For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: മന്ദാനയെ ക്യാപ്റ്റനാക്കൂ, 8ാമത്തെ തുടര്‍ തോല്‍വി; ആര്‍സിബിക്ക് ട്രോള്‍ പൂരം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍വിയോടെ തുടങ്ങിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ആറ് വിക്കറ്റിനാണ് ആര്‍സിബി തോറ്റത്. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ആര്‍സിബി 6 വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോള്‍ 8 പന്ത് ബാക്കിയാക്കി സിഎസ്‌കെ ജയിച്ചു. പന്തുകൊണ്ടും ബാറ്റുകൊണ്ടും സിഎസ്‌കെ താരങ്ങളുടെ ആധിപത്യമാണ് കണ്ടത്.

ഇപ്പോഴിതാ സിഎസ്‌കെയുടെ തോല്‍വിക്ക് പിന്നാലെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് ആരാധകര്‍. ഈ ആര്‍സിബി ടീമില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ അതിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല. വനിതാ പ്രീമിയര്‍ ലീഗ് കിരീടം വനിതാ ടീം നേടിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആര്‍സിബിക്ക് കസറാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും ഇനി സ്മൃതി മന്ദാനയെ ഓപ്പണറും ക്യാപ്റ്റനുമാക്കൂവെന്നാണ് ആരാധകര്‍ ട്രോളുന്നത്.

ചെന്നൈയുടെ തട്ടകത്തില്‍ തുടര്‍ച്ചയായ എട്ടാം മത്സരമാണ് ആര്‍സിബി തോല്‍ക്കുന്നത്. സൂപ്പര്‍ താരങ്ങളെല്ലാം യുവതാരങ്ങളെ കണ്ട് പഠിക്കണമെന്നും ആരാധകര്‍ പറയുന്നു. വിരാട് കോലിക്കെതിരേയും വലിയ വിമര്‍ശനം ആരാധകര്‍ ഉയര്‍ത്തുന്നു. ഓപ്പണറായി ഇറങ്ങി 11.2 ഓവര്‍ ക്രീസിലുണ്ടായിരുന്നിട്ടും 20 പന്തില്‍ 21 റണ്‍സാണ് കോലി നേടിയത്. ഒരു സിക്‌സര്‍ നേടിയ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് 105 മാത്രമാണ്. കോലിയുടെ മെല്ലെപ്പോക്ക് നാണക്കേടാണെന്നാണ് ആരാധകര്‍ പറയുന്നത്.

ആര്‍സിബിയുടെ ബൗളര്‍മാര്‍ക്കെതിരേ വലിയ പരിഹാസമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. 16 സീസണ്‍ കളിച്ചിട്ടും ബൗളിങ് നിരയില്‍ മികച്ച താരങ്ങളെ എത്തിക്കാന്‍ ആര്‍സിബിക്ക് അറിയില്ലെന്നാണ് ആരാധകര്‍ കുറ്റപ്പെടുത്തുന്നത്. ഇതേ ബൗളിങ് നിരയുമായി കളിച്ചാല്‍ ആര്‍സിബിയില്‍ വലിയ പ്രതീക്ഷയില്ല. ഇത്തവണയും ടീമിന് പ്ലേ ഓഫ് ഭാഗ്യമില്ല. മോശം ഫോമിലുള്ള രജത് പാട്ടീധാര്‍ ടീമിന് ബാധ്യതയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

kohli du plessis

എന്തായാലും ആര്‍സിബിക്ക് തൊട്ടതെല്ലാം പിഴച്ചുവെന്നതാണ് വസ്തുത. ഷോര്‍ട്ട് ബോള്‍ കെണിയൊരുക്കാമെന്നത് ആര്‍സിബിയുടെ മണ്ടന്‍ പദ്ധതിയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു. സിഎസ്‌കെയ്‌ക്കെതിരേ ഇത് ഗുണം ചെയ്യില്ല. മുഹമ്മദ് സിറാജിനെക്കൊണ്ടൊന്നും കാര്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബിക്ക് ഗംഭീര തുടക്കം ഫഫ് ഡുപ്ലെസിസ് നല്‍കിയതാണെങ്കിലും പിന്നീട് വന്ന രജത് പാട്ടീധാറും ഗ്ലെന്‍ മാക്‌സ് വെല്ലും ഡെക്കിന് പുറത്തായതോടെ സിഎസ്‌കെ തിരിച്ചുവരവ് നടത്തി.

വലിയ നാണക്കേടിലേക്ക് പോവുകയായിരുന്ന ആര്‍സിബിയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അനൂജ് റാവത്തിന്റേയും ദിനേഷ് കാര്‍ത്തികിന്റേയും പ്രകടനമാണ്. 25 പന്തില്‍ 48 റണ്‍സാണ് അനൂജ് നേടിയത്. 4 ഫോറും 3 സിക്‌സുമാണ് അനൂജ് അടിച്ചെടുത്തത്. ദിനേഷ് കാര്‍ത്തിക് 26 പന്തില്‍ 36 റണ്‍സും നേടി. ഇതാണ് 173 എന്ന ഭേദപ്പെട്ട സ്‌കോറിലേക്ക് ആര്‍സിബിയെ എത്തിച്ചത്. സിഎസ്‌കെ ബൗളിങ് നിര അവസരത്തിനൊത്ത് ഉയര്‍ന്നെങ്കിലും ആര്‍സിബി ബൗളര്‍മാര്‍ക്ക് ഈ മികവ് ആവര്‍ത്തിക്കാനായില്ല.

അല്‍സാരി ജോസഫില്‍ ആര്‍സിബി പ്രതീക്ഷ വെച്ചിരുന്നെങ്കിലും ഒരു വിക്കറ്റ് പോലും അദ്ദേഹത്തിന് നേടാനായില്ല. മുഹമ്മദ് സിറാജ് 38 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒറ്റ വിക്കറ്റ് പോലും നേടിയില്ല. ബൗളര്‍മാരെ വേണ്ടവിധം ഉപയോഗിക്കാന്‍ ആര്‍സിബിക്കായില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഫഫ് ഡുപ്ലെസിസിന്റെ തീരുമാനങ്ങളും അത്ര മികച്ചതായിരുന്നില്ല.

സിഎസ്‌കെയുടെ ശിവം ദുബെ ഇംപാക്ട് പ്ലയറായി ഇറങ്ങി കളി മാറ്റിമറിച്ചു. 28 പന്തില്‍ 4 ഫോറും 1 സിക്‌സുമാണ് ദുബെ നേടിയത്. രവീന്ദ്ര ജഡേജ 17 പന്തില്‍ 25 റണ്‍സാണ് അടിച്ചെടുത്തത്. രഹാനെ 19 പന്തില്‍ 27 റണ്‍സ് നേടിയപ്പോള്‍ രചിന്‍ രവീന്ദ്ര 15 പന്തില്‍ 37 റണ്‍സും സ്വന്തമാക്കി. റുതുരാജ് ഗെയ്ക് വാദ് 15 പന്തില്‍ 15 റണ്‍സാണ് നേടിയത്.

Story first published: Saturday, March 23, 2024, 6:46 [IST]
Other articles published on Mar 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+