Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നരെയ്‌ന് ഒന്നും മനസിലായില്ല, ബുംറയുടെ കിടു യോര്‍ക്കര്‍; സ്റ്റംപ് പിഴുത തന്ത്രമിതാ

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ആതിഥേയരായ കെകെആറിന്റെ തുടക്കം പിഴച്ചിരിക്കുകയാണ്. 40 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ കെകെആറിന് നഷ്ടമായി. ഇതില്‍ എടുത്തു പറയേണ്ടത് സുനില്‍ നരെയ്‌ന്റെ വിക്കറ്റാണ്. ജസ്പ്രീത് ബുംറയുടെ മിന്നല്‍ യോര്‍ക്കറിലാണ് നരെയ്‌ന്റെ സ്റ്റംപ് തെറിച്ചത്.

ഈ സീസിണില്‍ മിന്നും ഫോമിലാണ് നരെയ്ന്‍ കളിക്കുന്നത്. തകര്‍ത്തടിക്കുന്ന നരെയ്‌ന്റെ പവര്‍പ്ലേയിലെ ബാറ്റിങ് മുംബൈക്ക് വലിയ ഭീഷണിയായിരുന്നു. എന്നാല്‍ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ നരെയ്‌നെ ഗോള്‍ഡന്‍ ഡെക്കാക്കാന്‍ ബുംറക്കായി. സ്റ്റംപ് ഒഴിവാക്കി പുറത്തേക്ക് പോകുമെന്നാണ് നരെയ്ന്‍ കണക്കുകൂട്ടിയത്. അതുകൊണ്ടുതന്നെ ഷോട്ടിന് ശ്രമിക്കാതെ പന്ത് ലീവ് ചെയ്യുകയാണ് നരെയ്ന്‍ ചെയ്തത്. എന്നാല്‍ താരത്തിന്റെ കണക്കുകൂട്ടല്‍ തെറ്റി.

യോര്‍ക്കര്‍ ലെങ്തിലെത്തിയ ബുംറയുടെ പന്ത് ഇന്‍സ്വിങ്ങറായി സ്റ്റംപ് പിഴുതെടുക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് പോലും മനസിലാക്കാനുള്ള അവസരം നരെയ്‌ന് ലഭിച്ചില്ല. ഈ സീസണിലെ ഏറ്റവും മികച്ച പന്തുകളിലൊന്നായിരുന്നു ബുംറ എറിഞ്ഞത്. സ്പിന്‍ ഓള്‍റൗണ്ടറായ നരെയ്ന്‍ യോര്‍ക്കര്‍ നേരിടാന്‍ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ്. എന്നാല്‍ ഫലപ്രദമായി യോര്‍ക്കര്‍ എറിഞ്ഞ് വിക്കറ്റ് നേടുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

പക്ഷെ ബുംറയെപ്പോലൊരു ലോകോത്തര ബൗളര്‍ക്ക് ഇത് സാധ്യമാകും. ഇത് തെളിയിക്കുന്നതാണ് നരെയ്‌ന്റെ വിക്കറ്റെന്ന് പറയാം. ഓപ്പണിങ് കൂട്ടുകെട്ട് കെകെആറിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായിരുന്നു. പവര്‍പ്ലേയില്‍ ഫില്‍ സാള്‍ട്ടും നരെയ്‌നും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഗംഭീര തുടക്കമായിരുന്നു കെകെആറിന്റെ നട്ടെല്ല്. എന്നാല്‍ രണ്ട് ഓപ്പണര്‍മാരേയും പെട്ടെന്ന് പുറത്താക്കി കെകെആറിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ മുംബൈക്കായി.

sunil narine

നുവാന്‍ തുഷാരയുടെ ആദ്യ പന്ത് സിക്‌സര്‍ പറത്തി ഫില്‍ സാള്‍ട്ട് ഞെട്ടിച്ചു. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തുകള്‍ ഡോട്ട് ബോളാക്കി നുവാന്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു. സിക്‌സറിന് ശ്രമിച്ച സാള്‍ട്ടിന്റെ ടൈമിങ് പിഴച്ചപ്പോള്‍ അന്‍ഷുല്‍ കാംബോജിന് ക്യാച്ച് നല്‍കിയാണ് സാള്‍ട്ട് പുറത്തായത്. നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ നിരാശപ്പെടുത്തി. മൂന്നാമനായി ഇറങ്ങി പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും 10 പന്തില്‍ 7 റണ്‍സാണ് ശ്രേയസിന് നേടാനായത്.

കാംബോജിന്റെ പന്തില്‍ ഓഫ് സൈഡിലേക്ക് മാറിക്കളിച്ച ശ്രേയസിന് പിഴച്ചപ്പോള്‍ സ്റ്റംപ് തെറിച്ചു. പ്ലേ ഓഫ് കാണാതെ പുറത്തായ മുംബൈക്ക് കെകെആറിനെതിരായ മത്സരം പ്രധാനപ്പെട്ടതാണ്. അവസാന സ്ഥാനക്കാരാവാതെ തടിതപ്പാന്‍ വലിയ ജയം മുംബൈക്ക് നേടേണ്ടതായുണ്ട്. അതേ സമയം കെകെആറിന് മുംബൈയെ തോല്‍പ്പിക്കാനായാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനാവും. സീസണില്‍ ആദ്യം നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈയെ തോല്‍പ്പിക്കാന്‍ കെകെആറിനായിരുന്നു.

മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. അതുകൊണ്ടുതന്നെ 16 ഓവറാക്കി മത്സരം വെട്ടിച്ചുരുക്കിയാണ് നടക്കുന്നത്. മത്സരം ഉപേക്ഷിച്ച് പോയിന്റ് പങ്കിട്ടാലും കെകെആറിന് പ്ലേ ഓഫിലേക്കെത്താന്‍ സാധിക്കും. അതുകൊണ്ടുതന്നെ ജയത്തോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമാകാണ് കെകെആര്‍ ശ്രമിക്കുന്നത്.

പ്ലേയിങ് 11- മുംബൈ - ഇഷാന്‍ കിഷന്‍ (wc), നിഹാല്‍ വദേര, നമാന്‍ ധിര്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (c), ടിം ഡേവിഡ്, അന്‍ഷുല്‍ കാംബോജ്, പീയൂഷ് ചൗള, ജസ്പ്രീത് ബുംറ, നുവാന്‍ തുഷാര

കെകെആര്‍- ഫില്‍ സാള്‍ട്ട് (wc), സുനില്‍ നരെയ്ന്‍, നിതീഷ് റാണ, ആന്‍ഡ്രേ റസല്‍, റിങ്കു സിങ്, ശ്രേയസ് അയ്യര്‍ (c), രമന്‍ദീപ് സിങ്, വെങ്കടേഷ് അയ്യര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി

Story first published: Saturday, May 11, 2024, 22:03 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+