Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജസ്ഥാന്‍ പ്ലേ ഓഫിലെത്തില്ലേ? തീരുമാനം ഇന്നറിയാം! 3 സ്ഥാനത്തിനായി തീപാറും പോര്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണ്‍ പ്ലേ ഓഫിലേക്ക് അടുക്കുകയാണ്. അവസാന ഘട്ടത്തിലേക്ക് ടൂര്‍ണമെന്റ് എത്തി നില്‍ക്കുമ്പോള്‍ മൂന്ന് സ്ഥാനത്തിനായി വാശിയേറിയ പോരാട്ടമാണ് ടീമുകള്‍ തമ്മില്‍ നടക്കുന്നത്. നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. 16 പോയിന്റോടെ രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ 14 പോയിന്റോടെ സിഎസ്‌കെയും ഹൈദരാബാദും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് അനായാസം പ്ലേ ഓഫിലേക്കെത്തുമെന്നും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുമെന്നും പ്രതീക്ഷിച്ചിരുന്നതാണെങ്കിലും അവസാന മൂന്ന് മത്സരത്തിലും ടീം തോറ്റു. അവസാന സീസണിലേതുപോലെ ആദ്യ പാദത്തില്‍ അസാധ്യ കുതിപ്പ് നടത്തുകയും രണ്ടാം പാദത്തില്‍ പിന്നോട്ട് പോവുകയും ചെയ്ത് രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്താകുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. രാജസ്ഥാന് 2 മത്സരങ്ങള്‍ ശേഷിക്കെ 1 ജയം നേടിയാല്‍ പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനാവും.

എന്നാല്‍ 2 മത്സരങ്ങള്‍ തോറ്റാല്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ പേടിക്കേണ്ടതായി വരും. ആര്‍സിബി, ഡല്‍ഹി ടീമുകള്‍ക്ക് പരമാവധി 14 പോയിന്റാണ് നേടാനാവുക. അതേ സമയം ലഖ്‌നൗവിന് 16 പോയിന്റിലേക്കെത്താനാവും. രാജസ്ഥാന്റെ പോയിന്റിനെ മറികടക്കാന്‍ ആര്‍സിബിക്കും ഡല്‍ഹിക്കുമാവില്ല. എന്നാല്‍ സിഎസ്‌കെ, ഹൈദരാബാദ് ടീമുകള്‍ക്ക് വലിയ ഭീഷണിയാവാന്‍ ഇവര്‍ക്ക് സാധിക്കും. ഹൈദരാബാദിന് ശേഷിക്കുന്ന 2 മത്സരവും ജയിച്ചാല്‍ അനായാസം പ്ലേ ഓഫിലേക്കെത്താം.

സിഎസ്‌കെയ്ക്ക് അവസാന മത്സരം തോല്‍ക്കേണ്ടി വന്നാല്‍ ആര്‍സിബി ഉയര്‍ന്നു വരാന്‍ സാധ്യത കൂടുതലാണ്. അവസാന അഞ്ച് മത്സരത്തിലും ജയിച്ച് ശക്തമായ തിരിച്ചുവരവാണ് ആര്‍സിബി നടത്തുന്നത്. ആര്‍സിബി പ്ലേ ഓഫിലേക്കെത്തണമെന്നാണ് വലിയൊരു വിഭാഗം ആരാധകര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമല്ല. കാരണം നെറ്റ് റണ്‍റേറ്റ് -0.482 ആയതിനാല്‍ അവസാന മത്സരത്തില്‍ വമ്പന്‍ ജയം നേടാനാവാത്ത പക്ഷം ഡല്‍ഹിക്ക് പ്ലേ ഓഫിലേക്കെത്താനാവില്ല.

csk ms dhoni

ഗുജറാത്തും പഞ്ചാബും മുംബൈ ഇന്ത്യന്‍സും പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇനി ആറ് ടീമുകള്‍ തമ്മില്‍ മൂന്ന് സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ്. സിഎസ്‌കെയും ആര്‍സിബിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടം നോക്കൗട്ടായി മാറാനാണ് സാധ്യത. ഈ മത്സരഫലം പ്ലേ ഓഫ് സ്ഥാനം തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. നിലവിലെ സാധ്യതകള്‍ പ്രകാരം രാജസ്ഥാനും സിഎസ്‌കെയും ഹൈദരാബാദും പ്ലേ ഓഫിലേക്കെത്താനാണ് കൂടുതല്‍ സാധ്യത.

ആര്‍സിബിക്കൊപ്പം വലിയ ഭാഗ്യമുണ്ടെങ്കില്‍ ടീമിന് പ്ലേ ഓഫിലെത്താനാവും. 0.387 എന്ന മികച്ച നെറ്റ് റണ്‍റേറ്റാണ് ആര്‍സിബിക്കുള്ളത്. അതുകൊണ്ടുതന്നെ അവസാന മത്സരത്തില്‍ സിഎസ്‌കെയെ തോല്‍പ്പിച്ചാല്‍ ടീമിന് പ്രതീക്ഷകളേറെ. ആര്‍സിബിയുടെ തട്ടകമായ ബംഗളൂരുവിലാണ് മത്സരം. എന്നാല്‍ ഇവിടെ സിഎസ്‌കെയ്ക്ക് മികച്ച റെക്കോഡ് അവകാശപ്പെടാനാവും. കൂടാതെ ഏറ്റവും കൂടുതല്‍ നിര്‍ഭാഗ്യം വേട്ടയാടുന്ന ടീമാണ് ആര്‍സിബിയെന്നതാണ് ചരിത്രം വ്യക്തമാക്കുന്നത്.

അതുകൊണ്ടുതന്നെ ടീമിന്റെ വിധി കാത്തിരുന്ന് കാണാം. ലഖ്‌നൗ എല്ലാവരേയും ഞെട്ടിച്ച് ആദ്യ നാലിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് ടീമുകളാണ് ലഖ്‌നൗവിന്റെ അടുത്ത എതിരാളികള്‍. രണ്ട് ടീമുകളേയും തോല്‍പ്പിക്കാന്‍ ലഖ്‌നൗവിന് സാധിച്ചാല്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാകും. ഹൈദരാബാദിന്റെ ശേഷിക്കുന്ന മത്സരങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ്, പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കെതിരേയാണ്.

രണ്ടിലും ജയിച്ചാല്‍ ഹൈദരാബാദിന് അനായാസം പ്ലേ ഓഫിലെത്താം. ഒരു മത്സരം തോറ്റാല്‍ പോലും അത് വലിയ തിരിച്ചടിയായി മാറും. എന്തായാലും ശേഷിക്കുന്ന മത്സരങ്ങളെല്ലാം നിര്‍ണ്ണായകമായി മാറുമെന്ന കാര്യം ഉറപ്പാണ്. പ്ലേ ഓഫിലേക്കെത്താനുള്ള പോരാട്ടങ്ങള്‍ കടുപ്പമാണെന്ന് നിസംശയം പറയാം.

Story first published: Tuesday, May 14, 2024, 7:22 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+