Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: സൂര്യയെ പോലും അമ്പരപ്പിച്ച ബാറ്റിങ്, സോഷ്യൽ മീഡിയയിൽ റിസ്‍വി തരം​ഗം; ഡൽഹിക്ക് കോളടിച്ചു!

ഐപിഎല്ലിൽ ഒരു പുത്തൻ സൂപ്പർ താരത്തിന്റെ ഉദയത്തിന് അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചിരിക്കുകയാണ് എന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡിങ് ടോപ്പിക്. മുംബൈ ഇന്ത്യൻസിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിന്റെ ആധികാരിക വിജയത്തിലേക്ക് നയിച്ച സമീർ റിസ്‌വിയുടെ പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. വെറും 51 പന്തിൽ നിന്ന് 90 റൺസ് അടിച്ചുകൂട്ടിയ ഈ 22-കാരൻ, വരാനിരിക്കുന്ന ടി20 ലോകകപ്പിൽ തനിക്കും സ്ഥാനമുണ്ട് എന്ന് എഴുതി ഒപ്പിടുകയാണ്.

സഞ്ജുവിന്റെ ശമ്പളം മാത്രം, ഡിസി വാങ്ങിയത് 5 പേരെ!! കിടു പ്ലെയേഴ്സ്; ഇതാണ് മാസ്റ്റര്‍ സ്‌ട്രോക്ക്
7 റൺസിന് 2 വിക്കറ്റ്; തകർച്ചയിൽ നിന്ന് രക്ഷകനായി റിസ്‌വി!

മുംബൈ ഇന്ത്യൻസ് ഉയർത്തിയ 163 റൺസ് എന്ന സ്കോർ പിന്തുടർന്ന ഡൽഹിക്ക് തുടക്കം തന്നെ പാളിയിരുന്നു. സ്കോർ ബോർഡിൽ വെറും 7 റൺസുള്ളപ്പോൾ രണ്ട് മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ട് ഡൽഹി പതറി നിന്ന ഘട്ടത്തിലാണ് സമീർ റിസ്‌വി ക്രീസിലെത്തിയത്. തുടക്കത്തിൽ പിച്ചിലെ വേഗതയുമായി താളം കണ്ടെത്താൻ അല്പം ബുദ്ധിമുട്ടിയ താരം ആദ്യ 16 പന്തിൽ വെറും 10 റൺസ് മാത്രമാണ് നേടിയത്. എന്നാൽ കളി പകുതി പിന്നിട്ടതോടെ റിസ്‌വി തന്റെ സംഹാരരൂപം പുറത്തെടുത്തു.

sameerrizvidc

മുംബൈയുടെ കരുത്തുറ്റ ബൗളിംഗ് നിരയെ തലങ്ങും വിലങ്ങും പ്രഹരിച്ച റിസ്‌വി 7 സിക്സറുകളും 7 ഫോറുകളും സഹിതം 176.45 സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് വീശിയത്. അർഹിച്ച സെഞ്ച്വറിക്ക് വെറും 10 റൺസ് അകലെ താരം പുറത്തായെങ്കിലും, 18.1 ഓവറിൽ ഡൽഹിയെ വിജയലക്ഷ്യത്തിലെത്തിക്കാൻ ആ ഇന്നിംഗ്‌സ് മതിയായിരുന്നു. ലക്നൗവിനെതിരായ ആദ്യ മത്സരത്തിലും പുറത്താകാതെ 70 റൺസ് നേടിയ റിസ്‌വി, നിലവിൽ 160 റൺസുമായി ഓറഞ്ച് ക്യാപ് (Orange Cap) പോരാട്ടത്തിൽ മുന്നിലാണ്.

"അവൻ കളി ഞങ്ങളിൽ നിന്ന് തട്ടിയെടുത്തു!"; സൂര്യകുമാർ യാദവ്

മുംബൈയുടെ താൽക്കാലിക നായകൻ സൂര്യകുമാർ യാദവ് റിസ്‌വിയുടെ ഇന്നിംഗ്‌സിനെ അത്ഭുതത്തോടെയാണ് നോക്കിക്കണ്ടത്. മത്സരശേഷം അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "7 റൺസിന് 2 വിക്കറ്റ് പോയ അവസ്ഥയിൽ ക്രീസിലെത്തി ഇത്തരമൊരു ഇന്നിംഗ്‌സ് കളിച്ചത് അവിശ്വസനീയമാണ്. അതിന്റെ പൂർണ്ണമായ ക്രെഡിറ്റും സമീറിനുള്ളതാണ്. ഞങ്ങളെ ഒരു ഘട്ടത്തിലും കളിയിലേക്ക് തിരിച്ച് വരാൻ അവൻ അനുവദിച്ചില്ല. ബൗളിംഗിൽ ഞങ്ങൾ എല്ലാ തന്ത്രങ്ങളും പയറ്റി നോക്കിയെങ്കിലും അവനെ തടയാൻ കഴിഞ്ഞില്ല."

സോഷ്യൽ മീഡിയയിൽ തരംഗമായി സമീർ റിസ്‌വി!

മത്സരത്തിന് പിന്നാലെ എക്സിൽ (X) ആരാധകർ റിസ്‌വിയെ വാനോളം പുകഴ്ത്തുകയാണ്. "ഒരു സൂപ്പർ സ്റ്റാറിന്റെ വരവ്", "മുംബൈ ബൗളർമാർക്ക് ഒളിക്കാൻ ഇടമില്ലായിരുന്നു" എന്നിങ്ങനെയുള്ള കമന്റുകളാണ് നിറയുന്നത്. ഡൽഹിക്ക് വേണ്ടി തുടർച്ചയായി രണ്ട് അർദ്ധസെഞ്ച്വറികൾ നേടിയ റിസ്‌വിയാണ് ടീമിന് ലഭിച്ച 4 പോയിന്റുകളുടെയും പിന്നിലെ പ്രധാന ശക്തിയെന്ന് ആരാധകർ വിലയിരുത്തുന്നു.

Story first published: Sunday, April 5, 2026, 8:44 [IST]
Other articles published on Apr 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+