Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സിഎസ്‌കെ പ്ലേ ഓഫിലെത്തുമോ? ഈ മാറ്റം അനിവാര്യം! ഇല്ലെങ്കില്‍ പണി കിട്ടും

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫ് പോരാട്ടത്തിലേക്ക് അടുക്കവെ ചിത്രം ഇതുവരെ വ്യക്തമായിട്ടില്ല. പല ടീമുകളുടേയും പ്ലേ ഓഫിലെ സാധ്യത നിശ്ചയിക്കുക ഇനിയുള്ള രണ്ട് മത്സരങ്ങളിലൂടെയാവും. അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ഗുജറാത്ത് ടൈറ്റന്‍സിനോട് 35 റണ്‍സിന് തോറ്റിരിക്കുകയാണ്. ഇതോടെ സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കും അത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.

നിലവില്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റോടെ സിഎസ്‌കെ നാലാം സ്ഥാനത്താണുള്ളത്. നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തുമ്പോള്‍ സിഎസ്‌കെ പ്ലേ ഓഫിലേക്കെത്താന്‍ നന്നായി വിയര്‍ക്കേണ്ടി വരും. അവസാനത്തെ രണ്ട് മത്സരത്തില്‍ വമ്പന്‍ ജയം സിഎസ്‌കെ നേടേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ടീമിന് പ്ലേ ഓഫ് കാണാതെ പുറത്താകേണ്ടി വരും. പ്ലേ ഓഫിന് മുമ്പ് സിഎസ്‌കെ അലട്ടുന്ന ചില പ്രശ്‌നങ്ങളുണ്ട്. മോശം ഫോമും പരിക്കുമാണ് സിഎസ്‌കെയ്ക്ക് വെല്ലുവിളിയാവുന്നത്.

പ്രധാന ബൗളര്‍മാരെല്ലാം ടീം വിട്ടതാണ് സിഎസ്‌കെയെ തളര്‍ത്തുന്ന പ്രധാന കാര്യം. ഗുജറാത്തിനെതിരായ മത്സരത്തില്‍ പ്രധാന ബൗളര്‍മാരുടെ അഭാവം സിഎസ്‌കെയെ നന്നായി ബാധിച്ചു. അതുകൊണ്ടുതന്നെ സിഎസ്‌കെ ഈ പ്രശ്‌നത്തിന് പരിഹാരം കാണേണ്ടതായുണ്ട്. മുസ്തഫിസുര്‍ റഹ്‌മാന്‍, മതീഷ പതിരാന, ദീപക് ചഹാര്‍ എന്നീ മൂന്ന് പ്രധാന പേസര്‍മാരും ടീമിന് പുറത്താണ്. ദീപക്കിന് പരിക്കേറ്റതാണ് വിശ്രമം അനുവദിക്കാന്‍ കാരണം.

മുസ്തഫിസുര്‍ റഹ്‌മാനും മതീഷ പതിരാനയും ദേശീയ ടീമിനൊപ്പം കളിക്കാന്‍ പോയിരിക്കുകയാണ്. ഇവരുടെ അഭാവം സിഎസ്‌കെയെ കാര്യമായി ബാധിക്കുന്നു. ഈ സാഹചര്യത്തില്‍ ഇവര്‍ക്ക് പകരക്കാരെ കണ്ടെത്താന്‍ സിഎസ്‌കെ തയ്യാറാവണം. നിലവിലെ സിഎസ്‌കെ നിരയില്‍ അനുഭവസമ്പന്നരായ പേസ് ബൗളര്‍മാരുടെ അഭാവമുണ്ട്. അതുകൊണ്ടുതന്നെ പകരക്കാരുടെ റോളില്‍ മികച്ച പേസറെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കണം.

ajinkya rahane ruturaj gaikwad

ടി20 ലോകകപ്പ് വരാനിരിക്കെ ഇനി പുതിയ താരങ്ങളെ ടീമിലേക്കെത്തിക്കുക പ്രയാസമാണെങ്കിലും സിഎസ്‌കെയ്ക്ക് മുന്നില്‍ മറ്റ് വഴികളില്ല. പ്ലേ ഓഫിലേക്കെത്താന്‍ നിലവിലെ ബൗളിങ് നിരയില്‍ സിഎസ്‌കെ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അതിന് സാധിക്കാതെ പോയാല്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കാതെ പോവും. അതുകൊണ്ടുതന്നെ സിഎസ്‌കെയെ നിലവില്‍ അലട്ടുന്ന പ്രധാന പ്രശ്‌നം ഇതാണ്.

രണ്ടാമത്തെ പ്രശ്‌നം ഓപ്പണിങ് കൂട്ടുകെട്ടിലാണ്. ഈ സീസണില്‍ ഡെവോണ്‍ കോണ്‍വേയുടെ അഭാവം സിഎസ്‌കെ നന്നായി അറിയുന്നു. പരിക്കേറ്റ് കോണ്‍വേ പുറത്തായതിന് പകരമെത്തിയ രചിന്‍ രവീന്ദ്ര ദുരന്തമായി. ആദ്യത്തെ രണ്ട് മത്സരത്തില്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ പിന്നീട് രചിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. ഓപ്പണിങ്ങിലേക്ക് സിഎസ്‌കെ പരിഗണിച്ച അജിന്‍ക്യ രഹാനെയും മോശം ഫോമിലാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെയ്ക്ക് ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കേണ്ടതായുണ്ട്.

നിലവിലെ ടീമില്‍ നിന്ന് പരീക്ഷിക്കാവുന്നതെല്ലാം സിഎസ്‌കെ ഇതിനോടകം ചെയ്തിട്ടുണ്ടെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ സിഎസ്‌കെയ്ക്ക് അവസാന പരീക്ഷണമായി ആരവല്ലി അവിനാഷിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരാം. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ആരവല്ലി അവിനാഷ് അണ്ടര്‍ 19 ക്രിക്കറ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുള്ള താരമാണ്. അവസാന രണ്ട് മാസമായി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടെങ്കിലും താരത്തിന് അവസരം ലഭിച്ചിട്ടില്ല.

രഹാനെയെ കളിപ്പിച്ചിട്ട് കാര്യമില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ആരവല്ലി അവിനാഷിനെ പകരക്കാരനായി പരിഗണിക്കാം. ഓപ്പണറായി കളിപ്പിക്കാനാവില്ലെങ്കില്‍ മധ്യനിരയിലേക്ക് പരിഗണിക്കാം. ഈ സീസണില്‍ സിഎസ്‌കെ പ്ലേയിങ് 11 നിരന്തരം അഴിച്ചുപണി നടത്തി. പൊതുവേ പ്ലേയിങ് 11ല്‍ സിഎസ്‌കെ അധികം മാറ്റങ്ങള്‍ വരുത്താത്തതാണ്. എന്നാല്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ക്ക് ടീം നിര്‍ബന്ധിതരാവുകയായിരുന്നു.

Story first published: Saturday, May 11, 2024, 6:56 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+