ഐപിഎല്‍ അരങ്ങേറ്റത്തിന് അവസരം കാത്ത് ഇവര്‍; പട്ടികയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണിനായുള്ള താരലേലം നടക്കാന്‍ പോവുകയാണ്. ഡിസംബര്‍ 19ന് കൊല്‍ക്കത്തയില്‍ നടക്കുന്ന താരലേലത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ താരങ്ങളെ ടീമിലെത്തിക്കാന്‍ പുതിയ പദ്ധതികളുമായി എട്ട് ഫ്രാഞ്ചൈസികളും കളത്തിലിറങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. നിലനിര്‍ത്തിയവരുടെയും ഒഴിവാക്കിയവരുടെയും പട്ടിക ഇതിനോടകം ഫ്രാഞ്ചൈസികള്‍ സമര്‍പ്പിച്ചിട്ടുണ്ട്. പുതിയൊരു സീസണിന് കളമൊരുങ്ങുമ്പോള്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ചില താരങ്ങളുണ്ട്. ഇതില്‍ ഇംഗ്ലണ്ട് ടെസ്റ്റ് നായകന്‍ ജോ റൂട്ടും ഉള്‍പ്പെടും. ഇത്തവണത്തെ ഐപിഎല്ലിലേക്ക് വരവറിയിക്കാന്‍ ഒരുങ്ങുന്ന അഞ്ച് താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം

1. ജോ റൂട്ട്
കഴിഞ്ഞ ഏഴ് വര്‍ഷമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിളങ്ങുന്ന ഇംഗ്ലണ്ട് താരം ജോ റൂട്ടിന് ഇതുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല.ഇംഗ്ലണ്ട് ടെസ്റ്റ് നായകനായ റൂട്ടിന് ട്വന്റി20യില്‍ തരക്കേടില്ലാത്ത പ്രകടനം അവകാശപ്പെടാന്‍ സാധിക്കുമെങ്കിലും ഇതുവരെ ഒരു ഐപിഎല്‍ ടീമും അദ്ദേഹത്തെ ടീമില്‍ എത്തിച്ചില്ല.ഇത്തവണ തന്റെ ഐപിഎല്‍ അരങ്ങേറ്റം കുറിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റൂട്ടുള്ളത്.32 ട്വന്റി20 മത്സരം കളിച്ച താരം 35.72 ശരാശരിയില്‍ 893 റണ്‍സ് നേടിയിട്ടുണ്ട്.ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.90 ആണ് ഉയര്‍ന്ന സ്‌കോര്‍.കൗണ്ടി ക്രിക്കറ്റിലെല്ലാം സജീവ സാന്നിധ്യമാണ് റൂട്ട്.

2. ടോം ബാന്റണ്‍
യുവ ഇംഗ്ലണ്ട് താരം ഇത്തവണ ഐപിഎല്‍ ടീമുകളുടെ നോട്ടപ്പുള്ളിയാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഈ 21കാരന്‍ വിറ്റാലിറ്റി ടി20 ബ്ലാസ്റ്റ് ടൂര്‍ണമെന്റില്‍ 13 മത്സരത്തില്‍ നിന്ന് 549 റണ്‍സാണ് അടിച്ചെടുത്തത്.കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ 18 മത്സരത്തില്‍ നിന്ന് 533 റണ്‍സും താരം നേടി.വരാനിരിക്കുന്ന ബിഗ്ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റ്‌സ് താരത്തെ സ്വന്തമാക്കിക്കഴിഞ്ഞു.താരത്തിനായി ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പിങ്ക് ബോള്‍ ടെസ്റ്റ്: കൈയടിക്കേണ്ടത് തങ്ങള്‍ക്കല്ല, ദാദയുടെ ടീമിന്!! ഇതാണ് കാരണം, പറഞ്ഞത് കോലി

3. ഗ്ലെന്‍ ഫിലിപ്‌സ്
ന്യൂസീലന്‍ഡിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ ഫിലിപ്‌സും ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.മാര്‍ട്ടിന്‍ ഗുപ്റ്റിലിന് പകരമായി ന്യൂസീലന്‍ഡ് ഓപ്പണിങ്ങില്‍ അവസരം നല്‍കുന്ന താരമാണ് ഫിലിപ്‌സ്.11 ട്വന്റി20 മത്സരങ്ങളില്‍ നിന്നായി 140 റണ്‍സാണ് താരം നേടിയത്.വിക്കറ്റ് കീപ്പറെന്ന നിലയിലും താരം തിളങ്ങിയിട്ടുണ്ട്.കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും ഫിലിപ്‌സിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ക്യാപ്റ്റന്‍ കോലിക്ക് മുന്നില്‍ ഇനി ഈ ലക്ഷ്യം; മുന്നിലുള്ളത് ഗ്രയിം സ്മിത്ത് മാത്രം

4. ആദില്‍ റഷീദ്
ഇന്ത്യന്‍ മൈതാനങ്ങളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്.ഇംഗ്ലണ്ടിനുവേണ്ടി ലെഗ് സ്പിന്നില്‍ വിസ്മയം തീര്‍ക്കുന്ന ആദിലും തന്റെ ഐപിഎല്‍ രംഗപ്രവേശം സ്വപ്‌നം കാണുന്നു.31കാരനായ താരം 40 ട്വന്റി20കളില്‍ നിന്നായി 39 വിക്കറ്റ് നേടിയിട്ടുണ്ട്.11 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
പിങ്ക് ബോള്‍ ടെസ്റ്റ്: ധോണിയെ വെട്ടിമാറ്റി കോലി!! ആ റെക്കോര്‍ഡ് പഴങ്കഥ, ഇനിയത് കോലിക്ക്

5. ഷെല്‍ഡോന്‍ കോട്രല്‍
വെസ്റ്റ് ഇന്‍ഡീസ് പേസ് ബൗളര്‍ കോഡ്രലും ഐപിഎല്‍ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്.ഇക്കഴിഞ്ഞ ക്രിക്കറ്റ് ലോകകപ്പില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 12 വിക്കറ്റുമായി താരം തിളങ്ങിയിരുന്നു.19 ടി20 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്.28 റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications