അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ സിഎസ്‌കെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. 35 റണ്‍സിനാണ് സിഎസ്‌കെയെ ഗുജറാത്ത് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 231 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 8 വിക്കറ്റിന് 196 റണ്‍സാണ് നേടിയത്. പ്ലേ ഓഫിനോടടുത്ത് നില്‍ക്കവെ സിഎസ്‌കെയുടെ തോല്‍വി ടീമിന് വലിയ തിരിച്ചടി നല്‍കുന്നതാണ്.
എന്നാല്‍ തോല്‍വിക്കിടയിലും സിഎസ്‌കെ ആരാധകരെ സന്തോഷിപ്പിച്ച് എംഎസ് ധോണിയുടെ വെടിക്കെട്ട് കണ്ടിരിക്കുകയാണ്. എട്ടാമനായി എത്തിയ ധോണി 11 പന്തില്‍ 26 റണ്‍സോടെ പുറത്താവാതെ നിന്നു. ധോണിയുടെ വെടിക്കെട്ട് കാത്തിരുന്നവരെ നിരാശരാക്കാതെ 3 സിക്‌സും 1 ഫോറുമാണ് ധോണി പറത്തിയത്. 20ാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാന്റെ ഓവറില്‍ രണ്ട് തുടര്‍ സിക്‌സുകള്‍ പറത്താനും ധോണിക്കായി.
251 സിക്‌സുകളുമായി നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന മൂന്നാമത്തെ താരമായി ധോണി മാറിയിരിക്കുകയാണ്. ധോണിയുടെ ഒറ്റ കൈ സിക്‌സും കാണാനായി. അവസാന രണ്ട് ഇന്നിങ്‌സിലും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും തകര്‍പ്പന്‍ പ്രകടനത്തോടെ ധോണി കൈയടി നേടിയിരിക്കുകയാണ്. ധോണിക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല.
എങ്കിലും ധോണിയുടെ കാമിയോ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഫിനിഷര്‍ റോളില്‍ തന്റെ മികവ് എന്താണെന്ന് ഒരിക്കല്‍ക്കൂടി കാട്ടാന്‍ ധോണിക്ക് സാധിച്ചിരിക്കുകയാണ്. മത്സര ശേഷം ധോണിയുടെ കാലില്‍ തൊട്ട് നമസ്‌കരിക്കാന്‍ ഒരു ആരാധകന്‍ മൈതാനത്തേക്ക്് ഓടിയെത്തി. എവേ മത്സരത്തിലും ധോണിക്കായി ആര്‍പ്പ് വിളിക്കാന്‍ ഇപ്പോഴും നിരവധി ആരാധകരുണ്ടെന്നതാണ് ഏറ്റവും ആവേശം നല്‍കുന്ന കാര്യം.

അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ 90000ലധികം ആരാധകരാണ് കളി കണ്ടത്. ഇവരെല്ലാം ധോണിയുടെ ബാറ്റിങ് കാണാന്‍ ആഗ്രഹിച്ച് എത്തിയവരാണ്. സിഎസ്‌കെയ്ക്കായി ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏറെയാണ്. എന്നാല്‍ കാലിനേറ്റ പരിക്കിന്റെ ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ധോണിക്കുണ്ട്. അതുകൊണ്ടുതന്നെ നേരത്തെ ബാറ്റ് ചെയ്യാന്‍ ധോണിക്ക് സാധിക്കില്ല. ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണാണ്.
അതുകൊണ്ടുതന്നെ പരമാവധി വെടിക്കെട്ട് പ്രകടനങ്ങള്‍ കാഴ്ചവെച്ച് ആരാധകരെ സന്തോഷിപ്പിക്കാനാണ് ധോണി ശ്രമിക്കുന്നത്. അവസാന രണ്ടോവറിലെ ധോണിയുടെ ബാറ്റിങ് മികവിന് പകരം വെക്കാന്‍ ഇപ്പോഴും ആരുമില്ലെന്ന് പറയാം. എന്തായാലും അവസാന സീസണില്‍ കപ്പോടെ ധോണിക്ക് യാത്രയയപ്പ് നല്‍കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് മത്സരങ്ങളാണ് പ്ലേ ഓഫിന് മുമ്പ് സിഎസ്‌കെയ്ക്ക് ശേഷിക്കുന്നത്.
ഈ രണ്ട് മത്സരങ്ങളിലും വമ്പന്‍ ജയം നേടാതെ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള സിഎസ്‌കെ നാലാം സ്ഥാനത്താണ്. അവസാന രണ്ട് മത്സരങ്ങളില്‍ വമ്പന്‍ ജയം സിഎസ്‌കെ നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല. ഒരു മത്സരത്തില്‍ തോറ്റാല്‍ പോലും സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യതയെ അത് കാര്യമായി ബാധിക്കുമെന്നുറപ്പാണ്.
ഗുജറാത്തിനോട് വലിയ തോല്‍വിയാണ് സിഎസ്‌കെയ്ക്ക് നേരിടേണ്ടി വന്നത്. ശുബ്മാന്‍ ഗില്ലിന്റേയും (104) സായ് സുദര്‍ശന്റേയും (103) സെഞ്ച്വറി പ്രകടനങ്ങളാണ് ഗുജറാത്തിന് കരുത്തായത്. 210 റണ്‍സിന്റെ റെക്കോഡ് കൂട്ടുകെട്ടാണ് ഗുജറാത്ത് ഓപ്പണര്‍മാര്‍ സൃഷ്ടിച്ചത്.
സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ സൂപ്പര്‍ പേസര്‍മാരുടെ അഭാവമുണ്ടായത് ടീമിനെ പ്രതികൂലമായി ബാധിച്ചു. മതീഷ പതിരാനയും മുസ്തഫിസുര്‍ റഹ്‌മാനും ദേശീയ ടീമിലേക്ക് പോയപ്പോള്‍ ദീപക് ചഹാര്‍ പരിക്കിന്റെ പിടിയിലുമായി. ഇത് സിഎസ്‌കെയെ കാര്യമായി ബാധിക്കുന്നുണ്ട്.