Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആര്‍സിബിക്കെതിരേ ധോണി കളിക്കില്ല? കാരണം നേരത്തെ പറഞ്ഞു; എന്താണെന്ന് അറിയാം

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫ് ചിത്രം വ്യക്തമാവാന്‍ ആര്‍സിബി-സിഎസ്‌കെ മത്സരം അവസാനിക്കണം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് ടീമുകള്‍ ഇതിനോടകം പ്ലേ ഓഫില്‍ കടന്ന് കഴിഞ്ഞു. നാലാം സ്ഥാനക്കാരായി ആരെന്നത് തീരുമാനിക്കുക സിഎസ്‌കെ-ആര്‍സിബി മത്സരത്തിലൂടെയാണ്. മത്സരം മഴമൂലം ഉപേക്ഷിച്ചാല്‍ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്തും.

ആര്‍സിബി 18 റണ്‍സിനോ 11 പന്തുകള്‍ ബാക്കി നിര്‍ത്തിയോ ജയിച്ചാല്‍ സിഎസ്‌കെയെ മറികടന്ന് പ്ലേ ഓഫിലേക്കെത്തും. അതുകൊണ്ടുതന്നെ ഈ മത്സരഫലമാണ് നിര്‍ണ്ണായകമാവുക. ആര്‍സിബിയുടെ തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ സിഎസ്‌കെ ജയിച്ചുവരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എംഎസ് ധോണിയുടെ അവസാന സീസണെന്ന നിലയില്‍ വിലയിരുത്തപ്പെടുന്നതിനാല്‍ ഇത്തവണ സിഎസ്‌കെ കപ്പിലേക്കെത്തണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.

ആര്‍സിബിക്കെതിരേ ധോണിയുടെ ബാറ്റിങ് വെടിക്കെട്ടും ആരാധകര്‍ പ്രതീക്ഷിക്കവെ ധോണി നിര്‍ണ്ണായക മത്സരം കളിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരികയാണ്. നോക്കൗട്ട് മത്സരമെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടത്തില്‍ നിന്ന് ധോണി വിട്ടുനില്‍ക്കാനുള്ള കാരണം പരിക്കല്ല അത് ധോണി നേരത്തെ പറഞ്ഞ കാര്യമാണ്. തന്റെ അവസാന മത്സരം ചെന്നൈയില്‍ കളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ധോണി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളത്.

ഈ സീസണിലെ സിഎസ്‌കെയുടെ ചെന്നൈയിലെ അവസാന മത്സരം പൂര്‍ത്തിയായിരുന്നു. ഇതിന് ശേഷം ധോണിക്ക് മെഡല്‍ ഉള്‍പ്പെടെ നല്‍കി ആദരിക്കുകയും ചെയ്തിരുന്നു. പ്ലേ ഓഫില്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെയ്ക്കായി ധോണി കളിക്കുകയും ടീം തോല്‍ക്കുകയും ചെയ്താല്‍ ചെന്നൈയില്‍ അവസാന മത്സരം കളിക്കുകയെന്ന ധോണിയുടെ ആഗ്രഹം സാധിക്കാതെ പോവും. അതുകൊണ്ടുതന്നെ ധോണി ആര്‍സിബിക്കെതിരേ കളിക്കാനിറങ്ങിയേക്കില്ലെന്ന കൗതുകരമായ റിപ്പോര്‍ട്ടാണ് ചര്‍ച്ചയാവുന്നത്.

ms dhoni

അതേ സമയം രണ്ടാം ക്വാളിഫയറും ഫൈനലും ചെന്നൈയിലാണ് നടക്കുന്നത്. ധോണി ഇല്ലാതെ സിഎസ്‌കെ ആര്‍സിബിയെ തോല്‍പ്പിക്കുകയും രണ്ടാം ക്വാളിഫയറിലേക്കെത്തുകയും ചെയ്താല്‍ ധോണിക്ക് വീണ്ടും സിഎസ്‌കെയ്ക്കായി ധൈര്യത്തോടെ കളിക്കാം. കാരണം ഈ മത്സരം തോറ്റാലും ചെന്നൈയില്‍ അവസാന മത്സരം കളിക്കുകയെന്ന ധോണിയുടെ ആഗ്രഹം നിറവേറും. അതുകൊണ്ടുതന്നെ ധോണി ആര്‍സിബിക്കെതിരേ കളിക്കാന്‍ സാധ്യതയില്ലെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്.

ധോണി ചെന്നൈയില്‍ അവസാന മത്സരം കളിക്കണമെന്ന ആഗ്രഹം പറഞ്ഞിട്ടുള്ളതാണെങ്കിലും പ്രത്യേക സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടത്താന്‍ തയ്യാറായേക്കില്ല. ആര്‍സിബിക്കെതിരേ ധോണിയുടെ സാന്നിധ്യമാണ് സിഎസ്‌കെയുടെ വലിയ ശക്തി. ബംഗളൂരുവിലെ പിച്ചില്‍ ഗംഭീര റെക്കോഡാണ് ധോണിക്കുള്ളത്. അതുകൊണ്ടുതന്നെ നേരത്തെ ധോണി ബാറ്റ് ചെയ്യാനിറങ്ങണമെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

നിലവില്‍ ധോണി എട്ടാം നമ്പറിലാണ് ബാറ്റ് ചെയ്യുന്നത്. ആര്‍സിബിക്കെതിരേ ആറാം നമ്പറിലെങ്കിലും ധോണി കളിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ധോണി ഈ സീസണോടെ വിരമിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നാണ് സിഎസ്‌കെ ടീം വൃത്തങ്ങള്‍ പറയുന്നത്. ധോണിയുടെ വിരമിക്കലിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകളെല്ലാം അദ്ദേഹം ആസ്വദിക്കുകയാണെന്നാണ് മൈക്ക് ഹസി പറയുന്നത്. ഒന്നോ രണ്ടോ സീസണ്‍ കൂടി കളിക്കാന്‍ ധോണി തയ്യാറായാലും അത്ഭുതപ്പെടാനാവില്ല.

ധോണി ഫിനിഷര്‍ റോളില്‍ അവസാന ഓവറുകളില്‍ ഇപ്പോഴും വെടിക്കെട്ട് നടത്തുന്നുണ്ട്. ധോണിയുടെ കാലിനേറ്റ പരിക്ക് അദ്ദേഹത്തെ തളര്‍ത്തുന്നുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍ ഇതേ റോളില്‍ ധോണിക്ക് കളി തുടരാന്‍ സാധിച്ചേക്കും. സിഎസ്‌കെ ടീം മാനേജ്‌മെന്റ് ധോണിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതിനാല്‍ വരുന്ന സീസണിലും ധോണി സിഎസ്‌കെയിലുണ്ടാവാന്‍ സാധ്യത കൂടുതലാണ്. ആര്‍സിബിക്കെതിരേയും സിഎസ്‌കെയെ മുന്നില്‍ നിന്ന് നയിച്ച് ധോണി പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.

Story first published: Friday, May 17, 2024, 11:33 [IST]
Other articles published on May 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+