For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: ധോണി പകരം വെക്കാനാവാത്ത പ്രതിഭ, പക്ഷെ ഈ നേട്ടങ്ങള്‍ സ്വപ്‌നം മാത്രം- അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഇതിഹാസ നായകന്മാരിലൊരാളാണ് എംഎസ് ധോണി. നടന്നുകയറിയ വഴികളിലെല്ലാം ചരിത്രം രചിച്ച് മുന്നോട്ട് പോയ ധോണി തന്റെ 41ാം വയസിലും സിഎസ്‌കെയോടൊപ്പം കളി തുടരുകയാണ്. അഞ്ച് തവണ സിഎസ്‌കെയുടെ അലമാരയില്‍ കിരീടമെത്തിക്കാന്‍ ധോണിക്കായി. പ്രായം തളര്‍ത്താത്ത പോരാളിയായി മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ധോണിക്കാവുന്നു.

നായകനായും ഫിനിഷറായും വിക്കറ്റ് കീപ്പറായുമെല്ലാം അതുല്യ നേട്ടങ്ങള്‍ ടീമിന് നേടിക്കൊടുക്കാന്‍ ധോണിക്കായിട്ടുണ്ട്. എന്നാല്‍ പല യുവതാരങ്ങളടക്കം നേടിയിട്ടുള്ള ചില നേട്ടങ്ങള്‍ ഇതുവരെ സ്വന്തമാക്കാന്‍ ധോണിക്കായിട്ടില്ല. ഇത് എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ കാര്യം ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടാന്‍ ധോണിക്കായിട്ടില്ലെന്നതാണ്. ഇതുവരെ റണ്‍വേട്ടക്കാരില്‍ ആദ്യ അഞ്ചിനുള്ളില്‍ എത്താന്‍ പോലും ധോണിക്കായിട്ടില്ല.

ധോണി പൊതുവേ ബാറ്റിങ്ങിനിറങ്ങുന്നത് ആറ്, ഏഴ് നമ്പറുകളിലാണ്. ഫിനിഷര്‍ റോളിലാണ് അദ്ദേഹം കൂടുതല്‍ മികവ് കാട്ടുന്നത്. ഈ സാഹചര്യത്തില്‍ റണ്‍വേട്ടക്കാരില്‍ ആദ്യ സ്ഥാനങ്ങളിലേക്കെത്തുക ധോണിയെ സംബന്ധിച്ച് വളരെ പ്രയാസമാണ്. ഇക്കാരണത്താല്‍ത്തന്നെ ഇതുവരെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് അണിയാനുള്ള ഭാഗ്യം ധോണിക്കുണ്ടായിട്ടില്ല. ഈ സീസണില്‍ ധോണി ടോപ് ഓഡറില്‍ ബാറ്റുചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്.

അങ്ങനെ സംഭവിച്ചാലും ധോണിക്ക് ഈ നേട്ടത്തിലേക്കെത്താനായേക്കില്ല. ഐപിഎല്ലില്‍ ധോണിക്ക് നേടിയെടുക്കാന്‍ സാധിക്കാത്ത നേട്ടങ്ങളിലൊന്നായിത്തന്നെ ഈ റെക്കോഡിനെ പറയാം. രണ്ടാമത്തെ കാര്യം ഐപിഎല്ലില്‍ സെഞ്ച്വറി നേടാന്‍ ധോണിക്കായിട്ടില്ലെന്നതാണ്. വിരാട് കോലിയും രോഹിത് ശര്‍മയും ഉള്‍പ്പെടെ പല യുവതാരങ്ങളും ഈ റെക്കോഡിലേക്കെത്തിയവരാണ്. എന്നാല്‍ ധോണിക്ക് മാത്രം ഈ നേട്ടം സ്വന്തമാക്കാനായിട്ടില്ല.

