For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: പ്രായം 30ല്‍ കൂടുതല്‍, സിഎസ്‌കെ ഇവരെ റാഞ്ചിയേക്കും- ആരൊക്കെയെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിന് മുന്നോടിയായുള്ള മിനി താരലേലം 19ന് നടക്കാന്‍ പോവുകയാണ്. അവസാന സീസണിലെ പിഴവുകള്‍ നികത്തി ടീമുകള്‍ മിനി താരലേലത്തിനായുള്ള തയ്യാറെടുപ്പിലാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇത്തവണ ഒട്ടുമിക്ക വിദേശ താരങ്ങളും ഐപിഎല്ലില്‍ പങ്കെടുക്കുന്നുണ്ട്. 1166 താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരില്‍ നിന്ന് ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെ ആരെയൊക്കെ പരിഗണിക്കുമെന്നതാണ് കണ്ടറിയേണ്ടത്. പൊതുവേ പ്രായം കൂടിയ സീനിയര്‍ താരങ്ങളെയാണ് സിഎസ്‌കെ നോട്ടമിടാറുള്ളത്. ആര്‍ക്കും വേണ്ടാത്ത താരങ്ങളെ സ്വന്തമാക്കി സൂപ്പര്‍ പ്രകടനത്തിലേക്കെത്തിക്കുന്നതില്‍ സിഎസ്‌കെയ്ക്ക് അപാരമായ മികവുണ്ട്. അവസാന സീസണില്‍ അജിന്‍ക്യ രഹാനെയെ ഒപ്പം കൂട്ടിയപ്പോള്‍ സിഎസ്‌കെയെ വിമര്‍ശിച്ചവര്‍ ഏറെയാണ്. എന്നാല്‍ രഹാനെയുടെ പ്രകടനം കണ്ടപ്പോള്‍ ഈ വിമര്‍ശകര്‍ തന്നെ കൈയടിച്ചു.

ഇത്തവണയും ലേലത്തില്‍ ചില സീനിയര്‍ താരങ്ങളെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. പ്രായം 30 പിന്നിട്ട സീനിയര്‍ താരങ്ങള്‍ക്ക് പൊതുവേ ലേലത്തില്‍ വലിയ പ്രതിഫലം ലഭിക്കുന്നത് വളരെ വിരളമായാണ്. പലരും അണ്‍സോള്‍ഡാവുന്നതും കാണാനാവും. എന്നാല്‍ സിഎസ്‌കെ ഇത്തവണ നോട്ടമിടുന്ന 30ന് മുകളില്‍ പ്രായമുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം മനീഷ് പാണ്ഡെയാണ്. സീനിയര്‍ താരമായ മനീഷ് പാണ്ഡെ ഇതിനോടകം നിരവധി ക്ലബ്ബുകള്‍ക്കായി കളിച്ചിട്ടുണ്ട്.

ആര്‍സിബി, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവര്‍ക്കൊപ്പമെല്ലാം മനീഷ് കളിച്ചിട്ടുണ്ട്. സീനിയര്‍ താരമായ മനീഷിന് 34 വയസാണ് പ്രായം. ഡല്‍ഹി ക്യാപിറ്റല്‍സ് ഒഴിവാക്കിയ മനീഷിനെ സിഎസ്‌കെ ലേലത്തില്‍ ഒപ്പം കൂട്ടിയേക്കും. ഗംഭീര പ്രകടനം നടത്താന്‍ കെല്‍പ്പുള്ള മനീഷാണ് ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ ആദ്യത്തെ ഇന്ത്യക്കാരന്‍.

umesh yadav

ഇപ്പോഴും മികവ് കാട്ടാനുള്ള പ്രതിഭ മനീഷിനുണ്ട്. എംഎസ് ധോണിയെപ്പോലൊരു മികച്ച നായകന് കീഴില്‍ സിഎസ്‌കെയെപ്പോലൊരു ടീം അന്തരീക്ഷത്തിലേക്കെത്തിയാല്‍ മനീഷിന് ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിച്ചേക്കും.

170 ഐപിഎല്ലില്‍ നിന്നായി 3808 റണ്‍സാണ് മനീഷ് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 22 ഫിഫ്റ്റിയും ഉള്‍പ്പെടും. രണ്ടാമത്തെ താരം ശാര്‍ദ്ദുല്‍ ടാക്കൂറാണ്. മീഡിയം പേസ് ഓള്‍റൗണ്ടറായ ശാര്‍ദ്ദുലിനെ കെകെആര്‍ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ടി20 ടീമില്‍ സജീവ സാന്നിധ്യമല്ലെങ്കിലും മികച്ച പ്രകടനം നടത്താന്‍ ശാര്‍ദ്ദുലിന് കഴിവുണ്ട്.

32കാരനായ താരം നിര്‍ണ്ണായക ഘട്ടങ്ങളില്‍ തിളങ്ങാന്‍ മിടുക്കുള്ളവനാണ്. അതുകൊണ്ടാണ് ആരാധകര്‍ ശാര്‍ദ്ദുലിനെ ലോര്‍ഡ് ശാര്‍ദ്ദുലെന്ന് വിളിക്കുന്നത്. ഡ്വെയ്ന്‍ ബ്രാവോ ചെയ്തിരുന്നതുപോലെ സ്ലോ ബോളുകള്‍ക്കൊണ്ട് മികവ് കാട്ടാന്‍ ശാര്‍ദ്ദുലിന് കഴിവുണ്ട്. സിഎസ്‌കെയിലേക്കെത്തിയാല്‍ ശാര്‍ദ്ദുലിന്റെ കരിയറിലും അത് വലിയ മാറ്റമുണ്ടാക്കുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ ശാര്‍ദ്ദുലില്‍ സിഎസ്‌കെ താല്‍പര്യം കാട്ടാന്‍ സാധ്യതയുണ്ട്.

ഉമേഷ് യാദവാണ് മൂന്നാമത്തെ താരം. ഇന്ത്യയുടെ സീനിയര്‍ പേസറായ ഉമേഷ് യാദവ് നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമിന് പുറത്താണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ആര്‍സിബി ടീമുകള്‍ക്കായെല്ലാം കളിച്ചിട്ടുള്ള ഉമേഷിന്റെ ഉള്ളില്‍ ഇപ്പോഴും തീപ്പൊരി ബാക്കിയുണ്ട്. നല്ല വേഗത്തില്‍ പന്തെറിയാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് ഉമേഷ്. എന്നാല്‍ മികച്ച ലൈനും ലെങ്തുമില്ലെന്നതാണ് പ്രശ്‌നം. സ്ഥിരതയില്ലാത്ത ബൗളറാണ്.

എന്നാല്‍ സിഎസ്‌കെയിലേക്കെത്തിയാല്‍ ഉമേഷിന് വലിയ പിന്തുണ ലഭിച്ചേക്കും. താരത്തിന് ഗംഭീര പ്രകടനം നടത്താന്‍ സിഎസ്‌കെയിലെ സാഹചര്യം സഹായിച്ചേക്കും. മികച്ച പേസര്‍മാരെ സിഎസ്‌കെയ്ക്ക് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഉമേഷിനെ സിഎസ്‌കെ നോട്ടമിട്ടേക്കും.

Story first published: Friday, December 8, 2023, 18:05 [IST]
Other articles published on Dec 8, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+