For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024:ക്വാളിഫയറില്‍ സ്റ്റാര്‍ക്ക് തിളങ്ങി, ട്രോള്‍ ബുംറക്ക്? കെകെആറിനെതിരേ ആരാധകര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫില്‍ കടക്കുന്ന ആദ്യത്തെ ടീമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മാറിയിരിക്കുകയാണ്. ഒന്നാ ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 38 പന്ത് ബാക്കിയാക്കി 8 വിക്കറ്റിന് തോല്‍പ്പിച്ചാണ് കെകെആര്‍ ഫൈനലിലെത്തിയിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.3 ഓവറില്‍ 159 റണ്‍സിലാണ് കൂടാരം കയറിയത്. മറുപടിക്കിറങ്ങിയ കെകെആര്‍ 13.4 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയും ചെയ്തു.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ മിന്നല്‍ പ്രകടനമാണ് കെകെആറിന് കരുത്തായത്. ഹൈദരാബാദിനെ പവര്‍പ്ലേയ്ക്കുള്ളില്‍ത്തന്നെ പൂട്ടാന്‍ കെകെആറിന് സാധിച്ചത് സ്റ്റാര്‍ക്കിന്റെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ്. ട്രാവിസ് ഹെഡിനെ രണ്ടാം പന്തില്‍ പുറത്താക്കിയ സ്റ്റാര്‍ക്ക് നിധീഷ് കുമാര്‍ റെഡ്ഡിയേയും ഷഹബാസ് അഹമ്മദിനേയും മടക്കി. കളിയിലെ താരമായതും സ്റ്റാര്‍ക്കാണ്. എന്നാല്‍ സ്റ്റാര്‍ക്കിന്റെ മികച്ച പ്രകടനത്തിന് പിന്നാലെ ജസ്പ്രീത് ബുംറക്കെതിരേ വലിയ ട്രോളുകളാണുയര്‍ന്നത്.

കെകെആര്‍ ആരാധകര്‍ തങ്ങളുടേ പേജിലൂടെ സ്റ്റാര്‍ക്കിന്റെ പ്രകടനത്തെ വാഴ്ത്തുന്നതോടൊപ്പം ബുംറയെ ട്രോളുകയും ചെയ്തു. ഇത് മുംബൈ ആരാധകര്‍ ഏറ്റുപിടിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളില്‍ വാക് പോരാട്ടം ശക്തമാവുകയാണ്. ബുംറ വലിയ മത്സരങ്ങളില്‍ കോമാളിയാണെന്നും സ്റ്റാര്‍ക്കിനെപ്പോലെ വലിയ മത്സരങ്ങളില്‍ തിളങ്ങാന്‍ ശേഷിയുള്ള താരത്തെയാണ് ഇന്ത്യന്‍ ടീമിന് വേണ്ടതെന്നുമാണ് കെകെആര്‍ ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.

ഇതോടെ ബുംറയെ അപമാനിച്ചുവെന്ന തരത്തില്‍ മുംബൈ ആരാധകരും രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി. 24.75 കോടിക്ക് എന്തിനാണ് സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയതെന്ന് ചോദിച്ചവര്‍ക്കുള്ള മറുപടിയാണ് ഇപ്പോള്‍ കണ്ടതെന്നാണ് ആരാധകര്‍ പറയുന്നത്. ബുംറ വലിയ മത്സരങ്ങളില്‍ ടീമിനായി ഒന്നും ചെയ്യാത്ത താരമാണ്. നിര്‍ണ്ണായക സമയത്ത് വിക്കറ്റ് നേടാനും ബുംറക്ക് സാധിക്കില്ലെന്നും സമ്മര്‍ദ്ദമുള്ള മത്സരത്തില്‍ ബുംറ തല്ലുകൊള്ളിയാണെന്നുമാണ് ആരാധകര്‍ പരിഹസിച്ചത്.

