For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ഐപിഎല്‍ രണ്ടാം പാദം വിദേശത്ത്, സിഎസ്‌കെയ്ക്ക് ലോട്ടറി- കാരണം അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ 22ന് ആരംഭിക്കാന്‍ പോവുകയാണ്. ഇത്തവണ ചെന്നൈ സൂപ്പര്‍ കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരത്തോടെയാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ആദ്യത്തെ 21 മത്സരങ്ങള്‍ക്കായുള്ള ഷെഡ്യൂളാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക് സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് പതിവിലും നേരത്തെ ഐപിഎല്‍ ആരംഭിക്കുന്നത്. ഇതുവരെ തിരഞ്ഞെടുത്ത് തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.

ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഏപ്രിലില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കിടയില്‍ വലിയ ഇടവേള നല്‍കേണ്ടി വരും. ഇതില്‍ സ്‌പോണ്‍സര്‍മാര്‍ക്കടക്കം വിയോജിപ്പുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്‍ 17ാം സീസണിന്റെ രണ്ടാം പാദം വിദേശത്ത് നടത്തിയേക്കുമെന്നാണ് സൂചന. ബിസിസി ഐ വൃത്തങ്ങളാണ് ഇക്കാര്യം സംബന്ധിച്ച് സൂചന നല്‍കിയിരിക്കുന്നത്. നിലവിലെ വിവരം അനുസരിച്ച് യുഎഇയിലാവും ഐപിഎല്‍ രണ്ടാം പാദം നടക്കുക.

അങ്ങനെ വന്നാല്‍ മികച്ച സ്പിന്‍ കരുത്തുള്ള ടീമുകള്‍ക്കത് ഗുണം ചെയ്യും. ചെന്നൈ സൂപ്പര്‍ കിങ്‌സിനാവും അത് കൂടുതല്‍ സഹായകരമാവുകയെന്ന് പറയാം. സ്പിന്‍ നിര ഏറ്റവും ശക്തമായുള്ള ടീമാണ് സിഎസ്‌കെ. എംഎസ് ധോണിക്ക് കീഴില്‍ സിഎസ്‌കെയുടെ സ്പിന്‍ നിര ഏറ്റവും ശക്തമായ പ്രകടനം കാഴ്ചവെച്ചേക്കും. അങ്ങനെ വരുമ്പോള്‍ സിഎസ്‌കെയ്ക്ക് രണ്ടാം പാദത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചേക്കും.

രവീന്ദ്ര ജഡേജ, മതീശ പതിരണ, മോയിന്‍ അലി, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരെല്ലാം യുഎഇയിലെ പിച്ചില്‍ കസറുന്നവരാണ്. ഫ്‌ളാറ്റ് പിച്ചുകളാവും യുഎഇയിലുള്ളത്. അതുകൊണ്ടുതന്നെ സിഎസ്‌കെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കും. ഡെവോണ്‍ കോണ്‍വേ പരിക്കിനെത്തുടര്‍ന്ന് ഈ സീസണില്‍ നിന്ന് പിന്മാറി. റുതുരാജ് ഗെയ്ക് വാദ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ, രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നിവരെല്ലാം ഫ്‌ളാറ്റ് പിച്ചില്‍ കസറാന്‍ ശേഷിയുള്ളവരാണ്.

sanju samson yashasvi jaiswal

സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനും രണ്ടാം പാദം വിദേശത്തേക്ക് മാറ്റുന്നത് ഗുണം ചെയ്യും. സിഎസ്‌കെയെപ്പോലെ തന്നെ സ്പിന്‍ നിരക്ക് വലിയ പ്രാധാന്യം നല്‍കുന്ന ടീമാണ് രാജസ്ഥാന്‍. അനുഭവസമ്പന്നരായവരും പ്രതിഭാശാലികളായവരുമായ സ്പിന്നര്‍മാര്‍ രാജസ്ഥാനൊപ്പമുണ്ട്. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ആദം സാംബെ എന്നീ മൂന്ന് സൂപ്പര്‍ സ്പിന്നര്‍മാര്‍ രാജസ്ഥാനുണ്ട്. ഇവരെല്ലാം യുഎഇയിലെ സ്പിന്‍ പിച്ചില്‍ തിളങ്ങാന്‍ ശേഷിയുള്ളവരാണ്.

എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കാര്യങ്ങള്‍ കടുപ്പമാണ്. ഇത്തവണ കന്നി കിരീടം മോഹിക്കുന്ന ആര്‍സിബിക്ക് വേദി മാറ്റം തിരിച്ചടിയാവാനാണ് സാധ്യത. കരണ്‍ ശര്‍മയെപ്പോലെ ഐപിഎല്ലില്‍ മാത്രം ഒതുങ്ങുന്ന ഒരു സ്പിന്നറെ ഉപയോഗിച്ച് ആര്‍സിബിക്ക് കാര്യമായൊന്നും ചെയ്യാനായേക്കില്ല. അതുകൊണ്ടുതന്നെ യുഎഇയിലേക്ക് വേദിമാറ്റമുണ്ടായാല്‍ ആര്‍സിബി പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍. ഗുജറാത്ത് ടൈറ്റന്‍സിന് മോശമല്ലാത്ത സ്പിന്‍ കരുത്തുണ്ട്.

റാഷിദ് ഖാനെപ്പോലെ ശക്തനായ സ്പിന്നര്‍ ഗുജറാത്തിനുണ്ട്. രാഹുല്‍ തെവാത്തിയ, ജയന്ത് യാദവ്, നൂര്‍ അഹമ്മദ്, സായ് കിഷോര്‍ എന്നിവരെല്ലാം യുഎഇയില്‍ കസറാന്‍ ശേഷിയുള്ള താരങ്ങളാണ്. ഇത്തവണ ഹാര്‍ദിക് പാണ്ഡ്യ നായകസ്ഥാനത്ത് നിന്ന് മാറിയതിന്റെ ക്ഷീണം ഗുജറാത്തിനെ ബാധിച്ചേക്കും. പുതിയ നായകന്‍ ശുബ്മാന്‍ ഗില്ലിന് കീഴില്‍ ഗുജറാത്തിന് അത്ഭുതം സൃഷ്ടിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്‍ കരുത്തും മോശമല്ല. വാഷിങ്ടണ്‍ സുന്ദര്‍, വനിന്‍ഡു ഹസരങ്ക എന്നിവരാണ് പ്രധാനപ്പെട്ട സ്പിന്നര്‍മാര്‍. ഷഹബാസ് അഹമ്മദ്, മായങ്ക് മാര്‍ക്കണ്ഡെ എന്നിവരും മോശമല്ല. മുംബൈ ഇന്ത്യന്‍സില്‍ പീയൂഷ് ചൗളക്ക് തിളങ്ങാന്‍ അനുയോജ്യമായ സാഹചര്യമാണ് യുഎഇയിലേത്. ശ്രേയസ് ഗോപാല്‍, മുഹമ്മദ് നബി തുടങ്ങിയവരും സ്പിന്നുകൊണ്ട് മുംബൈക്ക് കരുത്ത് പകരും.

Story first published: Thursday, March 14, 2024, 14:11 [IST]
Other articles published on Mar 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+