ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 61ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ വലിയ ആരാധക പങ്കാളിത്തവുമുണ്ട്. എംഎസ് ധോണിയുടെ വലിയ ഫ്‌ളക്‌സുകളും ബോര്‍ഡുകളും ഉള്‍പ്പെടെ ധോണിക്കായി ആരവം മുഴക്കുകയാണ് ആരാധകര്‍. സിഎസ്‌കെയുടെ തട്ടകത്തിലെ അവസാന മത്സരമാണിത്. അതുകൊണ്ടുതന്നെ ധോണി ആരാധകരെല്ലാം ടീമിനെ പിന്തുണക്കാനെത്തിയിട്ടുണ്ട്.
എന്നാല്‍ എല്ലാവരേയും ഞെട്ടിച്ച് ഇപ്പോള്‍ സിഎസ്‌കെ തങ്ങളുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരു അറിയിപ്പ് നല്‍കിയിരിക്കുകയാണ്. മത്സര ശേഷം സൂപ്പര്‍ ഫാന്‍സ് ആരും മൈതാനം വിട്ട് പോകരുതെന്നും സവിശേഷമായ ഒരു കാര്യം നിങ്ങള്‍ക്കായി നടക്കാന്‍ പോകുന്നുണ്ടെന്നുമാണ് സിഎസ്‌കെ തങ്ങളുടെ ഔദ്യോഗിക പേജിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും നന്ദിയെന്ന പോസ്റ്ററോടൊപ്പമാണ് സിഎസ്‌കെ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
ഇപ്പോഴിതാ ഈ പോസ്റ്റിന് പിന്നാലെ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഇന്ന് ഉണ്ടാവുമെന്ന അഭ്യൂഹമാണ് പ്രചരിക്കുന്നത്. ഈ സീസണോടെ ധോണി കളിനിര്‍ത്തുമെന്ന റിപ്പോര്‍ട്ട് നേരത്തെ തന്നെ പുറത്തുവന്നതാണ്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യം ടീമോ ധോണിയോ അറിയിച്ചിട്ടില്ല. പക്ഷെ സാഹചര്യം വിലയിരുത്തുമ്പോള്‍ ഇത് ധോണിയുടെ അവസാന സീസണ്‍ ആകാനാണ് സാധ്യത കൂടുതല്‍. ഈ സീസണിലെ സിഎസ്‌കെയുടെ അവസാന ഹോം മത്സരമാണിത്.
അതുകൊണ്ടുതന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുന്നുണ്ടെങ്കില്‍ അത് ഈ മത്സരത്തിന് ശേഷമാകാന്‍ സാധ്യതയുണ്ട്. ചെന്നൈയിലെ ആരാധകര്‍ ധോണിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ധോണി ചെന്നൈയിലെ പിച്ചില്‍ തന്റെ വിരമിക്കല്‍ പ്രഖ്യാപിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സിഎസ്‌കെയുടെ പോസ്റ്റ് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ ധോണിയുടെ വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം.

എപ്പോഴും സര്‍പ്രൈസായി തീരുമാനമെടുക്കുന്ന താരമാണ് ധോണി. അദ്ദേഹത്തിന്റെ മറ്റ് വിരമിക്കല്‍ പ്രഖ്യാപനങ്ങളും തികച്ചും അപ്രതീക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിരമിക്കുന്നതും പ്രതീക്ഷിക്കാത്ത തരത്തിലായിരിക്കുമെന്നുറപ്പാണ്. ധോണിയെ പ്രായം തളര്‍ത്തുന്നുണ്ടെങ്കിലും ആരാധകര്‍ക്കായി അദ്ദേഹം കളി തുടരുകയാണ്. അരയില്‍ ബെല്‍റ്റ് ധരിച്ചാണ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്. കാലിന്റെ പരിക്കും അദ്ദേഹത്തെ വേട്ടയാടുന്നു.
എന്നാല്‍ ഇതിനെയൊന്നും വകവെക്കാതെയാണ് ധോണി ഇപ്പോഴും വിക്കറ്റ് കീപ്പറായി കളിക്കുന്നത്. എന്തായാലും ധോണിക്ക് ഇനിയൊരു സീസണ്‍ കളിക്കുകയെന്നത് വലിയ സാഹസമാണ്. അതുകൊണ്ടുതന്നെ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് കൂടുതല്‍ സാധ്യത. താരമെന്ന നിലയില്‍ വിരമിച്ചാലും സിഎസ്‌കെ ടീമില്‍ തുടരുമെന്നത് ധോണി നേരത്തെ അറിയിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ അടുത്ത സീസണില്‍ സിഎസ്‌കെയുടെ മെന്ററായി ധോണിയെ പ്രതീക്ഷിക്കാം.
സിഎസ്‌കെയെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച ധോണി ഈ സീസണിന് തൊട്ട് മുമ്പ് റുതുരാജ് ഗെയ്ക് വാദിന് നായകസ്ഥാനം കൈമാറിയിരുന്നു. ഇത് ധോണി വിരമിക്കുന്ന സൂചനയാണ് നല്‍കുന്നത്. ധോണിയുള്ളപ്പോള്‍ റുതുരാജിനെ ഒരു സീസണില്‍ നായകനായി കളിപ്പിക്കണമെന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമായിരുന്നു. അതുകൊണ്ടാണ് ഈ സീസണില്‍ കൂടി ധോണി കളിക്കാന്‍ തയ്യാറായതെന്ന് പറയാം. എന്തായാലും സിഎസ്‌കെ കാത്തുവെച്ചിരിക്കുന്ന സര്‍പ്രൈസ് എന്താണെന്ന് കണ്ടറിയാം.
പ്ലേയിങ് 11- രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ശുബം ദുബെ, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍
സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