Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണിയുടെ പിന്‍ഗാമി സഞ്ജു! ക്യാപ്റ്റനായി ഓഫര്‍? വൈറലായി അശ്വിന്റെ വീഡിയോ

ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ കൂടുമാറ്റത്തിനു പിറകെ ഐപിഎല്‍ ട്രേഡ് വിന്‍ഡോയില്‍ വീണ്ടും ചില വമ്പന്‍ ട്രാന്‍സ്ഫറുകള്‍ സംഭവിക്കുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന സൂചനയാണ് ഇന്ത്യയുടെ വെറ്ററന്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ വാക്കുകള്‍ നല്‍കുന്നത്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പറുമായ സഞ്ജു സാംസണിനു വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്സ് നീക്കം നടത്തിക്കഴിഞ്ഞെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

അടുത്ത സീസണിനു ശേഷം വിരമിക്കാന്‍ തയ്യാറെടുക്കുന്ന ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി സഞ്ജുവിനെയാണ് സിഎസ്‌കെ കണ്ടു വച്ചിരിക്കുന്നതെന്നാണ് വിവരം. ക്യാപ്റ്റന്‍സി ഓഫറുമായി സഞ്ജുവിനെ സിഎസ്‌കെ സമീപിച്ചുവെന്നും അതു അവസാന ഘട്ടത്തിലേക്കു കടന്നിരുന്നെങ്കിലും സഞ്ജു ഓഫര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ ഭാവിയില്‍ അതിനുള്ള സാധ്യതയുണ്ടെന്നുമാണ് വ്യക്തമാവുന്നത്.

SANJU MS DHONI

സഞ്ജുവിന്റെ പേര് അശ്വിന്‍ നേരിട്ടു പരാമര്‍ശിച്ചിട്ടില്ല. പക്ഷെ അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന പ്രകാരം അതു സഞ്ജു തന്നെയാവാമെന്ന് നമുക്കു ഉറപ്പിക്കുകയും ചെയ്യാം. എംഎസ് ധോണിയില്ലെങ്കില്‍ ആരെ വിക്കറ്റ് കീപ്പറായി കൊണ്ടുവരാമെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സ് ചിന്തിക്കുന്നുണ്ട്. അടുത്ത വര്‍ഷം ആരെ നിലനിര്‍ത്തണമെന്നതും അവര്‍ ആലോചിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ഈ താരത്തെ സിഎസ്‌കെ വാങ്ങുമെന്നും എംഎസ് ധോണിയുടെ പിന്‍ഗാമിയായി ഭാവി ക്യാപ്റ്റനാക്കുമെന്നുമെല്ലാം അഭ്യൂഹങ്ങളും വരുന്നുണ്ട്.

ആ താരത്തിന്റെ പേര് എനിക്കു വെളിപ്പെടുത്താന്‍ കഴിയില്ല. ഞാനും ഒരു ഫ്രാഞ്ചൈസിക്കു വേണ്ടി കളിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ സിഎസ്‌കെ മാനേജ്‌മെന്റില്‍ നന്നായി ചിന്തിക്കുകയും പ്ലാനിങ് നടത്തുകയും ചെയ്യുന്ന ഒരുപാട് പേരുണ്ട്. ധോണിക്കു പകരം ക്യാപ്റ്റന്‍ ആരാവണമെന്നു അവര്‍ ആലോചിക്കുന്നുണ്ട്. സിഎസ്‌കെ എല്ലായ്‌പ്പോഴും വളരെ നന്നായി ആലോചിച്ച് തീരുമാനമെടുക്കുന്ന ഫ്രാഞ്ചൈസിയാണെന്നും അശ്വിന്‍ വ്യക്തമാക്കി.

ഇതാദ്യമായിട്ടല്ല ഓഫറുമായി സഞ്ജുവിനെ സിഎസ്‌കെ സമീപിച്ചതെന്നാണ് വിവരം. കഴിഞ്ഞ സീസണിലും ഇത്തരമൊരു നീക്കം അവരുടെ ഭാഗത്തു നിന്നുണ്ടായിരുന്നതായും പക്ഷെ അന്നും സഞ്ജു അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നുമാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നേരത്തേയും ഒരു വീഡിയോയില്‍ സിഎസ്‌കെ അദ്ദേഹത്തെ നോട്ടമിടുന്നതായുള്ള സൂചന അശ്വിന്‍ നല്‍കിയിരുന്നു.

2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമാണ് സഞ്ജു. ഇതിനിടെ രണ്ടു സീസണുകളില്‍ മാത്രമാണ് അദ്ദേഹത്തെ മറ്റൊരു ടീമിന്റെ ജഴ്‌സിയില്‍ കാണാനായത്. 2016, 2017 സീസണുകളിലായിരുന്നു ഇത്. റോയല്‍സിനു രണ്ടു സീസണുകളില്‍ ഐപിഎല്ലില്‍ നിന്നും വിലക്ക് ലഭിച്ചപ്പോള്‍ സഞ്ജു ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ടീമിലേക്കു മാറുകയായിരുന്നു. 2018ല്‍ വിലക്കിനു ശേഷം ടൂര്‍ണമെന്റിലേക്കു മടങ്ങിയെത്തിയപ്പോള്‍ റോയല്‍സ് അദ്ദേഹത്തെ ടീമിലേക്കു തിരികെയെത്തിക്കുകയും ചെയ്തു.

SANJU SAMSON ROYALS

റോയല്‍സ് ടീമിന്റെ ഏറ്റവും വിശ്വസ്തനായ താരം കൂടിയായ സഞ്ജുവിനു 2021ലെ സീസണിനു മുന്നോടിയായാണ് നായകസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിച്ചത്. 2020ലെ സീസണിനു ശേഷം ഒഴിവാക്കപ്പെട്ട ഓസ്‌ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിനു പകരമാണ് അദ്ദേഹം പുതിയ നായകനായി വന്നത്. ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും 2022ല്‍ സഞ്ജുവും സംഘവും എല്ലാവരെയും ഞെട്ടിച്ചു.

വിജയക്കുതിപ്പ് നടത്തിയ റോയല്‍സ് അന്നു ഫൈനലിലെത്തിയിരുന്നു. 2008ലെ പ്രഥമ സീസണില്‍ ചാംപ്യന്മാരായ ശേഷം റോയല്‍സിന്റെ ആദ്യ ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ കലാശക്കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അവര്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തിലാണ് റോയല്‍സിനു പ്ലേഓഫ് നഷ്ടമായത്. പോയിന്റ് പട്ടികയില്‍ അവര്‍ അഞ്ചാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു.

Story first published: Wednesday, November 29, 2023, 9:07 [IST]
Other articles published on Nov 29, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+