MITCHELL STARC

എന്നാല്‍ ഈ സീസണില്‍ മുംബൈ നിരാശപ്പെടുത്തിയപ്പോഴും മികച്ച ബൗളിങ് പ്രകടനത്തോടെ തന്റെ ജോലി ബുംറ ഭംഗിയാക്കി. 13 മത്സരത്തില്‍ നിന്ന് 20 വിക്കറ്റാണ് ബുംറ നേടിയത്. അവസാന ലീഗ് മത്സരം അദ്ദേഹം കളിച്ചുമില്ല. മൂന്ന് ഫോര്‍മാറ്റിലും ഗംഭീര റെക്കോഡ് ബുംറക്കുണ്ട്. എന്നാല്‍ പ്രധാന മത്സരങ്ങളില്‍ ഇന്ത്യക്കായി തിളങ്ങാന്‍ ബുംറക്ക് സാധിക്കാറില്ലെന്നതാണ് വസ്തുത. പ്രത്യേകിച്ച് നോക്കൗട്ട് മത്സരങ്ങളില്‍. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്കായി വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ബുംറക്ക് സാധിക്കാറില്ല.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണ്ണായക ബൗളറെന്ന നിലയില്‍ ബുംറക്ക് വലിയ ആരാധക പിന്തുണയുണ്ട്. അതുകൊണ്ടുതന്നെ സ്റ്റാര്‍ക്കിനെ പ്രശംസിക്കാന്‍ ബുംറയെ പരിഹസിച്ചതില്‍ ആരാധകര്‍ക്ക് കടുത്ത നിരാശയുണ്ട്. അതുകൊണ്ടുതന്നെ കെകെആര്‍ ആരാധകര്‍ക്കെതിരേ വലിയ വിമര്‍ശനം ഉയരുകയാണ്. കെകെആര്‍ ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഫൈനലിലും സ്റ്റാര്‍ക്കിന്റെ ബൗളിങ് പ്രകടനമാവും കെകെആറിന് നിര്‍ണ്ണായകമാവുക.

അനുഭവസമ്പന്നനായ ഓസ്‌ട്രേലിയന്‍ പേസറാണ് സ്റ്റാര്‍ക്ക്. അതുകൊണ്ടുതന്നെ വലിയ മത്സരങ്ങളില്‍ എങ്ങനെ പന്തെറിയണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അഹമ്മദാബാദിലെ പിച്ചിനോട് വേഗത്തില്‍ പൊരുത്തപ്പെടാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. അതുകൊണ്ടുതന്നെ ഹൈദരാബാദിന്റെ ടോപ് ഓഡര്‍ താരങ്ങള്‍ക്ക് സ്റ്റാര്‍ക്കിന്റെ സ്വിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ലീഗ് ഘട്ടത്തില്‍ കാര്യമായ പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നില്ല.

എന്നാല്‍ ഒന്നാം ക്വാളിഫയറില്‍ കെകെആറിന്റെ വജ്രായുധമായി മാറാന്‍ സ്റ്റാര്‍ക്കിന് സാധിച്ചു. വാങ്ങിയ പ്രതിഫലത്തോട് നീതികാട്ടാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞു. നിലവിലെ സാധ്യതയില്‍ കെകെആറാണ് കിരീട ഫേവറേറ്റുകള്‍. ടേബിള്‍ ടോപ്പര്‍മാരായി പ്ലേ ഓഫിലേക്കെത്തിയ കെകെആര്‍ ആദ്യ ക്വാളിഫയറില്‍ത്തന്നെ ഫൈനല്‍ സീറ്റും നേടി. ശ്രേയസ് അയ്യരുടെ നായകമികവും മെന്റര്‍ ഗൗതം ഗംഭീറിന്റെ പിന്തുണയും ഇത്തവണ കെകെആറിന്റെ കുതിപ്പിന് കരുത്തായിട്ടുണ്ട്.

Story first published: Wednesday, May 22, 2024, 16:15 [IST]
Other articles published on May 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+