Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ഒമ്പതില്‍ 7 പേര്‍ക്കും ഹാര്‍ദിക്കിനെ വേണം!! വന്‍ പിടിവലി, വേണ്ടാത്ത ടീമുകളെ അറിയാം

ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ ഇപ്പോള്‍ ചര്‍ച്ച ഒരാള്‍ മാത്രമാണ്- ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദിക് പാണ്ഡ്യ. ലീഗിലെ ശേഷിച്ച ഒമ്പതു ഫ്രാഞ്ചൈസികളില്‍ ഏഴു പേരും അടുത്ത സീസണില്‍ അദ്ദേഹത്തെ ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നവരാണ്.

വെറും രണ്ടു ടീമുകളാണ് ഹാര്‍ദിക്കിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ നിശബ്ധത പാലിക്കുന്നത്. എന്തു തന്നെ ആയാലും അദ്ദേഹത്തിന്റെ കൂടുമാറ്റം അധികം വൈകാതെ തന്നെ നമുക്ക് പ്രതീക്ഷിക്കാം. അതുഎവിടേക്ക് ആയിരിക്കുമെന്നതു മാത്രമാണ് പ്രധാന സസ്‌പെന്‍സ്.

HARDIK PANDYA

വന്‍ ഡിമാന്റ്

ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രമെടുത്താല്‍ ട്രേഡ് വിന്‍ഡോയില്‍ ഹാര്‍ദിക് പാണ്ഡ്യയെെേപ്പാല ഡിമാന്റുണ്ടായിട്ടുള്ള മറ്റൊരു ക്രിക്കറ്റര്‍ ഇല്ലെന്നു തന്നെ പറയാം. മുംബൈ ഇന്ത്യന്‍സില്‍ അദ്ദഹം തുടര്‍ന്നു കളിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ വന്നതു മുതല്‍ ഫ്രാഞ്ചൈസികള്‍ മുഴുവന്‍ റാഞ്ചാന്‍ വട്ടമിട്ടു പറക്കുകയാണ്.

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ബന്ധപ്പെടുത്തിയാണ് ഹാര്‍ദിക്കിനെ കുറിച്ച് ആദ്യം അഭ്യൂഹങ്ങള്‍ വന്നത്. കഴിഞ്ഞ സീസണ്‍ അവസാനിക്കും മുമ്പ് തന്നെ കൂടുമാറ്റവുമായി ന്ധപ്പെട്ട് ചര്‍ച്ചകളും മുറുകിയിരുന്നു. എന്നാല്‍ അത്തരമൊരു നീക്കം തങ്ങള്‍ നടത്തുന്നില്ലെന്നു സിഎസ്‌കെ ഔദ്യോഗികമായി പ്രതികരിച്ചതോടെ അഭ്യൂഹങ്ങള്‍ക്കു വിരമമായി.

അതിനു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവരുമായി ബന്ധപ്പെടുത്തിയാണ് ഹാര്‍ദിക്കിന്റെ പേരില്‍ വാര്‍ത്തകള്‍ വന്നത്. പുതിയ ക്യാപ്റ്റനായി അദ്ദേഹത്തെയാണ് കെകെആര്‍ കണ്ടു വച്ചിട്ടുള്ളതെന്നും രണ്ടു കളിക്കാരെ പകരം മുംബൈയ്ക്കു വിട്ടു നല്‍കുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവയൊന്നും കെകെആര്‍ നിഷേധിച്ചുമില്ല.

റോയല്‍സവാട്ടെ യശസ്വി ജയ്‌സാളിനെ നല്‍കി ഹാര്‍ദിക്കിനെ വാങ്ങുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി പുതിയൊരു ഓപ്പണറെ എംഐ തിരയവെ ഇതു വളരെ നല്ലൊരു ട്രേഡായിരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

കൈമാറ്റം സംബന്ധിച്ച് എംഐയും ആര്‍ആറും തമ്മില്‍ ചര്‍ച്ച നടക്കുന്നതായും സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. ഇതിനിടെ ആദ്യം ഹാര്‍ദിക്കിനെ വാങ്ങാന്‍ പ്ലാനില്ലെന്നു പ്രതികരിച്ച സിഎസ്‌കെ ഇപ്പോള്‍ ഈ തീരുമാനം മാറ്റിയെന്നാണ് വ്യക്തമാവുന്നത്.

