ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ ആവേശകരമായി പുരോഗമിക്കവെ പതിവ് തെറ്റിക്കാതെ ഇത്തവണയും നിരവധി യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരികയാണ്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ത്രില്ലിങ് ജയം നേടിയപ്പോള്‍ കൈയടി നേടിയത് യുവതാരം നിതീഷ് കുമാര്‍ റെഡ്ഡിയാണ്. അപ്രതീക്ഷിതമായി ഓള്‍റൗണ്ട് മികവോടെ നിതീഷ് കുമാര്‍ ഹൈദരാബാദിന്റെ ഹീറോയാവുകയായിരുന്നു.
37 പന്തില്‍ 4 ഫോറും 5 സിക്‌സും ഉള്‍പ്പെടെ 64 റണ്‍സാണ് താരം നേടിയത്. 172.97 സ്‌ട്രൈക്ക് റേറ്റിലായിരുന്നു പ്രകടനം. 3 ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്ത് 1 വിക്കറ്റും നേടി. മത്സരത്തെ മാറ്റിമറിച്ചത് നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനമായിരുന്നു. ഒട്ടുമിക്ക പ്രമുഖരും നിധീഷിന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ്. എന്നാല്‍ സിഎസ്‌കെയുടെ മുന്‍ താരമായിരുന്നു നിതീഷ്. നെറ്റ്‌സ് ബൗളറായി സിഎസ്‌കെ ഒതുക്കിയ കളിക്കാരനാണ് നിതീഷ്. രണ്ട് മത്സരം കളിപ്പിച്ചെങ്കിലും പിന്നീട് അവസരം നല്‍കിയില്ല.

സ്പാര്‍ക്കില്ലെന്ന് പറഞ്ഞ് സിഎസ്‌കെ ഒതുക്കിയ താരമാണ് ഇന്ന് ഹൈദരാബാദിന്റെ വിജയ ശില്‍പ്പിയായി കൈയടി നേടുന്നതെന്ന് പറയാം. ധോണിക്കും ഫ്‌ളമിങ്ങിനും സ്പാര്‍ക്ക് തോന്നാത്തതിനാലാവും നിതീഷിനെ ഇതുവരെ കളിപ്പിക്കാത്തതെന്നാണ് ആരാധകര്‍ പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മികവ് കാട്ടാന്‍ ശേഷിയുള്ള പല യുവതാരങ്ങളുണ്ടെങ്കിലും ഇവരെയൊന്നും വേണ്ടവിധം പരിഗണിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
നിതീഷിനെ നെറ്റ്‌സ്ബൗളറായി മാത്രം ഒതുക്കിയതിന് ധോണിയെയാണ് ആരാധകര്‍ ട്രോളുന്നത്. സിഎസ്‌കെ ടീം മാനേജ്‌മെന്റ് സീനിയേഴ്‌സിനായി മാത്രം പ്രവര്‍ത്തിക്കുന്നവരാണെന്നും ആരാധകര്‍ പറയുന്നു. എന്തായാലും സീനിയേഴ്‌സ് കൈവിട്ടുകളഞ്ഞ താരത്തെ 20 ലക്ഷത്തിന് ഒപ്പം കൂട്ടിയ ഹൈദരാബാദിന് പിഴച്ചില്ല. വരുന്ന മത്സരങ്ങളിലും മികച്ച പ്രകടനത്തോടെ ടീമിന്റെ രക്ഷകനായി മാറാന്‍ നിതീഷിന് സാധിക്കുമോയെന്നത് കണ്ടറിയാം.
ആകാശ് ചോപ്ര നിതീഷിന്റെ പ്രകടനത്തെ പ്രശംസിച്ചു. സിഎസ്‌കെയെ ചെറുതായി ട്രോളിയാണ് ആകാശ് നിതീഷിന്റെ പ്രകടനത്തെ വാഴ്ത്തിയത്. 'ഹൈദരാബാദിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു ഘട്ടത്തില്‍ 150 റണ്‍സിലേക്കെത്തുകയെന്നത് പോലും ദുഷ്‌കരമായിരുന്നു.
എന്നാല്‍ നിതീഷിന്റെ ബാറ്റിങ് കഥ മാറ്റി. സിഎസ്‌കെയുടെ നെറ്റ് ബൗളറായിരുന്നു നിതീഷിനെ വേണ്ടപോലെ അവര്‍ ഉപയോഗിച്ചില്ല. ഐപിഎല്ലിന്റെ 15 വര്‍ഷത്തെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരം മികച്ച ഇന്ത്യന്‍ ഫിനിഷര്‍മാര്‍ കുറവാണ്.
രാഹുല്‍ തെവാത്തിയ, ശിവം ദുബെ, ശശാങ്ക് സിങ്, അഷുതോഷ് ശര്‍മ എന്നിവരുടെയെല്ലാം പട്ടികയിലേക്ക് നിതീഷ് കുമാറും എത്തിയിരിക്കുകയാണ്' ആകാശ് ചോപ്ര പറഞ്ഞു. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ ഇതേ മികവ് തുടരാന്‍ നിതീഷിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. പല താരങ്ങളും വണ്‍ സീസണ്‍ വണ്ടറായി ഒതുങ്ങിപ്പോയവരാണ്. അതുപോലെയാവുമോ നിതീഷെന്നത് വരുന്ന മത്സരങ്ങളിലെ പ്രകടനങ്ങളിലൂടെ തെളിയേണ്ടതാണ്.
ഹൈദരാബാദിന്റെ പ്രമുഖരെല്ലാം നിരാശപ്പെടുത്തിയപ്പോഴാണ് നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം. 25 റണ്‍സെടുത്ത അബ്ദുല്‍ സമദാണ് ടീമിന്റെ രണ്ടാമത്തെ പ്രധാന സ്‌കോറര്‍. 12 പന്തില്‍ 5 ബൗണ്ടറി ഉള്‍പ്പെടെയാണ് നിതീഷിന്റെ തകര്‍പ്പന്‍ പ്രകടനം.
ട്രാവിസ് ഹെഡ് 15 പന്തില്‍ 21 റണ്‍സും അഭിഷേക് ശര്‍മ 11 പന്തില്‍ 16 റണ്‍സും നേടി. പഞ്ചാബിന്റെ ജിതേഷ് ശര്‍മയുടെ വിക്കറ്റാണ് നിതീഷ് നേടിയത്. 11 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 19 റണ്‍സെടുത്ത ജിതേഷിനെ നിതീഷ് അഭിഷേകിന്റെ കൈയിലെത്തിച്ചു.
ഇത്തവണ ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷ നല്‍കുന്ന പല യുവതാരങ്ങളേയും കാണാന്‍ സാധിക്കുന്നുണ്ട്. ഇവരില്‍ ആരൊക്കെയാവും ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്ക് വളരുകയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയേണ്ടതാണ്.