Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2027: ദ്രാവിഡ്- സഞ്ജു കോംബോ വീണ്ടും വരുമോ? ആരാവും പുതിയ ചെന്നൈ കോച്ച്, ഇവരെ നോക്കിവച്ചോ

നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സും മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങും ഒടുവില്‍ വഴിപിരിഞ്ഞിരിക്കുകയാണ്. ഒരു സീസണില്‍ താരമായും, അടുത്ത 17 സീസണില്‍ പരിശീലകനും ഒപ്പം നിന്ന ശേഷമാണ് അദ്ദേഹം ടീം വിടുന്നത്.

കോച്ചിങില്‍ ഇനി കാണില്ലെങ്കിലും സിഎസ്‌കെയ്‌ക്കൊപ്പം മറ്റൊരു റോളില്‍ ഫ്‌ളെമിങ് തുടരുമെന്നു തന്നെയാണ് ടീമുടമ രൂപ ഗുരുനാഥ് അറിയിച്ചിരിക്കുന്നത്. ഫ്‌ളെിങിന്റ പിന്‍ഗാമിയായി ആരാവും അടുത്ത സിഎസ്‌കെ കോച്ചെന്നതാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഈ റോളിലേക്കു വരാന്‍ ഏറ്റവുമധിക സാധ്യതുയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

RAHUL DRAVID

രാഹുല്‍ ദ്രാവിഡ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ കോച്ചായി വരാനിടയുള്ള ഒരാള്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ബാറ്ററും ക്യാപ്റ്റനും കോച്ചുമെല്ലാം ആയിട്ടുള്ള രാഹുല്‍ ദ്രാവിഡാണ്. നിലവില്‍ അദ്ദേഹം ഒരു ടീമിന്റെയും ഭാഗമല്ല. 2025ലെ ഐപിഎല്ലിനിനു ശേഷം രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ ശേഷം മറ്റു റോളുകളൊന്നും ദ്രാവിഡ് ഏറ്റെടുത്തിട്ടില്ല.

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

IND vs ENG: രോക്കോ റിട്ടേണ്‍സ്!! സൂപ്പര്‍ താരം ബെഞ്ചില്‍? ഇനി ഏകദിനപ്പോര്, ഇതാ ഇന്ത്യന്‍ ബെസ്റ്റ് 11

ലോക ക്രിക്കറ്റില്‍ വളരെ മികച്ച കോച്ചിങ് റെക്കോര്‍ഡുള്ള പരിശീലകരില്‍ ഒരാളാണ് ദ്രാവിഡ്. ഇന്ത്യയുയെ അണ്ടര്‍ 19 ടീമിനെയും പിന്നീട് സീനിയര്‍ ടീമിനെയും ലോക ചാംപ്യന്‍മാരാക്കിയ പരിശീലകന്‍. ഐപിഎല്ലില്‍ പക്ഷെ റോയസല്‍സിനൊപ്പം അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാനായില്ല. ഒരേയൊരു സീസണ്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷം ദ്രാവിഡ് പടിയിറങ്ങുകയായിരുന്നു.

വളരെ ശാന്ത പ്രകൃതമുള്ള അദ്ദേഹം കളിക്കാതെ വളര്‍ത്തിയെടുക്കുന്നതിലും ഡ്രസിങ് മികച്ചൊരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലുമെല്ലാം ഒരു പോലെ മികവ് പുലര്‍ത്തുന്നായാളാണ്. സിഎസ്‌കെയെ പോലെ ഐപിഎല്ലില്‍ മഹത്തായ പാരമ്പര്യമുള്ള ഒരു ഫ്രാഞ്ചൈസിക്കു ഇങ്ങനെയൊരാളെ തന്നെയാണ് ആവശ്യവുമുള്ളത്.

പെരുമാറ്റത്തിലു സമീപനത്തിലുമെല്ലാം സ്റ്റീഫന്‍ ഫ്‌ളെമിങുമായി ചില സാദൃശ്യങ്ങളും ദ്രാവിഡില്‍ കാണാന്‍ സാധിക്കും. ഇതു അദ്ദേഹത്തെ പരിശീലകസ്ഥാനത്തേക്കു ഫേവറിറ്റാക്കി മാറ്റുകയും ചെയ്യുന്നു. എന്നാല്‍ ദ്രാവിഡ് കോച്ചായി വന്നാല്‍ സിഎസ്‌കെയില്‍ മലയാളി സൂപ്പര്‍ താരം സാംസണിന്റെ ഭാവി എന്തായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കകളുമുണ്ട്.

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കണ്ടില്ലേ സഞ്ജുവിന്റെ കളി? ഒന്നും തെളിയിക്കാനില്ല!! ഇന്ത്യ ആ ട്രിക്ക് മിസ്സാക്കിയെന്ന് ഡിക്കെ

കാരണം 2025ല്‍ സഞ്ജു ക്യാപ്റ്റനായിരിക്കെയാണ് റോയല്‍സ് കോച്ചായി ദ്രാവിഡ് എത്തിയത്. പക്ഷെ ഈ കോംബോ പ്രതീക്ഷച്ചതു പോലെ ക്ലിക്കായില്ല. മാത്രമല്ല ഇവര്‍ക്കിടയില്‍ ചില അഭിപ്രായ ഭിന്നതകളുണ്ടായിരുന്നതായും സഞ്ജു ടീം വിട്ടതിനു പ്രധാന കാരണം ഇതായിരിക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഹേമങ് ബദാനി

ഇന്ത്യയുടെ മുന്‍ ബാറ്ററും നിലവില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കോച്ചുമായ ഹേമങ് ബദാനിയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ പകരരക്കാരനായി ഏറ്റവും സാധ്യത ബദാനിക്കാണെന്നു ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള മുന്‍നിര മാധ്യമങ്ങളും ഇതിനകം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു.

പക്ഷെ ഇക്കാര്യത്തില്‍ സിഎസ്‌കെയോ, ബദാനിയോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും തന്നെ നടത്തിയിട്ടില്ല. ഡിസിയുടെ പരിശീലക റോളില്‍ കഴിഞ്ഞ രണ്ടു സീസണുകളിലു അത്ര ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും അദ്ദേഹം മികച്ച കോച്ച് തന്നെയാണ്.

ദുബായ് ക്യാപ്പിറ്റല്‍സിനെ ഇന്റര്‍നാഷനല്‍ ലീഗ് ടി20യിലും ചെപ്പോക്ക് സൂപ്പര്‍ ഗില്ലീസിനെ തമിഴ്‌നാട് പ്രീമിലയര്‍ ലീഗിലും (നാലു തവണ) ജേതാക്കളാക്കാന്‍ ബദാനിക്കായിട്ടുണ്ട്.

MS DHONI

എംഎസ് ധോണി

മുന്‍ ഇതിഹാസ നായകനും സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ വലംകൈയുമായിരുന്ന എംഎസ് ധോണിയാണ് സാധ്യതാ ലിസ്റ്റിലെ മൂന്നാമന്‍. കളിക്കാരനെന്ന നിലയില്‍ ക്രിക്കറ്റില്‍ നിന്നു പൂര്‍ണമായി വിരമിച്ചില്ലെങ്കിലു അടുത്ത സീസണില്‍ കൂടി അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളാണ് ധോണിയെ നിരന്തരം അലട്ടുന്നത്.

ഫ്‌ളെമിങിനെ പോലെ സിഎസ്‌കെയെ കുറിച്ച് അടിമുടി അറിയുന്നയാളാണ് ധോണി. അതുകൊണ്ടു തന്നെ പരിശീലക സ്ഥാനത്തേക്കു വന്നാല്‍ മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ കാര്യങ്ങള്‍ ചെയ്യാനും ടീമിനെ പൂര്‍ണമായും തന്റെ നിയന്ത്രണത്തിലേക്കു കൊണ്ട് വരാന്‍ ധോണിക്കു സാധിക്കുകയും ചെയ്യും.

Story first published: Monday, July 13, 2026, 15:31 [IST]
Other articles published on Jul 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+