വെറുതെയല്ല ഇത്ര ഫാന്‍സ്? കാത്തുനിന്ന ആരാധകര്‍ക്കു സഞ്ജുവിന്റെ 'സമ്മാനമിങ്ങനെ'!! വീഡിയോ

വെറുതെയല്ല ഇത്ര ഫാന്‍സ്? കാത്തുനിന്ന ആരാധകര്‍ക്കു സഞ്ജുവിന്റെ 'സമ്മാനമിങ്ങനെ'!! വീഡിയോ

ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം ഏഴു ഫ്രാെൈഞ്ചസികള്‍ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഹാര്‍ദിക്കിനായി ഇനിയും താല്‍പ്പര്യമൊന്നും കാണിച്ചിട്ടില്ലാത്ത ടീമുകള്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ്.

മുംബൈ ആവശ്യപ്പെടുകയെന്ത്?

ഹാര്‍ദിക് പാണ്ഡ്യയെ വിട്ടു നല്‍കാന്‍ മറ്റു ഫ്രാഞ്ചൈസികളില്‍ നിന്നും മുംബൈ ഇന്ത്യന്‍സ് എന്തായിരിക്കും പകരം ആവശ്യപ്പെടുകയെന്നതാണ് ചോദ്യം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും അവരുടെ പുതിയ മുഖമായി അദ്ദേഹത്തെ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവരാണ്.

HARDIK PANDYA

പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അവര്‍ ടീമിന്റെ ദീര്‍ഘകാലത്തേക്കുള്ള ഒരു ഓപ്ഷനായിട്ടാണ് ഹാര്‍ദിക്കിനെ കാണുന്നത്. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ പിന്‍ഗാമിയായി എത്തിയ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദില്‍ ടീം മാനേജ്‌മെന്റില്‍ ഉറച്ച വിശ്വാസവുമാണുള്ളത്.

അദ്ദേഹത്തെ നായസ്ഥാനത്തു നിന്നും മാറ്റാനും സിഎസ്‌കെയ്ക്കു പ്ലാനില്ല. അതിനാല്‍ ഹാര്‍ദിക്ക് ട്രേഡില്‍ ഇവിടേക്കു മാറിയാലും റുതുരാജിനു കീഴില്‍ കളിക്കേണ്ടിയും വന്നേക്കും. ഹാര്‍ദിക്കിന്റെ വരവ് ടീമിനു കൂടുതല്‍ ബാലന്‍സും അതോടൊപ്പം കരുത്തും നല്‍കുമെന്നാണ് സിഎസ്‌കെയുടെ വിലയിരുത്തല്‍.

എന്നാല്‍ ഏതു ഫ്രാഞ്ചൈസിക്കായാലും വളരെ അനായാസം ഹാര്‍ദിക്കിനെ വിട്ടുകൊടുക്കാന്‍ എംഐ തയ്യാറാവില്ല. പകരം ഒന്നോ, രണ്ടോ മികച്ച കളിക്കാരെ തന്നെ അവര്‍ ആവശ്യപ്പെട്ടേക്കുകയും ചെയ്യും. ഇനി അതു ധാരണയായില്ലെങ്കില്‍ താരത്തിന്റെ പ്രതിവര്‍ഷ ശമ്പളമായ 16.35 കോടി രൂപയാലും മുംബൈ ഡിമാന്റ് ചെയ്‌തേക്കുകയെന്നാണ് വിവരം.

Story first published: Wednesday, July 1, 2026, 17:01 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+