ms dhoni

24 തവണ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ധോണിക്കായിട്ടുണ്ട്. 84 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. മധ്യനിരയില്‍ കളിക്കുന്നതിനാല്‍ പലപ്പോഴും ആവശ്യത്തിന് പന്തുകള്‍ നേരിടാനുള്ള അവസരം ലഭിക്കാറില്ല. ഇതാണ് ധോണിയെ സെഞ്ച്വറി നേട്ടത്തില്‍ നിന്ന് തടുക്കുന്നത്. ടോപ് ഓഡറില്‍ കളിച്ചാല്‍ സെഞ്ച്വറി നേടാന്‍ നേരത്തെ ധോണിക്ക് സാധിക്കുമായിരുന്നു. അന്താരാഷ്ട്ര ടി20യിലെക്കാള്‍ മെച്ചപ്പെട്ട കണക്കുകള്‍ ധോണിക്ക് ഐപിഎല്ലില്‍ അവകാശപ്പെടാനാവും.

മൂന്നാമത്തെ കാര്യം വിക്കറ്റ് നേടാനായിട്ടില്ലെന്നതാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ധോണി കളത്തില്‍ ഫീല്‍ഡറാവുന്നത് വളരെ ചുരുക്കം ചില സന്ദര്‍ഭങ്ങളിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹം ഐപിഎല്ലില്‍ പന്തെറിയുന്ന സാഹചര്യവും ഉണ്ടായിട്ടില്ല. ഇനി ധോണി ഇതിനായി ശ്രമിക്കാനും സാധ്യതയില്ല. ഏകദിനത്തില്‍ ഒരു വിക്കറ്റ് നേടാന്‍ ധോണിക്കായിട്ടുണ്ട്. ഭേദപ്പെട്ട രീതിയില്‍ പന്തെറിയാന്‍ കഴിവുള്ള താരമാണ് ധോണി.

ഇത്തവണത്തേത് ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. 17ാം സീസണിന് ശേഷം മെഗാ താരലേലം നടക്കാനുണ്ട്. അതുകൊണ്ടുതന്നെ അതിന് മുമ്പ് ധോണി വിരമിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. വിരമിച്ചാലും സിഎസ്‌കെയുടെ പരിശീലക സംഘത്തോടൊപ്പം താനുണ്ടായിരിക്കുമെന്ന് നേരത്തെ തന്നെ ധോണി വ്യക്തമാക്കിയതാണ്. സിഎസ്‌കെ ധോണിക്ക് മറ്റെന്തിനെക്കാളും പ്രധാനപ്പെട്ടതാണ്.

ഇത്തവണ സിഎസ്‌കെയും ആര്‍സിബിയും തമ്മിലാണ് ഉദ്ഘാടന മത്സരം. സീസണ്‍ ആരംഭിക്കാനിരിക്കെ സ്റ്റാര്‍ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേ പരിക്കേറ്റ് പുറത്തായത് സിഎസ്‌കെയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. എന്നാല്‍ രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍ എന്നീ രണ്ട് പ്രതിഭാശാലികളെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്കായിട്ടുണ്ട്. ഇവരുടെ വരവ് സിഎസ്‌കെയിലെ അമ്പാട്ടി റായിഡുവിന്റെ അഭാവവും നികത്തും. പേസ് നിരയിലേക്ക് മുസ്തഫിസുര്‍ റഹ്‌മാനും എത്തിയത് സിഎസ്‌കെയ്ക്ക് കരുത്ത് പകരും.

എന്നാല്‍ പുതിയ നായകനെ സിഎസ്‌കെ വളര്‍ത്തിക്കൊണ്ടുവരേണ്ട സമയമാണിത്. ധോണിക്ക് ശേഷം നായകസ്ഥാനത്ത് ആരെന്നതിന് ഈ സീസണിലൂടെ സിഎസ്‌കെ ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിനെയത് പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Tuesday, March 5, 2024, 12:51 [IST]
Other articles published on Mar 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+