For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിഎസ്‌കെയിലേക്കെത്തിയത് എങ്ങനെ?, ധോണിയല്ല- ഇടപെട്ടത് മറ്റൊരാളെന്ന് അശ്വിന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നയിക്കുന്ന സിഎസ്‌കെ അഞ്ച് തവണയാണ് ഐപിഎല്ലില്‍ കിരീടം നേടിയത്. ഇതിഹാസങ്ങളായ പല താരങ്ങളും ഇക്കാലയളവില്‍ സിഎസ്‌കെയ്ക്കായി കളിച്ചിട്ടുണ്ട്. സിഎസ്‌കെയിലൂടെ വളര്‍ന്ന പല താരങ്ങളും ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ സജീവമാണ്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം സിഎസ്‌കെയുടെ കണ്ടെത്തലുകളാണ്.

ഇവര്‍ വളര്‍ന്നത് സിഎസ്‌കെയിലൂടെയാണെന്ന് പറയാം. ഇന്ന് ആധുനിക ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് ഇവര്‍. സിഎസ്‌കെയിലൂടെ വളര്‍ന്ന അശ്വിന്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമാണ്. എന്നാല്‍ സിഎസ്‌കെയിലെത്തിയതോടെയാണ് അശ്വിന്റെ കരിയര്‍ മാറി മറിഞ്ഞത്. ആഭ്യന്തര ക്രിക്കറ്റില്‍ ഒതുങ്ങിയിരുന്ന അശ്വിന്റെ പ്രതിഭ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവന്നത് എംഎസ് ധോണിയാണെന്നാണ് പലരും കരുതിയിരിക്കുന്നത്.

എന്നാല്‍ താന്‍ സിഎസ്‌കെയിലേക്കെത്താന്‍ കാരണം മറ്റൊരാളാണെന്നാണ് വെളിപ്പെടുത്തിയിരിക്കുകയാണ് ആര്‍ അശ്വിന്‍. ടീമിലേക്കെത്തിയ സംഭവത്തെക്കുറിച്ചാണ് അശ്വിന്‍ തുറന്ന് പറഞ്ഞത്. '2008ല്‍ ഞാന്‍ ജോളി റോവേഴ്‌സ് സിസിക്കായി കളിച്ചുകൊണ്ടിരിക്കുന്ന സമയം. ഇന്ത്യ സിമന്റ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റുകളുമായി ഞാന്‍ കളിയിലെ താരമായി. കെ ശ്രീകാന്തായിരുന്നു ഈ മത്സരത്തിലെ വിശിഷ്ടാതിഥി. അദ്ദേഹം മൈക്കെടുത്ത് അശ്വിന്‍ നീ നന്നായി പന്തെറിഞ്ഞു എന്നും നീ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോവണണെന്നും മുത്തയ്യ മുരളീധരനില്‍ നിന്ന് കൂടുതല്‍ പഠിക്കാമെന്നും പറഞ്ഞു.

ഞാന്‍ അപ്പോള്‍ സിഎസ്‌കെയുടെ ഭാഗമല്ല. അതുകൊണ്ടുതന്നെ ആശയക്കുഴപ്പത്തിലായി. അന്ന് ആഭ്യന്തര താരങ്ങള്‍ക്കായി ലേലം നടന്നിരുന്നില്ല. ശ്രീകാന്ത് സാര്‍ സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ് സാറിനോട് നിങ്ങള്‍ ഇവനെ ടീമിലെടുക്കാതിരിക്കുമോയെന്ന് ചോദിച്ചു. തൊട്ടടുത്ത ദിവസം സിഎസ്‌കെയില്‍ നിന്ന് എനിക്ക് കരാര്‍ ലഭിച്ചു' അശ്വിന്‍ പറഞ്ഞു. 2009ലാണ് അശ്വിന്‍ സിഎസ്‌കെയ്ക്കായി അരങ്ങേറ്റം നടത്തുന്നത്. 2010 ആയപ്പോഴേക്കും ടീമിലെ സ്ഥിര സാന്നിധ്യമാകാന്‍ അശ്വിന് സാധിച്ചു.

r ashwin

സ്പിന്‍ നിരയുടെ പ്രധാനിയായി അശ്വിന്‍ മാറി. 2011ല്‍ ധോണിയാണ് അശ്വിനെ ഇന്ത്യന്‍ ടീമിലേക്ക് കൊണ്ടുവരുന്നതും മൂന്ന് ഫോര്‍മാറ്റിലും കളിപ്പിക്കുന്നതും. ധോണിയുടെ വിശ്വസ്തനായിരുന്ന അശ്വിന്‍ 2018ലാണ് സിഎസ്‌കെയില്‍ നിന്ന് പുറത്താവുന്നത്. പിന്നീട് പഞ്ചാബ് കിങ്‌സിന്റെ നായകനായ അശ്വിന്‍ ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സില്‍ കളിക്കുന്നുണ്ട്. ഇപ്പോള്‍ ടെസ്റ്റിലാണ് അശ്വിന്‍ കൂടുതല്‍ കസറുന്നത്. തന്റെ കരിയറിലെ വളര്‍ച്ചയില്‍ അശ്വിന്‍ ധോണിക്കാണ് നന്ദി പറയുന്നത്.

ധോണിയുടെ പിന്തുണയാണ് കരിയറിലെ വളര്‍ച്ചയില്‍ സഹായിച്ചതെന്ന് പല തവണ അശ്വിന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ടെസ്റ്റിലാണ് അശ്വിന്‍ കൂടുതല്‍ ശോഭിച്ചത്. അവസാന ഇംഗ്ലണ്ട് പരമ്പരയിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ അശ്വിന്‍ നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളറാണ്. ടെസ്റ്റില്‍ 500 വിക്കറ്റ് ക്ലബ്ബിലും അശ്വിന്‍ ഇടം നേടിയിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ബുദ്ധിമാനായ ബൗളറാണ് അശ്വിനെന്ന് നിസംശയം പറയാം.

പല പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ക്കും അശ്വിനെ നേരിടുകയെന്നത് ഭയമാണ്. ഇടം കൈയന്‍ ബൗളര്‍മാരുടെ പേടി സ്വപ്‌നമാണ് അശ്വിന്‍. ആവശ്യ ഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് കരുത്തേകാന്‍ അശ്വിന് കഴിവുണ്ട്. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തകര്‍പ്പന്‍ പ്രകടനം അശ്വിന്‍ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മികച്ച ടേണുള്ള പിച്ചില്‍ അത്ഭുതം സൃഷ്ടിക്കാന്‍ അശ്വിനാവും. ചെന്നൈയിലേത് സ്പിന്നിനെ തുണക്കുന്ന പിച്ചാണ്. ഇത് നന്നായി മുതലാക്കാനും അശ്വിനായിരുന്നു.

ഈ സീസണോടെ അശ്വിനെ രാജസ്ഥാന്‍ ഒഴിവാക്കാനും സാധ്യതയുണ്ട്. എന്നാല്‍ അദ്ദേഹം കളിനിര്‍ത്താന്‍ സാധ്യത കുറവാണ്. പുതിയൊരു ടീമിനൊപ്പം അശ്വിന്‍ തുടരാനാണ് കൂടുതല്‍ സാധ്യത.

Story first published: Monday, March 18, 2024, 10:31 [IST]
Other articles published on Mar 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+