Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറുതെയല്ല ഇത്ര ഫാന്‍സ്? കാത്തുനിന്ന ആരാധകര്‍ക്കു സഞ്ജുവിന്റെ 'സമ്മാനമിങ്ങനെ'!! വീഡിയോ

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിലവില്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഇതിഹാസ ജോടികളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെപ്പോലും വെല്ലുവിളിക്കുന്ന തരത്തിലേക്കു വളര്‍ന്നയാളാണ് മലയാളികളുടെ അഭിമാനം സഞ്ജു സാംസണ്‍. അമേരിക്കയോ, യൂറോപ്പോ, കരീബിയയോ എവിടെയുമാവട്ടെ സഞ്ജുവിന് ആരാധകരില്ലാത്ത ഇടം എവിടെയുമില്ലെന്നു തന്നെ പറയാം.

അവസാനമായി അയര്‍ലാന്‍ഡില്‍ ടി20 പരമ്പര കളിക്കാനിറങ്ങിയപ്പോള്‍ അദ്ദേഹഹത്തിനു ലഭിച്ച വലിയ ആരാധക പിന്തുണ നമ്മള്‍ കണ്ടിട്ടുള്ളതാണ്. സഞ്ജുവെന്ന പേരോടു കൂടിയുള്ള ജഴ്‌സിയണിഞ്ഞാണ് നിരവധി ആരാധകര്‍ മല്‍സരവേദിയിലെത്തിയത്. കൂടാതെ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമെല്ലാം കാണാമായിരുന്നു.

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

ഇപ്പോഴിതാ ഇംഗ്ലണ്ടില്‍ കളിക്കാനെത്തിയപ്പോഴും സഞ്ജു തരംഗമായി മാറിയിരിക്കുകയാണ്. അതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാവുകയും ചെയ്തിട്ടുണ്ട്. വെറുതെയല്ല അദ്ദേഹത്തിനു ലോകമെമ്പാടും ഇത്ര ആരാധകരുള്ളതെന്നു ഈ വീഡിയോ ശരിവയ്ക്കുകയും ചെയ്യുന്നു.

SANJU SAMSON FANS

Screenshot/CREX

ആര്‍പ്പുവിളിച്ച് മലയാളികള്‍

ഇംഗ്ലണ്ടുമായി ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍ നടക്കുന്ന ആദ്യ ടി20യുടെ ഭാഗമായി ഡര്‍ഹാമില്‍ പരിശീലത്തിനു എത്തിപ്പോഴായിരുന്നു ഇവിടെയുള്ള മലയാളി ആരാധകര്‍ സഞ്ജു സാംസണിനെ കാണാനെത്തിയത്. പരിശീലനത്തിനായി എത്തിയ സ്ഥാലത്തെ ഗേറ്റിനു മുന്നിലാണ് കുട്ടികളും മുതിര്‍ന്നവരുമടങ്ങുന്ന ആരാധകര്‍ പ്രിയതാരത്തെ ഒരു നോക്ക് കാണാന്‍ തടിച്ചുകൂടിയത്.

സഞ്ജു, വി ആര്‍ ഫ്രം കേരളാ, വി ആര്‍ വെയ്റ്റിങ് ഫോര്‍ യൂ, സഞ്ജൂ ബിഗ് ഫാന്‍ (ഞങ്ങള്‍ കേരളത്തില്‍ നിന്നാണ്, നിങ്ങളെ കാത്തിരിക്കുകയാണ്) എന്നു ആരാധകരില്‍ ചിലര്‍ ദൂരെ നിന്നും വിളിച്ചു പറയുന്നതും കൈ ഉയര്‍ത്തി കാണുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

സഞ്ജുവിനെ കാണാനെത്തിയ മലയാളി ആരാധകര്‍. വീഡിയോ കാണാം

ഇവരുടെ കാത്തിരിപ്പ് വെറുതെയായില്ല. സഞ്ജു വൈകാതെ തന്നെ ഇവരുടെ അടുത്തേക്കു വരികയും സുരക്ഷാ മാനദണ്ഡം പാലിക്കേണ്ടതിനാല്‍ ഗേറ്റിനുള്ളില്‍ നിന്നു തന്നെ ആരാധകര്‍ക്കു ഓട്ടോഗ്രാഫുകളും ഹസ്തദാനവുമെല്ലാം നല്‍കി.

