Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 19, 20 ഓവറില്‍ ധോണി വേറെ ലെവല്‍, മറ്റാര്‍ക്കുമില്ലാത്ത സിക്‌സര്‍ റെക്കോഡ്; അറിയാം

വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം സിഎസ്‌കെ തോറ്റിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനോട് 20 റണ്‍സിനാണ് സിഎസ്‌കെ പരാജയപ്പെട്ടത്. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 5 വിക്കറ്റിന് 191 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ 6 വിക്കറ്റിന് 171 റണ്‍സാണ് അടിച്ചെടുത്തത്. സിഎസ്‌കെയുടെ തോല്‍വിയിലും ആരാധകര്‍ സന്തോഷത്തിലാണ്.

അതിന് കാരണം എംഎസ് ധോണിയുടെ ബാറ്റിങ് വെടിക്കെട്ടാണ്. 16 മത്സരത്തില്‍ നിന്ന് 37 റണ്‍സാണ് ധോണി അടിച്ചെടുത്തത്. 4 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് ധോണി കസറിയത്. മത്സരത്തിലൂടെ വമ്പനൊരു റെക്കോഡും ധോണി സ്വന്തമാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ 19,20 ഓവറുകളില്‍ ബാറ്റ് ചെയ്ത് 100 സിക്‌സര്‍ നേടുന്ന ആദ്യത്തെ താരമെന്ന റെക്കോഡാണ് ധോണി സ്വന്തമാക്കിയത്. 19, 20 ഓവറില്‍ കൂടുതല്‍ കൂടുതല്‍ സിക്‌സറെന്ന റെക്കോഡ് നേരത്തെ തന്നെ ധോണി സ്വന്തമാക്കിയതാണ്.

ഇപ്പോള്‍ 100 സിക്‌സറെന്ന ചരിത്ര നേട്ടത്തിലേക്കുമെത്താന്‍ ധോണിക്കായിരിക്കുകയാണ്. രണ്ടാം സ്ഥാനത്തുള്ള കറെന്‍ പൊള്ളാര്‍ഡ് 57 സിക്‌സുകളാണ് നേടിയത്. അവസാന ഓവറില്‍ ആന്‍ റിച്ച് നോക്കിയേയെ ധോണി തല്ലിപ്പറത്തി. രണ്ട് സിക്‌സും ഫോറുമാണ് ഈ ഓവറില്‍ ധോണി പായിച്ചത്. ഡെത്തോവറുകളിലെ ധോണിയുടെ മികവിന് വട്ടംവെക്കാന്‍ ഇപ്പോഴും ആരുമില്ലെന്നതാണ് വസ്തുത. മറ്റ് ചില റെക്കോഡുകളും വിശാഖപട്ടണത്ത് കുറിക്കാന്‍ ധോണിക്കായി.

ടി20യില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ധോണി സ്വന്തം പേരിലാക്കി. 42ാം വയസിലും വിക്കറ്റിന് പിന്നില്‍ ധോണിയുടെ മായാജാലമാണ് കാണാനാവുന്നത്. ഒരോവറില്‍ കൂടുതല്‍ തവണ 20 ലധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ ധോണി തലപ്പത്തേക്കെത്തി. കൂടാതെ ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന നേട്ടവും ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ ധോണി നേടിയെടുത്തു.

ms dhoni

ധോണിയുടെ മികച്ച പ്രകടനം കാണാനായതിനാല്‍ ടീമിന്റെ തോല്‍വി ആരാധകരെ ബാധിച്ചേയില്ലെന്ന് പറയാം. 307 ദിവസത്തിന് ശേഷമാണ് ധോണി ബാറ്റുചെയ്യാനെത്തുന്നത്. ധോണി ടോപ് ഓഡറില്‍ ബാറ്റുചെയ്യണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ പരിക്ക് ധോണിയെ ഇതില്‍ നിന്ന് തടുക്കുന്നു. ധോണിയുടെ കാലിന്റെ പരിക്ക് ഇപ്പോഴും അദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. ഡല്‍ഹിക്കെതിരായ മത്സരശേഷം കാലില്‍ വലിയ ബാന്റേജ് ഉപയോഗിച്ച് കെട്ടിയാണ് ധോണി നടന്നത്.

ധോണിക്ക് കൂടുതല്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രായവും ഫിറ്റ്‌നസും അതിന് സമ്മതിക്കുന്നില്ല. ഫിനിഷര്‍ റോളില്‍ ധോണിയുടെ കൂടുതല്‍ മികച്ച ബാറ്റിങ് പ്രകടനങ്ങള്‍ ഈ സീസണില്‍ത്തന്നെ പ്രതീക്ഷിക്കാം. എന്തായാലും ധോണിയുടെ അവസാന സീസണില്‍ വീണ്ടുമൊരു ബാറ്റിങ് വെടിക്കെട്ട് കാണാനായത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലടക്കം ധോണിയാണ് ഇപ്പോള്‍ ട്രന്റിങ്ങായിരിക്കുന്നത്.

ധോണിയുടെ മികച്ച പ്രകടനത്തിനും സിഎസ്‌കെയെ വിജയത്തിലേക്കെത്തിക്കാനായില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. പവര്‍പ്ലേ വേണ്ടവിധം മുതലാക്കാന്‍ സാധിക്കാതെ പോയതും ഡെത്തോവറുകളില്‍ രവീന്ദ്ര ജഡേജയുടെ മെല്ലെപ്പോക്കും 20 റണ്‍സിന്റെ തോല്‍വിയിലേക്ക് സിഎസ്‌കെയെ തള്ളിവിടുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെയെക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് സാധിച്ചു.

ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഡല്‍ഹിക്ക് സമ്മാനിച്ചത്. വാര്‍ണര്‍ 52 റണ്‍സിനാണ് പുറത്തായത്. റിഷഭ് പന്ത് ശക്തമായ തിരിച്ചുവരവ് നടത്തി. 32 പന്തില്‍ 51 റണ്‍സാണ് റിഷഭ് നേടിയത്. സിഎസ്‌കെയില്‍ 45 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് ടോപ് സ്‌കോറര്‍. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം ഡല്‍ഹിയോട് സിഎസ്‌കെ തോറ്റത് ടീമിന് തെറ്റുകള്‍ മനസിലാക്കി മുന്നേറാനുള്ള വഴി തുറക്കുമെന്നുറപ്പ്.

Story first published: Monday, April 1, 2024, 10:49 [IST]
Other articles published on Apr 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+