Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണി ഗോള്‍ഡന്‍ ഡെക്ക്, സന്തോഷം അടക്കാനാവാതെ പ്രീതി; ആഘോഷം വൈറല്‍

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 53ാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ 28 റണ്‍സിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് തോല്‍പ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 9 വിക്കറ്റിന് 167 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബിന് 9 വിക്കറ്റിന് 139 റണ്‍സാണ് നേടാനായത്. പഞ്ചാബിന്റെ തട്ടകത്തില്‍ സിഎസ്‌കെ ഗംഭീര ജയമാണ് നേടിയതെങ്കിലും എംഎസ് ധോണി ഗോള്‍ഡന്‍ ഡെക്കായതാണ് വലിയ ചര്‍ച്ചയായത്.

ഒമ്പതാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ധോണിയെ ആദ്യ പന്തില്‍ത്തന്നെ ഹര്‍ഷല്‍ പട്ടേല്‍ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു. ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് പ്രതീക്ഷിച്ച ആരാധകര്‍ക്ക് തീര്‍ത്തും നിരാശ സമ്മാനിച്ചാണ് ധോണിയുടെ പുറത്താകല്‍. ഹര്‍ഷലിന്റെ സ്ലോ യോര്‍ക്കറില്‍ ധോണിയുടെ കണക്കുകൂട്ടല്‍ തെറ്റിയപ്പോള്‍ സ്റ്റംപ് തെറിക്കുകയായിരുന്നു. ഇപ്പോഴിതാ ധോണിയുടെ പുറത്താകലില്‍ പഞ്ചാബ് ടീം ഉടമ പ്രീതി സിന്ദ നടത്തിയ ആഘോഷം വൈറലാവുകയാണ്.

ms dhoni

സിഎസ്‌കെ ആരാധര്‍ നിരാശയോടെ നിന്ന നിമിഷത്തില്‍ പ്രീതി സിന്ദയുടെ ആഘോഷം സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ചുള്ളിച്ചാടിയ പ്രീതി ഒപ്പമിരുന്നവര്‍ക്കെല്ലാം കൈകൊടുത്താണ് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. സിഎസ്‌കെ ആരാധകര്‍ പ്രീതിക്കെതിരേ വിമര്‍ശനം ഉയര്‍ത്തുകയാണ്. ധോണിയെ ബഹുമാനിക്കാന്‍ പ്രീതി തയ്യാറായില്ലെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. ധോണിയുടെ വിക്കറ്റ് നേട്ടം ഹര്‍ഷല്‍ ആഘോഷിച്ചില്ല.

ധോണിയെ ബഹുമാനിക്കാന്‍ ഹര്‍ഷല്‍ തയ്യാറായെങ്കിലും പ്രീതിയുടെ ആഘോഷം ധോണിയെ അപമാനിക്കുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്. മത്സരം പഞ്ചാബ് ജയിക്കുമെന്ന അമിത ആത്മവിശ്വാസം പ്രീതിക്കുണ്ടായിരുന്നു. എന്നാല്‍ സിഎസ്‌കെ പഞ്ചാബിന്റെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു. സിഎസ്‌കെയുടെ തോല്‍വിക്ക് ശേഷം പ്രീതി സിന്ദ നിരാശയോടെയിരിക്കുന്ന വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

എന്തായാലും സിഎസ്‌കെയുടെ വിജയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചയാവുന്നത് ധോണിയുടെ ഗോള്‍ഡന്‍ ഡെക്കാണ്. ഐപിഎല്ലില്‍ ഇതാദ്യമായാണ് ധോണി ഗോള്‍ഡന്‍ ഡെക്കാവുന്നത്. അതുകൊണ്ട് തന്നെ ധോണി വിരോധികളെല്ലാം ധോണിയെ ട്രോളുന്നുണ്ട്. ഒമ്പതാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്. എന്തുകൊണ്ടാണ് ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങാത്തതെന്ന ചോദ്യം മുന്‍ പല താരങ്ങളും ഇതിനോടകം ഉയര്‍ത്തുന്നുണ്ട്.

മിച്ചല്‍ സാന്റ്‌നറും ശാര്‍ദ്ദുല്‍ ടാക്കൂറുമെല്ലാം ഇറങ്ങിയ ശേഷമാണ് ധോണി ബാറ്റ് ചെയ്യാനെത്തിയത്. ധോണിക്ക് നേരത്തെ ബാറ്റിങ്ങിനിറങ്ങി മികവ് കാട്ടാനുള്ള അവസരം മുന്നിലുണ്ടായിരുന്നു. എന്നാല്‍ ധോണി ബാറ്റിങ്ങില്‍ സ്വയം പിന്നോട്ടിറങ്ങുകയായിരുന്നു. ഈ സീസണില്‍ തുടര്‍ച്ചയായ 7 മത്സരത്തില്‍ ധോണി പുറത്താവാതെ കളിച്ചിരുന്നു. എന്നാല്‍ അവസാന രണ്ട് മത്സരത്തിലും ധോണിക്ക് വിക്കറ്റ് നഷ്ടമായി. ഇത്തവണ ധോണി നിര്‍ണ്ണായക കാമിയോകളാണ് കാഴ്ചവെക്കുന്നത്.

20ാം ഓവറില്‍ നിര്‍ണ്ണായക റണ്‍സുകള്‍ നേടി സിഎസ്‌കെയുടെ വിജയങ്ങളില്‍ നിര്‍ണ്ണായകമാവാന്‍ ധോണിക്കായി. പഞ്ചാബിനെതിരേ ബാറ്റുകൊണ്ട് ശോഭിച്ചില്ലെങ്കിലും മത്സരത്തില്‍ പൂര്‍ണ്ണ നിയന്ത്രണത്തോടെ ടീമിനെ വിജയത്തിലേക്കെത്തിക്കുന്നതില്‍ ധോണി നിര്‍ണ്ണായക പങ്കുവഹിച്ചു. ഫീല്‍ഡിങ് വിന്യാസത്തിലും ബൗളിങ് ചെയ്ഞ്ചിലുമെല്ലാം നായകന്‍ റുതുരാജ് ഗെയ്ക് വാദിന് നിര്‍ദേശം നല്‍കി ധോണി കളത്തില്‍ സജീവമായിരുന്നു.

കരുത്തുറ്റ ബാറ്റിങ് നിരയുള്ള പഞ്ചാബ് റെക്കോഡ് സ്‌കോര്‍ ഇത്തവണ പിന്തുടര്‍ന്ന് ജയിച്ചിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കെതിരേയും സജീവ വിജയ പ്രതീക്ഷയിലായിരുന്നു പഞ്ചാബ്. എന്നാല്‍ സ്പിന്നര്‍മാരെ ഫലപ്രദമായി ഉപയോഗിച്ച് പഞ്ചാബിനെ പൂട്ടികെട്ടാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. പഞ്ചാബിനെതിരേ ജയിച്ചതോടെ പ്ലേ ഓഫിനോട് ഒരു പടികൂടി അടുക്കാന്‍ സിഎസ്‌കെയ്ക്കായിരിക്കുകയാണ്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഈ സീസണിലും കപ്പിലേക്കെത്തുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം. ധോണിയുടെ അവസാന സീസണാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ ധോണി കിരീടം നേടി പടിയിറങ്ങുന്നത് കാണാനാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്.

Story first published: Monday, May 6, 2024, 12:20 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+