IPL 2026: ചെന്നൈയെ തൊട്ടുകളിക്കണ്ട, അവർ തിരിച്ചുവരും! ആരാധകർക്ക് അശ്വിന്റെ ക്ലാസ്, സഞ്ജുവിന് ജീവൻ മരണ പോരാട്ടം
തങ്ങളുടെ തട്ടകമായ ചെപ്പോക്കിൽ പഞ്ചാബിനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സ് ഇന്ന് മറ്റൊരു വമ്പൻ പോരാട്ടത്തിന് ഇറങ്ങുകയാണ്. വിരാട് കോഹ്‌ലിയുടെ കരുത്തിൽ എത്തുന്ന റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വിജയിച്ചാൽ മാത്രമേ ചെന്നൈയ്ക്ക് ആദ്യ രണ്ട് മത്സരങ്ങളിലെ തോൽവിയുടെ നാണക്കേട് നികത്താൻ സാധിക്കൂ. ഈ സാഹചര്യത്തിൽ, ടീമിനെതിരെ വിമർശനം ഉന്നയിക്കുന്ന ആരാധകർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ.
IPL 2026: സൂര്യയെ പോലും അമ്പരപ്പിച്ച ബാറ്റിങ്, സോഷ്യൽ മീഡിയയിൽ റിസ്‍വി തരംഗം; ഡൽഹിക്ക് കോളടിച്ചു!
"യുവതാരങ്ങളെ തളർത്തരുത്!"; അശ്വിന്റെ അഭ്യർത്ഥന
പഞ്ചാബിനെതിരെ 209 റൺസ് എടുത്തിട്ടും തോറ്റതിന് പിന്നാലെ ചെന്നൈയിലെ യുവതാരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിനോട് പ്രതികരിക്കവെ അശ്വിൻ പറഞ്ഞത് ഇങ്ങനെ: "ചെന്നൈ ആരാധകരോട് എനിക്ക് ഒരു അഭ്യർത്ഥനയുണ്ട്, ദയവായി ഒരു കളിക്കാരനെയും നിങ്ങൾ അധിക്ഷേപിക്കരുത്. ഓരോ താരത്തെയും പിന്തുണയ്ക്കുക. ജയിക്കുമ്പോൾ മാത്രം കൂടെ നിൽക്കുന്നതല്ല ആരാധകൻ. അഞ്ച് കിരീടങ്ങൾ എന്നത് വലിയൊരു പാരമ്പര്യമാണ്, എന്നാൽ അതിന്റെ ഭാരം ആയുഷ് മാത്രെയുടെയോ ഉർവിൽ പട്ടേലിന്റെയോ ചുമലിൽ കെട്ടിവെക്കരുത്. അവർക്ക് ആസ്വദിച്ച് കളിക്കാൻ അവസരം നൽകണം. ഏതാനും വർഷങ്ങൾക്കുള്ളിൽ ചെന്നൈ വീണ്ടും അജയ്യരായ ടീമായി മാറും."

സഞ്ജുവിന്റെ ഫോമില്ലായ്മയും ബൗളിംഗിലെ 'കപ്പൽ ചേതവും'!
പഞ്ചാബിനെതിരായ മത്സരത്തിൽ ആയുഷ് മാത്രെ (43 പന്തിൽ 73) മിന്നും പ്രകടനം നടത്തിയെങ്കിലും ഓപ്പണർ സഞ്ജു സാംസണിന്റെ മോശം ഫോം ചെന്നൈയെ വലയ്ക്കുകയാണ്. വെറും 6, 7 എന്നിങ്ങനെയാണ് ഇതുവരെയുള്ള സഞ്ജുവിന്റെ സ്കോറുകൾ. ടി20 ലോകകപ്പ് ഹീറോയായ സഞ്ജുവിൽ നിന്ന് മികച്ചൊരു തുടക്കം ലഭിക്കാത്തത് റുതുരാജ് ഗെയ്‌ക്‌വാദിനും സമ്മർദ്ദമുണ്ടാക്കുന്നു.
ബാറ്റിംഗിനേക്കാൾ ചെന്നൈയെ ഭയപ്പെടുത്തുന്നത് ബൗളിംഗിലെ തകർച്ചയാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ നിന്നായി 30.5 ഓവറിൽ 338 റൺസാണ് ചെന്നൈ ബൗളർമാർ വിട്ടുകൊടുത്തത്. വിക്കറ്റ് വീഴ്ത്താൻ ഖലീൽ അഹമ്മദിനോ മാറ്റ് ഹെൻറിക്കോ സാധിക്കുന്നില്ല. നൂർ അഹമ്മദും രാഹുൽ ചാഹറും ചേർന്ന് സ്പിൻ വിഭാഗത്തിൽ 84 റൺസാണ് വഴങ്ങിയത്.
സഞ്ജുവിന്റെ ശമ്പളം മാത്രം, ഡിസി വാങ്ങിയത് 5 പേരെ!! കിടു പ്ലെയേഴ്സ്; ഇതാണ് മാസ്റ്റര്‍ സ്‌ട്രോക്ക്
ബെംഗളൂരു കരുത്തർ; കോഹ്‌ലിയെ തടയാൻ ആര്?
മറുഭാഗത്ത് വിരാട് കോഹ്‌ലി നയിക്കുന്ന ബാറ്റിംഗ് നിരയും ജേക്കബ് ഡഫി മെച്ചപ്പെടുത്തിയ ബൗളിംഗ് നിരയുമായി ആർസിബി മികച്ച ഫോമിലാണ്. ദേവ്ദത്ത് പടിക്കൽ, രജത് പാട്ടിദാർ എന്നിവർ മിന്നും ഫോമിലാണ്. സഞ്ജു സാംസൺ ഇന്ന് ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ചെന്നൈയ്ക്ക് ബെംഗളൂരുവിനെ മറികടക്കുക അസാധ്യമാകും. പഞ്ചാബിന് മുന്നിൽ വീണത് പോലെ ഇന്ന് ആർസിബി ബൗളിങ് നിരയ്ക്ക് മുന്നിലും സഞ്ജു പതറുമോ ഇല്ലയോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ആർ.സി.ബിയുടെ തട്ടകമായ എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. സ്പിൻ ബൗളിങ്ങിന് സ്വാധീനം കൂടുതൽ ഉള്ളതും ബാറ്റ്സമാന്മാരെ പിന്തുണയ്ക്കുന്നതുമായ ചിന്നസ്വാമിയിലെ പിച്ചിൽ റൺ ഒഴുകും എന്ന കാര്യത്തിൽ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications