IPL 2024: സഞ്ജു രാജസ്ഥാന്‍ ടീമില്‍ എങ്ങനെ? കലിപ്പനോ, രസികനോ? തുറന്ന് പറഞ്ഞ് അശ്വിന്‍
ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് മുന്നോടിയായുള്ള പടയൊരുക്കം അണിയറയില്‍ ശക്തമാണ്. 22ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ സിഎസ്‌കെയും ആര്‍സിബിയും തമ്മില്‍ ഏറ്റുമുട്ടും. ടി20 ലോകകപ്പ് പടിവാതുക്കല്‍ നില്‍ക്കവെ ഇത്തവണത്തെ ഐപിഎല്‍ എല്ലാ താരങ്ങള്‍ക്കും വളരെ നിര്‍ണ്ണായകമാണ്. ഇത്തവണ പ്ലേ ഓഫില്‍ കുറഞ്ഞൊന്നും ചിന്തിക്കാത്ത ടീമാണ് രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണും സംഘവും കരുത്തരുടെ നിരയാണ്.
അവസാന സീസണില്‍ ആദ്യ പാദത്തില്‍ തിളങ്ങുകയും രണ്ടാം പാദത്തില്‍ കളി മറക്കുകയും ചെയ്ത് പ്ലേ ഓഫ് കാണാതെ പുറത്തായ ടീമാണ് സഞ്ജുവിന്റെ രാജസ്ഥാന്‍. ഇതിനോടകം രാജസ്ഥാന്‍ പരിശീലന ക്യാംപ് ആരംഭിച്ചിട്ടുണ്ട്. നായകനെന്ന നിലയില്‍ സഞ്ജു സാംസണില്‍ വലിയ പ്രതീക്ഷയാണ് ടീമിനുള്ളത്. ഇപ്പോഴിതാ കളത്തിനകത്തും പുറത്തുമുള്ള സഞ്ജു സാംസണെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് രാജസ്ഥാനിലെ സഞ്ജുവിന്റെ സഹതാരമായ ആര്‍ അശ്വിന്‍.
'കളത്തിന് പുറത്തെ സഞ്ജു സാംസണ്‍ രസികനായ താരമാണ്. എത്ര പേര്‍ക്ക് ഇക്കാര്യം അറിയാമെന്നത് എനിക്കറിയില്ല. ഒരു താരവും കളത്തിനുള്ളില്‍ ഉള്ളതുപോലെയല്ല കളത്തിന് പുറത്ത്. സഞ്ജു ഇംഗ്ലീഷും മലയാളവും ഹിന്ദിയും തമിഴും അവന്‍ സംസാരിക്കും. തമിഴ് സിനിമകളിലെ ചില ദ്വയാര്‍ത്ഥം വരുന്ന കോമഡികള്‍ പെട്ടെന്ന് മനസിലാകില്ല. അത് മറ്റുള്ളവര്‍ക്ക് സഞ്ജുവാണ് പറഞ്ഞുകൊടുക്കുന്നത്. സഞ്ജു നിരവധി സിനിമകള്‍ കാണുന്നവനാണ്.
അതുകൊണ്ടുതന്നെ ഇത്തരം കോമഡികള്‍ അവന്‍ പെട്ടെന്ന് മനസിലാക്കും. മത്സരത്തിന് ശേഷം സഞ്ജു എന്നോട് കൂടുതലും സംസാരിക്കുന്നത് ക്രിക്കറ്റുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ്' അശ്വിന്‍ പറഞ്ഞു. സഞ്ജു പൊതുവേ എല്ലാവരോടും വലിയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരമാണ്. കളത്തിനകത്ത് വലിയ രീതിയില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നവനല്ല സഞ്ജു. എന്നാല്‍ കളത്തിന് പുറത്ത് എല്ലാവരോടും തമാശകള്‍ പറഞ്ഞ് സൗഹൃദം പങ്കിടാന്‍ താല്‍പ്പര്യപ്പെടുന്നവനാണ് സഞ്ജു.

നായകനെന്ന നിലയില്‍ സഞ്ജു ഭേദപ്പെട്ട് നില്‍ക്കുന്നു. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റനാണ് സഞ്ജു. മലയാളി താരത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചും അശ്വിന്‍ പറഞ്ഞു. 'കളത്തിനുള്ളില്‍ കളത്തിന് പുറത്തെ സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ല. കളത്തിന് പുറത്ത് സഹോദരന്മാരെപ്പോലെയാണ്. എന്നാല്‍ കളത്തിനുള്ളില്‍ ഈ ബന്ധമില്ല. സഞ്ജു ആവശ്യപ്പെടുന്നത് ചെയ്യാനാണ് ശ്രമിക്കാറ്. സഞ്ജുവിന്റെ ക്യാപ്റ്റനെന്ന നിലയിലെ വളര്‍ച്ച വളരെ മികച്ചതാണ് ' അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.
45 മത്സരങ്ങള്‍ രാജസ്ഥാനെ നയിച്ചപ്പോള്‍ 22 മത്സരത്തിലാണ് ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായത്. ജോസ് ബട്‌ലര്‍, ആര്‍ അശ്വിന്‍ തുടങ്ങിയ സീനിയര്‍ താരങ്ങളെയെല്ലാം മറികടന്നാണ് നായകനെന്ന നിലയിലെ സഞ്ജുവിന്റെ വളര്‍ച്ച. എന്നാല്‍ ഇത്തവണത്തെ സീസണ്‍ സഞ്ജുവിന് വളരെ നിര്‍ണ്ണായകമാണ്. ടീമിനെ പ്ലേ ഓഫിലേക്കെങ്കിലും എത്തിക്കാനാവാത്ത പക്ഷം നായകസ്ഥാനത്ത് നിന്ന് സഞ്ജുവിന് വഴിമാറേണ്ടി വരും.
അവസാന സീസണില്‍ അഞ്ചാം സ്ഥാനക്കാരായ രാജസ്ഥാന്‍ ഇത്തവണ മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. പേസ് നിരയിലും സ്പിന്‍ നിരയും ബാറ്റിങ് നിരയും ശക്തം. എന്നാല്‍ മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവം രാജസ്ഥാനെ പിന്നോട്ടടിച്ചേക്കും. യശ്വസി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനം രാജസ്ഥാന് വളരെ നിര്‍ണ്ണായകമാണ്. ന്യൂബോളില്‍ ട്രന്റ് ബോള്‍ട്ടിന്റെ സ്ഥിരതയും രാജസ്ഥാന്റെ കുതിപ്പില്‍ പ്രധാനപ്പെട്ടതാണ്.
24ന് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സുമായാണ് രാജസ്ഥാന്റെ ആദ്യ മത്സരം. ജയത്തോടെ തുടങ്ങാന്‍ രാജസ്ഥാനാവുമോയെന്നത് കണ്ടറിയേണ്ടത്. അനുഭവസമ്പന്നരായ താരങ്ങളുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ചാമ്പ്യന്മാര്‍ക്ക് ഇത്തവണ കപ്പടിക്കാന്‍ സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications