സഞ്ജുവിന് കീഴില്‍ അരങ്ങേറി, പിന്നെ ഇന്ത്യക്കായും കന്നി മല്‍സരം കളിച്ചു | ആരൊക്കെയെന്നറിയാം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൂപ്പര്‍ താര പദവിയിലെത്താനുള്ള കഴിവുണ്ടായിട്ടും അവസരം ലഭിക്കാത്തതു കൊണ്ടു മാത്രം അതു സാധിക്കാതെ പോവുന്നയാളാണ് സഞ്ജു സാംസണ്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം സഞ്ജുവിനു കൂടുതല്‍ ടി20, ഏകദിന മല്‍സരങ്ങളില്‍ ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇവയിലെല്ലാം ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.
പക്ഷെ എന്നിട്ടും ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമുകളില്‍ സഞ്ജുവിനു സ്ഥാനമുറപ്പില്ല. എന്നാല്‍ ഐപിഎല്ലില്‍ തന്റെ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സിന്റെ ഐക്കണ്‍ താരവും ക്യാപ്റ്റനുമാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു സീസണുകളായി സഞ്ജുവാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ സീസണില്‍ റണ്ണറപ്പാവുകയും ചെയ്തു.

അവസരം നല്‍കുന്ന ക്യാപ്റ്റന്‍
ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ യുവതാരങ്ങള്‍ക്കു ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണ്‍ അവസരങ്ങള്‍ നല്‍കാന്‍ ശ്രമിക്കാറുണ്ട്. ഇതു ചില താരോദയങ്ങളെ ഇന്ത്യന്‍ ക്രിക്കറ്റിനു സമ്മാനിക്കുകയും ചെയ്തിരുന്നു.
രാജസ്ഥാന്‍ റോയല്‍സല്‍ സഞ്ജുവിനു കീഴില്‍ അരങ്ങേറി മികച്ച പ്രകടനം നടത്തിയ ശേഷം വൈകാതെ ഇന്ത്യന്‍ ടീമിലേക്കു വിളിയെത്തുകയും ചെയ്ത ചില കളിക്കാരുണ്ട്. സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്‍ കളിച്ച് ദേശീയ ടീമിനായി അരങ്ങേറിയവര്‍ ആരൊക്കെയെന്നു നോക്കാം.

കുല്‍ദീപ് സെന്‍
ഇപ്പോള്‍ നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തില്‍ അടുത്തിടെ സമാപിച്ച ഏകദിന പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ താരമാണ് ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍. ഐപിഎല്ലില്‍ സഞ്ജു സാംസണിനു കീഴില്‍ കഴിഞ്ഞ സീസണില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം.

റോയല്‍സിനായി മികച്ച പ്രകടനം
മികച്ച പേസും ഡെത്ത് ഓവറിലെ മികവും കാരണം കുല്‍ദീപ് കഴിഞ്ഞ ഐപിഎല്ലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎല്ലിനു ശേഷം ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം തുടര്‍ന്ന അദ്ദേഹത്തിനു വൈകാതെ ഇന്ത്യന്‍ ടീമിലേക്കും വിളി വന്നു. ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തില്‍ അരങ്ങേറിയ കുല്‍ദീപ് രണ്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.
Also Read:'ഒരേയൊരു യുവരാജ്', മറ്റാര്‍ക്കുമില്ലാത്ത യുവിയുടെ അഞ്ച് ലോക റെക്കോഡുകള്‍ അറിയാം

ചേതന്‍ സക്കാരിയ
സഞ്ജു സാസംണിന്റെ ക്യാപ്റ്റന്‍സിയില്‍ ഐപിഎല്ലില്‍ അരങ്ങേറിയ മറ്റൊരു താരമാണ് പേസര്‍ ചേതന്‍ സക്കാരിയ. 2021ലെ ഐപിഎല്ലിലൂടെയായിരുന്നു ഇത്. ഇതേ വര്‍ഷം തന്നെയായിരുന്നു താരം ഇന്ത്യക്കു വേണ്ടിയും അരങ്ങേറിയത്.
Also Read: ഏകദിനത്തില്‍ ആരടിക്കും ട്രിപ്പിള്‍ സെഞ്ച്വറി? ഈ അഞ്ച് പേര്‍ക്ക് സാധിച്ചേക്കും! അറിയാം

ലങ്കന്‍ പര്യടനത്തില്‍ അരങ്ങേറി
2021ല്‍ ഇന്ത്യയുടെ രണ്ടാംനിര ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു ഏകദിനത്തിലൂടെ സക്കാരിയ അരങ്ങേറിയത്. ഇതേ കളിയില്‍ തന്നെയാണ് സഞ്ജുവും ഏകദിനത്തില്‍ അരങ്ങേറിയത് എന്നതാണ് കൗതുകകരമായ കാര്യം. പക്ഷെ ഈ പര്യടനത്തിനു ശേഷം സക്കാരിയക്കു ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിട്ടുമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications