Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെയിലെത്തിയാല്‍ താരങ്ങള്‍ മെച്ചപ്പെടും, കാരണം ഒന്നുമാത്രം- കൈഫ് പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിനോടകം അഞ്ച് തവണ കിരീടം നേടിയിട്ടുണ്ട്. രണ്ട് സീസണുകളില്‍ വിലക്ക് നേരിട്ട് മാറിനിന്ന നിരയാണ് സിഎസ്‌കെയെങ്കിലും ഇപ്പോഴും വലിയ ആരാധക പിന്തുണ ടീമിനുണ്ട്. മറ്റ് ടീമുകളെക്കാള്‍ പല കാരണങ്ങള്‍ക്കൊണ്ട് വ്യത്യസ്തമാണ് സിഎസ്‌കെ. ഏറ്റവും സംതുലിതമായ ടീമാണ് ധോണിപ്പട.

സിഎസ്‌കെയിലെത്തുന്നതോടെ താരങ്ങളുടെ പ്രകടനം മെച്ചപ്പെടുമെന്നതാണ് വസ്തുത. ശിവം ദുബെ, അജിന്‍ക്യ രഹാനെ എന്നിവരാണ് ഈ പട്ടികയിലെ അവസാന പേരുകള്‍. രണ്ട് പേരും അവസാന സീസണില്‍ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ഐപിഎല്ലില്‍ കാര്യമായ പ്രകടനം ഇവര്‍ക്ക് അവകാശപ്പെടാനായിരുന്നില്ല. എന്നാല്‍ അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പം ഇവര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. മോശം ഫോമിലുള്ളവരെ ഫോമിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് പ്രത്യേക മികവുണ്ട്.

ഇപ്പോഴിതാ സിഎസ്‌കെയിലേക്കെത്തിയാല്‍ താരങ്ങള്‍ സ്വാഭാവികമായും മെച്ചപ്പെടുമെന്നും അതിന്റെ കാരണവും വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് കൈഫ്. 'ആരാണോ സിഎസ്‌കെയില്‍ കളിക്കുന്നത് അവരുടെ പ്രകടനം സ്വാഭാവികമായും മെച്ചപ്പടുകയാണ്. തുഷാര്‍ ദെശപാണ്ഡെയെ നോക്കുക. അജിന്‍ക്യ രഹാനെയുടെ കാമിയോകള്‍ നോക്കുക. ഇവര്‍ക്കൊന്നും മികച്ച റെക്കോഡുകള്‍ ഐപിഎല്ലില്‍ അവകാശപ്പെടാനാവില്ല.

എന്നാല്‍ ധോണിക്ക് കീഴില്‍ സിഎസ്‌കെയിലെത്തിയതോടെ ഇവരുടെ പ്രകടനം മാറുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. ധോണിയുടെ ഉപദേശങ്ങളാണ് ഇവരുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതും പ്രകടനം മെച്ചപ്പെടുത്തുന്നതും. താരങ്ങളെ മികച്ചതാക്കി മാറ്റാന്‍ ധോണിക്ക് പ്രത്യേക മരുന്നുണ്ട്' കൈഫ് പറഞ്ഞു. മറ്റ് ടീമുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ സംസ്‌കാരമുള്ള ടീമാണ് സിഎസ്‌കെ. അവരുടെ താരങ്ങളെല്ലാം പ്രത്യേക വികാരത്തോടെ കളിക്കുന്നവരാണ്.

ms dhoni

മറ്റ് ടീമുകളില്‍ ഉള്ളതിനെക്കാള്‍ ഒത്തിണക്കം സിഎസ്‌കെയ്ക്കുണ്ട്. അതിന് കാരണം ധോണിയെന്ന നായകനാണ്. മറ്റ് താരങ്ങളെല്ലാം ധോണിയെ വളരെ ബഹുമാനത്തോടെയാണ് കാണുന്നത്. ഇത് സിഎസ്‌കെയുടെ പ്രകടനം മെച്ചപ്പെടുത്താനും ടീമിനെ കൂടുതല്‍ ഒത്തിണക്കമുള്ളതാക്കി മാറ്റാനും സഹായിക്കുന്നു. എന്നാല്‍ മറ്റ് പല ടീമുകളിലും ഈ ഒത്തിണക്കമില്ല. ഒരു തവണ മാത്രമാണ് സിഎസ്‌കെ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായത്. ഇത് തന്നെ ടീമിന്റെ മികവ് എടുത്തുകാട്ടുന്നു.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ഇത്തവണയും കരുത്തരുടെ നിരയാണ്. ഡെവോണ്‍ കോണ്‍വേയുടെ പരിക്ക് സിഎസ്‌കെയെ അല്‍പ്പം പിന്നോട്ടടിക്കുന്നു. എന്നാല്‍ ഈ വിടവ് നികത്താന്‍ രചിന്‍ രവീന്ദ്ര സിഎസ്‌കെയിലുണ്ട്. റുതുരാജ് ഗെയ്ക് വാദ്, അജിന്‍ക്യ രഹാനെ, ശിവം ദുബെ, ഡാരില്‍ മിച്ചല്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്ന സിഎസ്‌കെയുടെ ബാറ്റിങ് നിര ശക്തം. ഇവരെല്ലാം വമ്പനടിക്കാരായ താരങ്ങളല്ല. എന്നാല്‍ കളി ജയിപ്പിക്കാനുള്ള തന്ത്രം ഇവര്‍ക്കറിയാം.

അവസാന സീസണില്‍ സിഎസ്‌കെ കപ്പടിച്ചത് ശരാശരി ബൗളിങ് നിരയുമായാണ്. മുകേഷ് ചൗധരി, തുഷാര്‍ ദെശപാണ്ഡെ എന്നിവരാണ് സിഎസ്‌കെയ്ക്കായി മിന്നിച്ചത്. മതീഷ പതിരാനയുടെ ഡെത്തോവറിലെ മികവും എടുത്തു പറയേണ്ടതാണ്. ഇത്തവണ മുസ്തഫിസുര്‍ റഹ്‌മാനെ സിഎസ്‌കെ ടീമിലെത്തിച്ചതോടെ ടീമിന്റെ ഡെത്തോവര്‍ ബൗളിങ് കരുത്തും ഉയര്‍ന്നു. എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്.

അതുകൊണ്ടുതന്നെ ധോണിക്ക് കിരീടത്തോടെ യാത്രയയപ്പ് നല്‍കാന്‍ ആരാധകരും സഹതാരങ്ങളും ആഗ്രഹിക്കുന്നു. ഇത്തവണ കപ്പടിച്ചാല്‍ ഐപിഎല്ലില്‍ കൂടുതല്‍ കിരീടം നേടുന്ന ടീമെന്ന റെക്കോഡില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തലപ്പത്തേക്കെത്താനാവും. സിഎസ്‌കെയുടെ കരുത്ത് സൂപ്പറാണെങ്കിലും ഭാഗ്യം തുണക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. കിരീടത്തോടെ ധോണിക്ക് പടിയിറങ്ങാനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, March 14, 2024, 15:25 [IST]
Other articles published on Mar 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+