഇതോടെ മൂന്നു ഫോര്‍മാറ്റുകളിലും ടീമിന്റെ അവിഭാജ്യഘടകമായി മാറിയ അശ്വിന്‍ രാജ്യം കണ്ട എക്കാലത്തെയും മികച്ച സ്പിന്നര്‍മാരില്‍ ഒരാളാവുകയും ചെയ്തു.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച ശേഷമാണ് 2012ല്‍ ഫാസ്റ്റ് ബൗളര്‍ മോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തിയത്. ഈ സമയത്ത് അധികമാരും ശ്രദ്ധിക്കാതിരുന്ന ബൗളറായിരുന്നു അദ്ദേഹം. എന്നാല്‍ സിഎസ്‌കെയില്‍ വച്ച് ധോണിയുടെ ശിക്ഷണത്തില്‍ മോഹിത്തിന്റെ ബൗളിങ് വളരെയധികം മെച്ചപ്പെട്ടു. സിഎസ്‌കെയില്‍ തിളങ്ങിയതിനു പിന്നാലെ ധോണിക്കു കീഴില്‍ ഇന്ത്യന്‍ ടീമിലും കളിക്കാന്‍ അദ്ദേഹത്തിനു വൈകാതെ അവസരം ലഭിച്ചു.
2015ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഫാസ്റ്റ് ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു മോഹിത്. അന്നു ഭുവനേശ്വര്‍ കുമാറിനെപ്പോലും പിന്തള്ളിയാണ് താരം പ്ലെയിങ് ഇലവനിലേക്കു വന്നത്.

ദീപക് ചാഹര്‍

ദീപക് ചാഹര്‍

എംഎസ് ധോണിയുടെ ഏറ്റവും പുതിയ കണ്ടുപിടുത്തമാണ് സ്വിങ് ബൗളറായ ദീപക് ചാഹര്‍. 2018ലെ മെഗാ ലേലത്തിലാണ് ചാഹറിനെ സിഎസ്‌കെ വാങ്ങിയത്. അതുവരെ അദ്ദേഹത്തെ അധികമാര്‍ക്കും അറിയില്ലായിരുന്നു. ഒരു കോടു രൂപയ്ക്കായിരുന്നു ലേലത്തില്‍ ചാഹര്‍ സിഎസ്‌കെയിലേക്കു വന്നത്.
പിന്നീട് ധോണിയുടെ ഏറ്റവും വിശ്വസ്തനായ ന്യൂബോള്‍ ബൗളറായി താരം മാറുന്നതാണ് കണ്ടത്. കളിയില്‍ ചാഹറിനു ഏറ്റവും യോജിച്ച ഘട്ടങ്ങളില്‍ തന്നെ ബൗള്‍ ചെയ്യിക്കാന്‍ ധോണി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പവര്‍പ്ലേ ഓവറുകളില്‍ കൂടുതല്‍ അപകടകാരിയായിരുന്ന അദ്ദേഹത്തെ ധോണി ഈ സമയത്താണ് പ്രധാനമായും പന്തേല്‍പ്പിച്ചിരുന്നത്.

4

ന്യൂ ബോള്‍ കൊണ്ട് ടീമിനു തുടക്കത്തില്‍ തന്നെ ബ്രേക്ക്ത്രൂ നല്‍കുന്നതില്‍ ചാഹര്‍ വിജയിക്കുകയും ചെയ്തു. 2018ല്‍ സിഎസ്‌കെയിലെത്തിയ താരത്തെ പിന്നീട് ഫ്രാഞ്ചൈസി കൈവിട്ടിട്ടില്ല. കഴിഞ്ഞ സീസണിനു ശേഷം നിലനിര്‍ത്താതിരുന്ന ചാഹറിനെ ഇത്തവണത്തെ മെഗാ ലേലത്തില്‍ 14 കോടി രൂപയ്ക്കാണ് സിഎസ്‌കെ തിരികെ വാങ്ങിയത്.

മന്‍പ്രീത് ഗോണി

മന്‍പ്രീത് ഗോണി

ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിരുന്ന മന്‍പ്രീത് ഗോണിക്കു ദീര്‍ഘകാലം ഇന്ത്യക്കു വേണ്ടി കളിക്കാനായില്ല. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ പ്രകടനമായിരുന്നു അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വിളി വരാനുള്ള പ്രധാന കാരണം.
ദീപക് ചാഹറില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായ ബൗളറായിരുന്നു ഗോണി. ചാഹറിനെ ധോണി സിംഗിള്‍ സ്‌പെല്ലില്‍ തന്നെ പരമാവധി ഉപയോഗിച്ചിരുന്നപ്പോള്‍ ഗോണിയെ രണ്ടോ, മൂന്നോ സ്‌പെല്ലുകളായിട്ടാണ് ധോണി പന്തേല്‍പ്പിച്ചിരുന്നത്. കൂടാതെ ബാറ്റിങില്‍ ഗോണിയുടെ പ്രഹരശേഷി തിരിച്ചറിയുകയും താരത്തിനു അതു പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ നല്‍കാനും ധോണി ശ്രദ്ധിച്ചിരുന്നു. ലോവര്‍ ഓര്‍ഡറില്‍ ചില വെടിക്കെട്ട്് ഇന്നിങ്‌സുകള്‍ കളിക്കാന്‍ ഗോണിക്കായിരുന്നു. ഈ ഓള്‍റൗണ്ട് മികവാണ് 2008ല്‍ താരത്തിനു ആദ്യമീയി ദേശീയ ടീമിലും ഇടം നേടിക്കൊടുത്തത്.

Story first published: Monday, February 28, 2022, 16:42 [IST]
Other articles published on Feb 28, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+