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

കൂടാതെ ചിലല്‍ ഗേറ്റിനു പുറത്തു നിന്നു തന്നെ ഒപ്പം സെല്‍ഫിയുമെടുത്തു. ഒടുവില്‍ ആരാധകരുടെ മനസ്സു നിറച്ചാണ് സഞ്ജു അവിടെ നിന്നും മടങ്ങിപ്പോയത്. മലയാളികള്‍ മാത്രമല്ല, എവിടെ പോയാലും സഞ്ജുവിനു ഇത്രയും ഫാന്‍സുള്ളത് എന്തു കൊണ്ടാണെന്നു ഈ വീഡിയോ തെളിയിക്കുകയും ചെയ്യുന്നു.

ആരാധകരുമായി ഇത്രയും നന്നായി ഇടപഴകുന്ന അധികം താരങ്ങളെ നമുക്കു കാണാന്‍ സാധിക്കില്ല. അവിടെയാണ് സഞ്ജു വേറിട്ടു നില്‍ക്കുന്നത്. എല്ലായ്‌പ്പോഴും ഒരു സാധാരണക്കാരനെ പോലെ യാതൊരു ജാഡയോ, അഹങ്കാരമോയില്ലാതെയാണ് അദ്ദേഹം ആരാധകരോടു പെരുമാറാറുള്ളത്.

ഫോമിലെത്തുമോ സഞ്ജു?

അയര്‍ലാന്‍ഡ് പര്യടനം സഞ്ജു സാംസണിനെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന പരമ്പര തന്നെയായിരിക്കും. കാരണം രണ്ടു മല്‍സരങ്ങളുടെ പരമ്പരയില്‍ ബാറ്ററെന്ന നിലയില്‍ ഒരു സംഭാവനയും നല്‍കാന്‍ അദ്ദേഹത്തിനായില്ല. 5, ഗോള്‍ഡന്‍ ഡെക്ക് എന്നിങ്ങനെയായിരുന്നു പ്രകടനം.

SANJU SAMSON

അതിനാല്‍ തന്നെ ഇംഗ്ലണ്ടിനെതിരായ അഞ്ചു ടി20കളുടെ പരമ്പര സഞ്ജുവിനു ഏറെ നിര്‍ണായകവുമാണ്. മികച്ച ചില ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു ഉറപ്പായും കളിച്ചേ തീരൂ. ഇതിനായില്ലെങ്കില്‍ ടീമിലെ സ്ഥാനവും തീര്‍ച്ചയായും ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും.

അവസരം കാത്ത് നിരവധി പേരാണ് ഇപ്പോള്‍ ടീമിനു പുറത്തുള്ളത്. അതിനാല്‍ വിമര്‍ശകരുടെ വായടപ്പിക്കാനും ടീം മാനേജ്‌മെന്റിന്റെയും സെലക്ടര്‍മാരുടെയുമെല്ലാം വിശ്വാസം പിടിച്ചുപറ്റാനും സഞ്ജുവിന് മികച്ച ഇന്നിങ്‌സുകള്‍ ആവശ്യമാണ്.

കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റത്തിനു വേണ്ടി അവസരം കാത്തു നില്‍ക്കുകയാണെങ്കിലും ഇംഗ്ലണ്ടിനെതിരേ സഞ്ജു പ്ലെയിങ് ഇലവനിലുണ്ടാവുമെന്നു തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Story first published: Wednesday, July 1, 2026, 15:36 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+