For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ബുംറയെ ഒഴിവാക്കാന്‍ മുംബൈ ആഗ്രഹിച്ചു! സംരക്ഷിച്ചത് അവന്‍- പാര്‍ഥിവ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിന് കൊടികയറാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 22ന് ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. ഈ സീസണിന് ശേഷം ടി20 ലോകകപ്പ് വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ എല്ലാ താരങ്ങളും വലിയ പ്രകടനം നടത്താമെന്ന കണക്കുകൂട്ടലിലാണ്. ഇത്തവണ ആറാം കിരീടം ലക്ഷ്യമിടുകയാണ് മുംബൈ ഇന്ത്യന്‍സ്.

2020ന് ശേഷം കപ്പിലേക്കെത്താനാവാത്ത മുംബൈ ഇത്തവണ മുഖം മിനുക്കിയാണ് ഇറങ്ങുന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയാണ് മുംബൈ ഇറങ്ങാനൊരുങ്ങുന്നത്. മുംബൈയെ ഇത്തവണ കരുത്തുറ്റ താരങ്ങളുടെ നിരയാണ്. ബാറ്റിങ്ങും ബൗളിങ്ങും ശക്തം. മുംബൈയുടെ ബൗളിങ്ങിലേക്ക് വരുമ്പോള്‍ തുറുപ്പുചീട്ട് ജസ്പ്രീത് ബുംറയാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ശക്തനായ ടി20 പേസ് ബൗളറാണ് ബുംറ.

ഡെത്തോവറില്‍ എതിരാളികളുടെ അന്തകനാവുന്ന ബുംറ ഇന്ന് ഏത് ടീമും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന താരമാണ്. പക്ഷെ മുംബൈ പൊന്നുപോലെ ബുംറയെ ഇപ്പോള്‍ സംരക്ഷിക്കുകയാണ്. എന്നാല്‍ ഒരിക്കല്‍ മുംബൈ ബുംറയെ ഒഴിവാക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരവും വിക്കറ്റ് കീപ്പറുമായ പാര്‍ഥിവ് പട്ടേല്‍. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്.

'ഐപിഎല്‍ 2015ന്റെ സമയത്ത് ബുംറയെ ഒഴിവാക്കാന്‍ മുംബൈ ആലോചിച്ചിരുന്നു. അവന്റെ പ്രകടനം മികച്ചതായിരുന്നില്ല. അതുകൊണ്ടുതന്നെ ഒഴിവാക്കാമെന്നായിരുന്നു ടീം ആലോചിച്ചത്. എന്നാല്‍ അവന്റെ പ്രതിഭ മനസിലാക്കിയ രോഹിത് ശര്‍മയാണ് ബുംറയെ പിന്തുണച്ചതും ടീമില്‍ നിലനിര്‍ത്തിയതും. ഇത് ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് തൊട്ടടുത്ത സീസണില്‍ അവന്‍ കാഴ്ചവെച്ചത്' പാര്‍ഥിവ് പട്ടേല്‍ പറഞ്ഞു. ബുംറയെ മുംബൈ ഒഴിവാക്കിയിരുന്നെങ്കില്‍ അത് ചരിത്ര മണ്ടത്തരമായി മാറുമായിരുന്നു.

rohit sharma

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സൂര്യകുമാര്‍ യാദവിനെ ഒഴിവാക്കിയപ്പോള്‍ സംഭവിച്ചതുപോലെ പിന്നീട് ഓര്‍ത്ത് ദുഖിക്കേണ്ടി വരുമായിരുന്നു. ഇന്ന് മുംബൈയുടെ വജ്രായുധമാണ് ബുംറ. 120 മത്സരങ്ങളില്‍ നിന്ന് 145 വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. 7.39 എന്ന മികച്ച ഇക്കോണമിയിലാണ് ബുംറ കസറിയത്. മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ കസറുന്ന താരമാണ് ബുംറ. ഇന്ന് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ് ബുംറ.

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ 2020ന് ശേഷം ഒരു തവണ പോലും കപ്പിലേക്കെത്താന്‍ മുംബൈക്കായിട്ടില്ല. ഇത്തവണ വലിയ മാറ്റങ്ങളോടെയാണ് മുംബൈ ഇറങ്ങുന്നത്. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റി ഹാര്‍ദിക് പാണ്ഡ്യക്ക് കീഴിലാണ് മുംബൈ ഇറങ്ങുന്നത്. ഹാര്‍ദിക് എത്തിയതോടെ പേസ് ഓള്‍റൗണ്ടറുടെ വിടവ് നികത്താനും മുംബൈക്കായി. അവസാന സീസണുകളില്‍ പേസ് കരുത്ത് മുംബൈക്ക് പ്രശ്‌നമായിരുന്നു.

എന്നാല്‍ ഇത്തവണ ജസ്പ്രീത് ബുംറക്കൊപ്പം കരുത്തുറ്റ പേസ് നിരയാണ് മുംബൈക്കുള്ളത്. ജെറാള്‍ഡ് കോയിറ്റ്‌സി, ജേസന്‍ ബെഹറന്‍ഡോര്‍ഫ്, ആകാശ് മദ് വാള്‍, ദില്‍ഷന്‍ മധുശനക, നുവാന്‍ തുഷാര എന്നിവരെല്ലാം മുംബൈയുടെ പേസ് നിരയില്‍ കരുത്ത് പകരുന്നവരാണ്. എന്നാല്‍ ടീമിനുള്ളിലെ സാഹചര്യം അത്ര മികച്ചതല്ല. രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ ടീമിനുള്ളില്‍ത്തന്നെ അതൃപ്തിയുണ്ട്. സൂര്യകുമാര്‍ യാദവിന് ആദ്യ മത്സരങ്ങള്‍ നഷ്ടമായാല്‍ മുംബൈക്കത് തിരിച്ചടിയാവും.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ താരങ്ങള്‍ എങ്ങനെ അംഗീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്. ഗുജറാത്ത് ടൈറ്റന്‍സില്‍ ഹാര്‍ദിക് പാണ്ഡ്യ കലിപ്പന്‍ നായകനായിരുന്നു. എന്നാല്‍ ഈ രീതി മുംബൈ ടീമില്‍ കാട്ടിയാല്‍ വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങളെത്തും. എന്തായാലും കപ്പടിക്കാന്‍ കെല്‍പ്പുള്ള സംതുലിതമായ നിരയാണ് മുംബൈയുടേതെന്ന് നിസംശയം പറയാം.

Story first published: Thursday, March 14, 2024, 17:53 [IST]
Other articles published on Mar 14, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+