Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി 3ാം നമ്പറില്‍ ബാറ്റ് ചെയ്യുമോ?, ഇനി ഒരിക്കലും അതുണ്ടാവില്ല! കാരണം ഇതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് എംഎസ് ധോണി. 42കാരനായ ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് നടത്താനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഡല്‍ഹിക്കെതിരേ 16 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് ധോണി നേടിയത്. 4 ഫോറും 3 സിക്‌സുകളും ധോണി പറത്തി. സിഎസ്‌കെയുടെ തോല്‍വിയിലും ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്.

ധോണി ഇപ്പോള്‍ ബാറ്റിങ് ഓഡറില്‍ വളരെ പിന്നോട്ടിറങ്ങിയാണ് കളിക്കുന്നത്. 8ാം നമ്പറിലാണ് ധോണി പലപ്പോഴും ബാറ്റ് ചെയ്യാനെത്തുന്നത്. എന്നാല്‍ ഡല്‍ഹിക്കെതിരായ വെടിക്കെട്ട് പ്രകടനത്തോടെ ധോണി മൂന്നാം നമ്പറില്‍ ബാറ്റു ചെയ്യണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ ധോണി അതിന് ഇനി ഒരിക്കലും തയ്യാറായേക്കില്ല. അതിന്റെ കാരണം ധോണിയുടെ കാലിന്റെ പരിക്കാണ്. വിക്കറ്റ് കീപ്പറായി ധോണി തുടരുന്നുണ്ട്.

അതോടൊപ്പം ഏറെ നേരം ബാറ്റിങ്ങും ചെയ്യാന്‍ ധോണിക്കാവില്ല. ധോണിയുടെ കാലിന്റെ പരിക്കിനെത്തുടര്‍ന്ന് ഇപ്പോഴും അദ്ദേഹം ബാന്റേജ് ഉപയോഗിക്കാറുണ്ട്. ഡല്‍ഹിക്കെതിരായ മത്സരശേഷം ഈ ബാന്റേജ് ഉപയോഗിച്ചാണ് അദ്ദേഹത്തെ കാണപ്പെട്ടത്. കാലിന്റെ വേദന ധോണിയെ ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് ധോണി നേരത്തെ ബാറ്റിങ്ങിന് ഇറങ്ങാത്തത്. ധോണി മൂന്നാം നമ്പറില്‍ കളിച്ച് പഴയതുപോലൊരു ബാറ്റിങ് വെടിക്കെട്ട് നടത്തുമെന്ന് ആരാധകര്‍ ഇനി പ്രതീക്ഷിക്കേണ്ട എന്നതാണ് വസ്തുത.

ഡല്‍ഹിക്കെതിരേ 4 റണ്‍സിന് ധോണി മടങ്ങിയേനെ. എന്നാല്‍ ഖലീല്‍ അഹമ്മദ് ക്യാച്ച് വിട്ടതാണ് ധോണിക്ക് കരുത്തായത്. ധോണിയുടെ പ്രകടനത്തെ ആരാധകര്‍ വാനോളം പ്രശംസിക്കുകയാണ്. ധോണി മൂന്നാം നമ്പറില്‍ കളിക്കണമെന്നും എന്തിനാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതെന്നുമാണ് ആരാധകര്‍ ചോദിക്കുന്നത്. ഒരു ടി20 ലോകകപ്പ് കളിക്കാനുള്ള ബാല്യം ഇപ്പോഴും ധോണിക്ക് ബാക്കിയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

ms dhoni

ഏതൊക്കെ താരങ്ങള്‍ വന്നാലും ധോണിയുടെ തട്ട് താഴ്ന്നിരിക്കും. ധോണിക്ക് പകരം മറ്റൊരാളില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ധോണിയുടെ ഭാര്യ സാക്ഷിയും അദ്ദേഹത്തിന്റെ പ്രകടനത്തെ പ്രശംസിച്ച് പോസ്റ്റിട്ടിട്ടുണ്ട്. ധോണിയുടെ കാലിന്റെ പരിക്ക് ഏറെ നാളുകളായി അദ്ദേഹത്തെ വേട്ടയാടുകയാണ്. വേറെ ആരെങ്കിലുമായിരുന്നെങ്കില്‍ നേരത്തെ തന്നെ കളി നിര്‍ത്തിയേനെ. ധോണിക്ക് സിഎസ്‌കെ അത്രത്തോളം പ്രധാനപ്പെട്ടതാണെന്നാണ് ആരാധകര്‍ പറയുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കിയിട്ടും ധോണി ഐപിഎല്ലില്‍ തുടരുന്നത് സിഎസ്‌കെയോടുള്ള അടങ്ങാത്ത ആവേശംകൊണ്ടാണ്. കളി നിര്‍ത്തിയാലും സിഎസ്‌കെയില്‍ തുടരുമെന്ന് നേരത്തെ തന്നെ ധോണി വ്യക്തമാക്കിയിട്ടുണ്ട്. ഈ സീസണോടെ ധോണി കളിനിര്‍ത്താനുള്ള സാധ്യതയാണ് കൂടുതല്‍. നീളന്‍ മുടിക്കാരനായി ക്രിക്കറ്റിലേക്ക് വരവറിയിച്ച ധോണി വീണ്ടും നീളന്‍ മുടിയോടെ കളിക്കാനിറങ്ങിയിരിക്കുന്നത് അദ്ദേഹത്തിന്റെ അവസാന സീസണായി ഇത് മാറുമെന്ന സൂചനയാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

എന്നാല്‍ ധോണി വെടിക്കെട്ടിനും സിഎസ്‌കെയെ വിജയത്തിലേക്കെത്തിക്കാനായില്ല. 20 റണ്‍സിനാണ് ഡല്‍ഹിയോട് സിഎസ്‌കെ തോറ്റത്. ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 191 റണ്‍സടിച്ചപ്പോള്‍ സിഎസ്‌കെയ്ക്ക് 6 വിക്കറ്റിന് 171 റണ്‍സാണ് നേടാനായത്. അച്ചടക്കമുള്ള ബൗളിങ്ങോടെ ഡല്‍ഹി സിഎസ്‌കെയെ പൂട്ടുകയായിരുന്നു. റുതുരാജ് ഗെയ്ക് വാദ് (1) രചിന്‍ രവീന്ദ്ര (2) എന്നിവര്‍ പവര്‍പ്ലേയ്ക്കുള്ളില്‍ മടങ്ങിയത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായി.

അജിന്‍ക്യ രഹാനെ (45), ശിവം ദുബെ (18), സമീര്‍ റിസ്‌വി (0) എന്നിവരെ പുറത്താക്കിയ മുകേഷ് കുമാറും ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. തോല്‍വി സിഎസ്‌കെയ്ക്ക് തിരിച്ചടിയാണെങ്കിലും ധോണിയുടെ വെടിക്കെട്ട് പ്രകടനം ഇതിന്റെ നിരാശ ആരാധകരില്‍ നിന്ന് മായ്ച്ചുകളയുന്നുവെന്നതാണ് വസ്തുത.

Story first published: Monday, April 1, 2024, 8:14 [IST]
Other articles published on Apr 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+