Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബി ജയിക്കണേ... പ്രാര്‍ത്ഥിച്ച് ആര്‍ആറും കെകെആറും എസ്ആര്‍എച്ചും! കാരണമിതാണ്

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ പ്ലേ ഓഫ് ചിത്രം ശനിയാഴ്ച വ്യക്തമാവും. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇനി നാലാമന്‍ ആരാണെന്നാണ് അറിയേണ്ടത്. ശനിയാഴ്ച നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരമാവും നാലാമനെ തീരുമാനിക്കുക. ബംഗളൂരുവിലാണ് മത്സരം നടക്കുന്നത്.

മഴമൂലം മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തും. ആര്‍സിബി 18 റണ്‍സിനോ 11 പന്ത് ബാക്കിനിര്‍ത്തിയോ ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ സിഎസ്‌കെയെ മറികടന്ന് പ്ലേ ഓഫിലേക്കെത്താന്‍ ആര്‍സിബിക്കാവും. നിര്‍ണ്ണായക മത്സരത്തില്‍ തട്ടകത്തിന്റെ മുന്‍തൂക്കം ആര്‍സിബിക്കുണ്ട്. എന്നാല്‍ സിഎസ്‌കെയെപ്പോലെ ശക്തമായൊരു ടീമിനെ തോല്‍പ്പിക്കുക ആര്‍സിബിക്ക് എളുപ്പമാവില്ല. ബംഗളൂരുവില്‍ ആര്‍സിബിക്കെതിരേ നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്കാണ് മുന്‍തൂക്കം.

ഇപ്പോഴിതാ സിഎസ്‌കെ-ആര്‍സിബി നിര്‍ണ്ണായക മത്സരത്തില്‍ കെകെആര്‍, ആര്‍ആര്‍, എസ്ആര്‍എച്ച് ടീമുകളെല്ലാം പിന്തുണക്കുന്നത് ആര്‍സിബിയെയാണ്. ഏത് വിധേനെയും സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തുന്നത് തടയാനാണ് എതിരാളികള്‍ ആഗ്രഹിക്കുന്നത്. ഇതിന് കാരണം സിഎസ്‌കെയുടെ പ്ലേ ഓഫിലെ മികച്ച കണക്കുകളാണ്. സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തിയാല്‍ എല്ലാ എതിരാളികളുടേയും നെഞ്ചിടിപ്പ് ഏറും. സമ്മര്‍ദ്ദ മത്സരങ്ങളില്‍ വലിയ മികവ് കാട്ടുന്ന ടീമാണ് സിഎസ്‌കെ.

അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ. 25 മത്സരങ്ങള്‍ പ്ലേ ഓഫില്‍ കളിച്ചിട്ടുള്ള സിഎസ്‌കെ 16 തവണയും ജയച്ചിട്ടുണ്ട്. ഇതില്‍ അഞ്ച് ഫൈനല്‍ ജയങ്ങളും ഉള്‍പ്പെടും. 9 മത്സരങ്ങളാണ് ടീം തോറ്റത്. പ്ലേ ഓഫില്‍ രണ്ടാമത് ബാറ്റ് ചെയ്ത് 8 തവണ ജയിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് പ്ലേ ഓഫില്‍ തന്ത്രപരമായി എങ്ങനെ കളിക്കണമെന്ന് കൃത്യമായി അറിയാം. ഇത് ഇത്തവണയും ടീമിന് മുന്‍തൂക്കം നല്‍കുന്നു.

ms dhoni ruturaj gaikwad

ആര്‍സിബിയെ തോല്‍പ്പിച്ച് സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തിയാല്‍ എല്ലാ എതിരാളികളും ഭയക്കും. നേര്‍ക്കുനേര്‍ കണക്കില്‍ കെകെആര്‍, ആര്‍ആര്‍, എസ്ആര്‍ച്ച് ടീമുകള്‍ക്കെതിരേ സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കം അവകാശപ്പെടാനാവും. കെകെആറിനെതിരേ 30 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 19 തവണയും ജയം സിഎസ്‌കെയ്ക്കായിരുന്നു. രാജസ്ഥാനെതിരേ 29 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 16 തവണയാണ് സിഎസ്‌കെ ജയിച്ചത്. ഹൈദരാബാദിനെതിരേ 21 മത്സരത്തില്‍ 15ലും ജയിക്കാന്‍ സിഎസ്‌കെയ്ക്കായി.

ഈ കണക്കുകള്‍ തന്നെ എന്തുകൊണ്ടാണ് സിഎസ്‌കെയെ എതിര്‍ ടീമുകള്‍ ഭയക്കുന്നതെന്ന് വ്യക്തം. ആര്‍സിബി ഭാഗ്യംകെട്ട ടീമാണ്. പ്രധാന മത്സരങ്ങളില്‍ കാലിടറുന്നത് കാലങ്ങളായുള്ള ആര്‍സിബിയുടെ പ്രശ്‌നമാണ്. ആര്‍സിബി പ്ലേ ഓഫിലേക്കെത്തിയാല്‍ സിഎസ്‌കെ സൃഷ്ടിക്കുന്നതുപോലെ എതിര്‍ ടീമുകള്‍ക്ക് സമ്മര്‍ദ്ദം സൃഷ്ടിക്കാനാവില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയെ മറികടന്ന് ആര്‍സിബി പ്ലേ ഓഫിലെത്താനാണ് എതിര്‍ ടീമുകളെല്ലാം ആഗ്രഹിക്കുന്നത്.

സിഎസ്‌കെ നിരയിലെ എംഎസ് ധോണിയുടെ സാന്നിധ്യമാണ് എല്ലാ ടീമുകളേയും ഭയപ്പെടുത്തുന്നത്. ഇത്തവണ നായകസ്ഥാനത്ത് ധോണിയില്ലെങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം എതിര്‍ ടീമുകളുടെ ചങ്കിടിപ്പേറ്റുന്നു. ധോണിയെപ്പോലെ ബുദ്ധിമാനായ താരത്തിന്റെ അനുഭവസമ്പത്തിനെ എതിര്‍ ടീമുകള്‍ക്ക് ഭയക്കാതെ തരമില്ല. ഓരോ എതിരാളികളുടേയും ദൗര്‍ബല്യം കൃത്യമായി ധോണിക്കറിയാം. സ്പിന്നാക്രമണത്തിലൂടെ എതിര്‍ ടീമിനെ പൂട്ടാന്‍ സിഎസ്‌കെയ്ക്ക് അസാധ്യ മികവാണുള്ളത്.

സമ്മര്‍ദ്ദ സാഹചര്യത്തില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമുകളിലൊന്നാണ് സിഎസ്‌കെ. റുതുരാജ് ഗെയ്ക്‌വാദ് എന്ന നായകനും ധോണിയെപ്പോലെ ശാന്തതയോടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള നായകനാണ്. എന്തായാലും സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തിയാല്‍ എതിര്‍ ടീമുകള്‍ക്കെല്ലാം അത് വലിയ ഭീഷണി ഉയര്‍ത്തും. ആര്‍സിബി സിഎസ്‌കെയെ തകര്‍ത്ത് പ്ലേ ഓഫിലെത്താനുള്ള എതിരാളികളുടെ പ്രാര്‍ത്ഥന ഫലിക്കുമോയെന്നത് കണ്ടറിയാം.

Story first published: Friday, May 17, 2024, 8:13 [IST]
Other articles published on May 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+