കോളടിച്ചത് എല്‍എസ്ജിക്ക്!! കുല്‍ദീപിനെ വിട്ടത് മണ്ടത്തരം, റിഷഭ് വന്നിട്ടെന്ത് കാര്യം? ആരാധകരോഷം
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായുള്ള ആദ്യത്തെ വ്മ്പന്‍ ട്രേഡ് നടന്നിരിക്കുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രണ്ടു സീസണുകളില്‍ നയിച്ച റിഷഭ് പന്ത് പഴയ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ മടങ്ങിയെത്തി. പകരം സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ എല്‍എസ്ജിക്കു ഡിസി വിട്ടുകൊടുക്കകയും ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിഷഭിന്റെ ഡിസിയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിരന്തരം വന്നിരുന്നു. ഇപ്പോള്‍ ഈ കൂടുമാറ്റം ഔദ്യോഗഹികമായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തേ എല്‍എസ്ജിയില്‍ 27 കോടിയായിരുന്ന പ്രതിഫലം 15 കോടിയായി കുറയ്ക്കാന്‍ റിഷഭ് തയ്യാറായതോടെ കൂടുമാറ്റം വേഗത്തിലാവുകയായിരുന്നു.

മറുഭാഗത്തു കുല്‍ദീപാവട്ടെ 13.50 കോടി രൂപയ്ക്കാണ് എല്‍എസ്ജിയിലേക്കു ചേക്കേറിയത്. അതിനിടെ കുല്‍ദീപിനെ വിട്ടുകൊടുത്ത് റിഷഭിനെ വാങ്ങിയ ഡിസിയുടെ തീരുമാനം ഫ്രാഞ്ചൈസിയുടെ ആരാധകര്‍ക്കു അത്ര രസിച്ചിട്ടില്ല. പലരും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളുമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്.
റിഷഭിന്റെ തിരിച്ചുവരവ്
രണ്ടു വര്‍ഷത്തേ ഇടവേളയ്ക്കു ശേഷമാണ് ഐപിഎല്ലില്‍ തന്റെ ആദ്യ തട്ടകമായ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു റിഷഭ് പന്ത് തിരികെ വന്നിരിക്കുന്നത്. ഡിസിയുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍ കൂടിയാണ് അദ്ദേഹം. ഫ്രാഞ്ചൈസിക്കായി 35.31 ശരാശരിയില്‍ 3284 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം. ഒരു സെഞ്ച്വറിയും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.
2021 മുതല്‍ 24 വരെ ഡിസിയുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. പക്ഷെ സീസണിനു ശേഷം റിഷഭിനെ ഡിസി റിലീസ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മെഗാ ലേലത്തില്‍ ഓള്‍ടൈം റെക്കോര്‍ഡ് തുകയായ 27 കോടി രൂപയ്ക്ക് അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വാങ്ങിയത്.
പിന്നാലെ എല്‍എസ്ജിയുടെ ക്യാപ്റ്റനായും റിഷഭ് നിയമിക്കപ്പെട്ടു. പക്ഷെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലും അദ്ദേഹം ഒരുപോലെ പരാജമായി തീര്‍ന്നു. സമാപിച്ച അവസാന സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് എല്‍എസ്ജി ഫിനിഷ് ചെയ്തത്. ഇതിനു പിറകെ റിഷഭ് നായകസ്ഥാനവും ഒഴിയുകയായിരുന്നു.
അതേസമയം, ഡിസിക്കൊപ്പം വിജയകരമായ അഞ്ചു സീസണുകള്‍ക്കു ശേഷമാണ് കുല്‍ദീപ് യാദവിന്റെ കൂടുമാറ്റം. സ്പിന്‍ ബൗളിങില്‍ ഡിസിയുടെ കുന്തമുനയായിരുന്നു അദ്ദേഹം. 2022ല്‍ ടീമിനൊപ്പം ചേര്‍ന്ന കുല്‍ദീപ് 65 മല്‍സരങ്ങളിലായി വീഴ്ത്തിയത് 72 വിക്കറ്റുകളാണ്.

ഫാന്‍സ് ഹാപ്പിയല്ല
കുല്‍ദീപ് യാദവിനെ പോലെ മാച്ച് വിന്നറായ ഒരു സ്പിന്നറെ വിട്ടുകൊടുത്ത് ടി20യില്‍ വെറും ശാരാശരി ബാറ്റര്‍ മാത്രമായ റിഷഭ് പന്തിനെ തിരികെ വാങ്ങിയതില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഒരു വിഭാഗം ആരാധകര്‍ നിരാശരാണ്. സോഷ്യല്‍ മീഡിയയില്‍ അവര്‍ ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.
'ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ഈ ട്രേഡില്‍ വിജയിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിലെ മികവുറ്റ സ്പിന്നറായ കുല്‍ദീപ് യാദവിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്തിനാണ് പോവാന്‍ അനുവദിച്ചതെന്നു മനസ്സിലാവുന്നില്ല. ഡിസിക്കു ഇപ്പോള്‍ തന്നെ മധ്യനിരയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുള്ളപ്പോള്‍ റിഷഭിന്റെ ആവശ്യമെന്താണ്?'.
'ഡല്‍ഹി ക്യാപിറ്റല്‍സ് മാനേജ്മെന്റിന്റെ തെറ്റായ തീരുമാനനമാണിത്, റിഷഭ് പന്തിന്റെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുകയാണ്. കുല്‍ദീപ് യാദവ് ശരിക്കുമൊരു പകരം വയ്ക്കാനില്ലാത്ത മാജിക്കല്‍ സ്പിന്നറാണ്, തീര്‍ച്ചയായും മാച്ച് വിന്നറുമാണ് അദ്ദേഹം. ഈ തരത്തിലുള്ള മണ്ടന്‍ തീരുമാനങ്ങള്‍ കാരണമാണ് ഡിസി ദീര്‍ഘകാലമായി ട്രോഫിയില്ലാത്ത ടീമായി തുടരുന്നത്.'
'റിഷഭ് പന്ത് ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ നോക്കുമ്പോള്‍ 15 കോടി രൂപയൊന്നും ഒരിക്കലും അര്‍ഹിക്കുന്നില്ല. എന്തിനാണ് കുല്‍ദീപ് യാദവിനെ കൊടുത്ത് ഇത്ര വലിയ തുകയ്ക്ക് റിഷഭിനെ ഡിസി തിരികെ വാങ്ങിയത്?'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

