For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: രാജസ്ഥാന്റെ തോല്‍വി, സഞ്ജുവിനെ പൊരിച്ച് സിഎസ്‌കെ ആരാധകര്‍! കാരണമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പോരാട്ടം രണ്ടാം ക്വാളിഫയറില്‍ അവസാനിച്ചിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 36 റണ്‍സിനാണ് സഞ്ജുവും സംഘവും പരാജയപ്പെട്ടത്. ബൗളിങ് നിര ഗംഭീര പ്രകടനം നടത്തിയെങ്കിലും ബാറ്റിങ് നിര ചതിച്ചതാണ് രാജസ്ഥാന്റെ ഫൈനല്‍ മോഹം നശിപ്പിച്ചത്. ചെന്നൈ വേദിയായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 9 വിക്കറ്റിന് 175 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 7 വിക്കറ്റിന് 139 റണ്‍സാണ് അടിച്ചെടുത്തത്. രാജസ്ഥാന്റെ തോല്‍വിക്ക് പല കാരണങ്ങളും പറയാനാവും. ജോസ് ബട്‌ലറുടെ അഭാവം മുതല്‍ നായകന്‍ സഞ്ജുവിന്റെ നിരാശപ്പെടുത്തുന്ന ബാറ്റിങ് പ്രകടനംവരെ രാജസ്ഥാന്റെ പുറത്താകലിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ രാജസ്ഥാന്റെ തോല്‍വിക്ക് പിന്നാലെ രാജസ്ഥാനെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. സിഎസ്‌കെ ആരാധകരാണ് സഞ്ജുവിനെ വിമര്‍ശിക്കുന്നത്.

മത്സരശേഷം രാജസ്ഥാന്റെ തോല്‍വിക്ക് കാരണം ചെന്നൈയിലെ പിച്ചാണെന്ന് സഞ്ജു അഭിപ്രായപ്പെട്ടതാണ് സിഎസ്‌കെ ആരാധകരെ ചൊടിപ്പിക്കുന്നത്. 'ഇതൊരു വലിയ മത്സരമായിരുന്നു. ഞങ്ങളുടെ ബൗളര്‍മാരെയോര്‍ത്ത് അഭിമാനമുണ്ട്. ഞങ്ങളുടെ വലം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ അവര്‍ നന്നായി സ്പിന്നര്‍മാരെ ഉപയോഗിച്ചു. പന്ത് ടേണ്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ സ്വീപ് ഷോട്ടുകളും ഫുട് വര്‍ക്കുകളും നടത്തണമായിരുന്നു. എന്നാല്‍ അവര്‍ നന്നായി പന്തെറിഞ്ഞു.

രണ്ടാമത് ബാറ്റ് ചെയ്തപ്പോള്‍ പിച്ച് തികച്ചും വ്യത്യസ്തമായാണ് പെരുമാറിയത്. പന്തിന് ടേണ്‍ ലഭിച്ച് തുടങ്ങിയത് അവര്‍ നന്നായി ഉപയോഗപ്പെടുത്തി' എന്നാണ് മത്സരശേഷം സഞ്ജു പറഞ്ഞത്. പിച്ചിന്റെ സ്വഭാവം മാറിയതാണ് തോല്‍വിയുടെ കാരണമായി സഞ്ജു പ്രധാനമായും ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ചെന്നൈയിലെ പിച്ചിന്റെ പ്രശ്‌നമല്ല രാജസ്ഥാന്റെ കളിയുടെ പ്രശ്‌നമാണ് തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.

sanju samson

സഞ്ജു സാംസണ് പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ സാധിക്കാതെ പോയതാണ് പ്രശ്‌നമെന്നാണ് സിഎസ്‌കെ ആരാധകര്‍ പറയുന്നത്. രണ്ടാമത് പന്ത് ചെയ്യുമ്പോള്‍ പിച്ച് അല്‍പ്പം കൂടി ടേണ്‍ ചെയ്യാന്‍ തുടങ്ങു. ചെന്നൈയിലെ പിച്ചിന്റെ സ്വഭാവമാണത്. അതിനനുസരിച്ച് പന്തെറിയാനും ബാറ്റ് ചെയ്യാനും സാധിക്കണം. അതിന് സാധിക്കാതെ വരുമ്പോള്‍ പിച്ചിനെ പഴിക്കുന്നത് ഭീരുക്കളാണെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ടോസ് രാജസ്ഥാനാണ് ലഭിച്ചത്.

സഞ്ജു ആദ്യം പന്തെറിയാന്‍ തീരുമാനിച്ചത് സ്പിന്നിനെ നേരിടാന്‍ രാജസ്ഥാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഈ തീരുമാനം തെറ്റായിപ്പോയി. ബാറ്റിങ് നിരയില്‍ അനുഭവസമ്പന്നരായ താരങ്ങള്‍ കുറവാണ്. അതുകൊണ്ടുതന്നെ സമ്മര്‍ദ്ദം ടീമിനെ ബാധിച്ചു. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടാന്‍ രാജസ്ഥാന്‍ തയ്യാറാവണമായിരുന്നു. രാജസ്ഥാനൊപ്പം ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവരെല്ലാമുണ്ട്.

അനുഭവസമ്പന്നരായ സ്പിന്നര്‍മാരെ ഉപയോഗിച്ച് ഹൈദരാബാദിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ രാജസ്ഥാന് സാധിക്കുമായിരുന്നു. ജോസ് ബട്‌ലറുടെ അഭാവത്തില്‍ രാജസ്ഥാന്റെ ബാറ്റിങ് ദുര്‍ബലമായിട്ടുണ്ട്. എന്നാല്‍ ബൗളിങ് നിര കരുത്തുറ്റതായിരുന്നു. അതുകൊണ്ടുതന്നെ സഞ്ജു ആദ്യം ബാറ്റ് ചെയ്യാന്‍ ധൈര്യം കാട്ടാതിരുന്നത് മണ്ടത്തരമായിപ്പോയി. മഞ്ഞുവീഴ്ചയുണ്ടായിരുന്നെങ്കിലും ചെന്നൈ പിച്ചില്‍ സ്പിന്നര്‍മാര്‍ക്ക് സര്‍വാധിപത്യം ലഭിച്ചു.

ഇത് മനസിലാക്കി ബാറ്റ് ചെയ്യാന്‍ രാജസ്ഥാന്റെ ബാറ്റിങ് നിരക്ക് സാധിക്കാതെ പോയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. സഞ്ജു 11 പന്തില്‍ 10 റണ്‍സാണ് നേടിയത്. ബട്‌ലര്‍ക്ക് പകരക്കാരനായ ടോം കോഹ്ലര്‍ കാഡ്‌മോര്‍ 16 പന്തില്‍ 10 റണ്‍സാണ് നേടിയത്.

റിയാന്‍ പരാഗ് 10 പന്തില്‍ 6 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ആര്‍ അശ്വിന്‍ ഡെക്കായി. ഷിംറോന്‍ ഹെറ്റ്‌മെയര്‍ 4 റണ്‍സിലും റോവ്മാന്‍ പവല്‍ 6 റണ്‍സിലും ഔട്ടായി. ദ്രുവ് ജുറേല്‍ (56*) യശ്വസി ജയ്‌സ്വാള്‍ (42) എന്നിവര്‍ മാത്രമാണ് രാജസ്ഥാനായി ബാറ്റിങ്ങില്‍ തിളങ്ങിയത്.

Story first published: Saturday, May 25, 2024, 15:14 [IST]
Other articles published on May 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+