For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്‍കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ എംഎസ് ധോണി ആരാധകരെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്നതാണ്. ഇത്തവണ നായകനല്ലാതെ ഇറങ്ങിയ ധോണി ഫിനിഷര്‍ റോളില്‍ കത്തിക്കയറുകയാണ്. മുംബൈക്കെതിരേ ധോണി കാഴ്ചവെച്ച വെടിക്കെട്ടിന് പിന്നാലെ ലഖ്‌നൗവിനെതിരേയും മഹിയുടെ മായാജാലം കണ്ടിരിക്കുകയാണ്. 9 പന്തില്‍ 28 റണ്‍സോടെ ധോണി പുറത്താവാതെ നിന്നു. 3 ഫോറും 2 സിക്‌സും പറത്തിയ ധോണി 311.11 സ്‌ട്രൈക്ക് റേറ്റിലാണ് കത്തിക്കയറിയത്.

ധോണിയുടെ വെടിക്കെട്ട് ബാറ്റിങ് ആരാധകര്‍ ആഘോഷമാക്കവെ കെ എല്‍ രാഹുലിനെതിരേ വിമര്‍ശനം ഉയരുകയാണ്. ലഖ്‌നൗവിനെതിരേ ധോണിയെ രാഹുല്‍ സഹായിച്ചുവെന്നാണ് ആരാധകര്‍ ആരോപിക്കുന്നത്. 20ാം ഓവര്‍ യഷ് താക്കൂറിന് നല്‍കിയ തീരുമാനത്തെയാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. എംഎസ് ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ്. കൂടാതെ വലിയ അനുഭവസമ്പത്തുള്ള താരവുമാണ്.

19ാം ഓവറില്‍ത്തന്നെ വലിയ ഷോട്ട് കളിച്ച് മുന്നറിയിപ്പ് നല്‍കിയ ധോണിക്കെതിരേ പന്തെറിയാന്‍ 20ാം ഓവറില്‍ യഷ് താക്കൂറിനെയാണ് രാഹുല്‍ നിയോഗിച്ചത്. യുവതാരമായ ഷയ് താക്കൂര്‍ ധോണിയെപ്പോലൊരു സൂപ്പര്‍ താരത്തെ പിടിച്ചുകെട്ടാന്‍ കഴിവുള്ള ബൗളറല്ല. എന്നിട്ടും ധോണിക്കെതിരേ രാഹുല്‍ യഷിനെ ഉപയോഗിച്ചത് മുന്‍ നായകനെ സഹായിക്കാനായാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സീസണില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്താന്‍ മീഡിയം പേസറായ യഷ് താക്കൂറിന് സാധിച്ചിരുന്നു.

എന്നാല്‍ ധോണിക്കെതിരേ അനുഭവസമ്പത്തില്ലാത്ത മീഡിയം പേസറെ ഉപയോഗിക്കുന്നത് വലിയ മണ്ടത്തരമാണ്. രാഹുല്‍ ഈ മണ്ടത്തരം കാട്ടിയപ്പോള്‍ ധോണിയത് കൃത്യമായി മുതലാക്കുകയും ചെയ്തു. 19 റണ്‍സാണ് അവസാന ഓവറില്‍ പിറന്നത്. വിദേശ പേസറായ മാറ്റ് ഹെന്റിയുടെ ഒരോവര്‍ ബാക്കിയുണ്ടായിരുന്നു. 3 ഓവറില്‍ 26 റണ്‍സ് വിട്ടുകൊടുത്ത് ഭേദപ്പെട്ട ബൗളിങ് പ്രകടനമാണ് ഹെന്‍ റി നടത്തിയത്. എന്നാല്‍ 20ാം ഓവറില്‍ ഹെന്‍ റിയെ രാഹുല്‍ വിശ്വസിച്ചില്ല.

ms dhoni ravindra jadeja

മാര്‍ക്കസ് സ്‌റ്റോയിണിസ് സ്ലോ കട്ടറുകള്‍ എറിയാനും പന്തിന്റെ വേഗം നിയന്ത്രിച്ച് ബാറ്റ്‌സ്മാനെ പ്രയാസപ്പെടുത്താനും കഴിവുള്ള താരമാണ്. 2 ഓവര്‍ പന്തെറിഞ്ഞ് 7 റണ്‍സ് മാത്രം വഴങ്ങി 1 വിക്കറ്റും സ്റ്റോയിണിസ് വീഴ്ത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ശിവം ദുബെയെയാണ് സ്‌റ്റോയിണിസ് മടക്കിയത്. മികച്ച ഫോമിലായിരുന്നിട്ടും സ്‌റ്റോയിണിസിന് രാഹുല്‍ അവസാന ഓവര്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്തായാലും രാഹുല്‍ കാട്ടിയ മണ്ടത്തരമാണ് ധോണി മുതലാക്കിയത്. ധോണി എതിരേ നില്‍ക്കുമ്പോഴുണ്ടാകുന്ന സമ്മര്‍ദ്ദം യഷ് താക്കൂറിനെ ബാധിക്കുകയും ചെയ്തു. എന്തായാലും ധോണി ആരാധകരെ ആവേശത്തിലാക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്. ഐപിഎല്ലില്‍ 40 വയസിന് ശേഷം കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ ധോണിക്കായി. കൂടാതെ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ വിക്കറ്റ് കീപ്പറെന്ന റെക്കോഡിലേക്കും ധോണിയെത്തി.

ഇത്തവണ എട്ടാം നമ്പറിലാണ് ധോണി ബാറ്റ് ചെയ്യാനെത്തുന്നത്. എന്നാല്‍ അവസാന രണ്ട് ഓവറുകളിലൂടെത്തന്നെ കൃത്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ ധോണിക്ക് സാധിക്കുന്നുണ്ട്. ഈ സീസണില്‍ 20ാം ഓവറില്‍ നിന്ന് മാത്രം 57 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഐപിഎല്‍ ചരിത്രത്തില്‍ 20ാം ഓവറില്‍ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍ ധോണിയാണെന്ന് നിസംശയം പറയാം.

ഈ സീസണില്‍ 20ാം ഓവറില്‍ 16 പന്ത് നേരിട്ട ധോണി 6 പന്തുകള്‍ സിക്‌സര്‍ പറത്തിയെന്നതാണ് എടുത്തു പറയേണ്ടത്. എന്തായാലും ലഖ്‌നൗവിനെതിരേ ധോണിയുടെ ബാറ്റിങ് ഷോ ആരാധകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കി. അതുകൊണ്ടുതന്നെ ആരാധകരെല്ലാം വളരെ സന്തോഷത്തിലുമാണ്.

Story first published: Friday, April 19, 2024, 22:25 [IST]
Other articles published on Apr 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+