For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: വില്ലനായത് റുതുരാജല്ല, സിഎസ്‌കെയ്ക്ക് പിഴച്ചത് അവിടെ! തോല്‍വിയുടെ കാരണങ്ങളിതാ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് മൂന്ന് വിക്കറ്റിന് 231 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 8 വിക്കറ്റിന് 196 റണ്‍സെടുക്കാനെ സാധിച്ചൊള്ളൂ. ശുബ്മാന്‍ ഗില്ലിന്റേയും (104) സായ് സുദര്‍ശന്റേയും സെഞ്ച്വറി പ്രകടനങ്ങളാണ് ഗുജറാത്തിന് അടിത്തറ പാകിയത്. പ്ലേ ഓഫിനടുത്ത് നില്‍ക്കവെ തോല്‍വി സിഎസ്‌കെയ്ക്ക് വലിയ ക്ഷീണമാണെന്നുറപ്പ്.

നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ഗുജറാത്തിനെതിരായ തോല്‍വി ഇനിയുള്ള മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് നിര്‍ണ്ണായകമായി മാറ്റിയിരിക്കുകയാണ്. എവിടെയാണ് സിഎസ്‌കെയ്ക്ക് പിഴച്ചത്?. നായകന്‍ റുതുരാജ് ഗെയ്ക് വാദിന്റെ പിഴവാണെന്ന് പറയാനാവില്ല. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയെ പിന്നോട്ടടിച്ചത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

മോശം ഫീല്‍ഡിങ് പ്രകടനം സിഎസ്‌കെയെ തളര്‍ത്തിയ കാര്യങ്ങളിലൊന്നാണ്. ശുബ്മാന്‍ ഗില്ലിനെ സെഞ്ച്വറി പൂര്‍ത്തിയാക്കും മുമ്പ് പുറത്താക്കാനുള്ള അവസരം ലഭിച്ചെങ്കിലും തുഷാര്‍ ദെശപാണ്ഡെ ക്യാച്ചവസരം പാഴാക്കി. ഡാരില്‍ മിച്ചലിന്റെ സ്ലോ ബോളില്‍ സിക്‌സറിന് ശ്രമിച്ച ഗില്ലിനെ ബൗണ്ടറി ലൈനില്‍ തുഷാര്‍ ക്യാച്ച് വിട്ടത് കൂടാതെ ഇത് സിക്‌സും പോയി. മിച്ചല്‍ സാന്റ്‌നറിന് ഡൈവിങ് ക്യാച്ചെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

ശരാശരി മാത്രമായിരുന്നു സിഎസ്‌കെയുടെ ഫീല്‍ഡിങ്. എന്നാല്‍ പ്രധാന ബൗളര്‍മാരുടെ അഭാവമാണ് സിഎസ്‌കെയെ തളര്‍ത്തിയതെന്ന് പറയാം. മുസ്തഫിസുര്‍ റഹ്‌മാനും മതീഷ പതിരാനയും ദേശീയ ടീമിലേക്ക് മടങ്ങിയപ്പോള്‍ ദീപക് ചഹാര്‍ പരിക്കിന്റെ പിടിയിലുമായി. യുവ ബൗളര്‍മാരെ ഉപയോഗിച്ചിറങ്ങുകയല്ലാതെ സിഎസ്‌കെയ്ക്ക് മറ്റ് വഴികളില്ലെന്നതാണ് വസ്തുത. ആറ് ബൗളര്‍മാരെ സിഎസ്‌കെ പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല.

ms dhoni sai sudharsan

എന്നാല്‍ ഡെത്തോവറില്‍ സിഎസ്‌കെ ബൗളര്‍മാര്‍ നടത്തിയത് ഗംഭീര പ്രകടനമാണ്. 250ന് മുകളിലേക്ക് പോകുമെന്ന് ഉറപ്പിച്ച ഗുജറാത്ത് സ്‌കോറിനെ 231ല്‍ തളച്ചത് ഡെത്തോവറിലെ സിഎസ്‌കെയുടെ ബൗളിങ് പ്രകടനമാണ്. 16.2 ഓവറില്‍ 200 റണ്‍സിലേക്കെത്താന്‍ ഗുജറാത്തിന് സാധിച്ചതാണ്. എന്നാല്‍ പിന്നീടുള്ള 22 പന്തില്‍ ഗുജറാത്ത് നേടിയത് 31 റണ്‍സ് മാത്രമാണ്. ഇത് മാത്രമാണ് സിഎസ്‌കെയ്ക്ക് അല്‍പ്പം ആശ്വസിക്കാനുള്ളത്.

ശാര്‍ദ്ദുല്‍ ടാക്കൂര്‍ 4 ഓവറില്‍ 25 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. തുഷാര്‍ ദെശപാണ്ഡെ 33 റണ്‍സ് വഴങ്ങി 2 വിക്കറ്റും വീഴ്ത്തിയെങ്കിലും മറ്റുള്ളവരെല്ലാം തല്ലുകൊണ്ടു. നിര്‍ണ്ണായക സമയത്ത് പ്രധാന ബൗളര്‍മാര്‍ ദേശീയ ടീമിലേക്ക് മടങ്ങിയത് സിഎസ്‌കെയെ കാര്യമായി ബാധിച്ചുവെന്നതാണ് വസ്തുത. പ്ലേ ഓഫിലേക്കെത്തിയാലും ഈ പ്രശ്‌നം ടീമിനെ വേട്ടയാടുമെന്ന കാര്യം ഉറപ്പാണ്. ടോസ് നേടി ആദ്യം പന്തെറിയാന്‍ സിഎസ്‌കെ തീരുമാനിച്ചതിനെ തെറ്റ് പറയാനാവില്ല.

നിലവിലെ സിഎസ്‌കെയുടെ ബൗളിങ് കരുത്ത് പരിശോധിക്കുമ്പോള്‍ അഹമ്മദാബാദിനെ അവരുടെ തട്ടകത്തില്‍ തളച്ചിടാനാവില്ല. ഇക്കാരണത്താല്‍ത്തന്നെ ആദ്യം പന്തെറിഞ്ഞ് രണ്ടാമത് ബാറ്റ് ചെയ്ത് വിജയിക്കാം എന്ന പ്രതീക്ഷയിലായിരുന്നു സിഎസ്‌കെ. പക്ഷെ തുടക്കം പാളിയത് സിഎസ്‌കെയെ തളര്‍ത്തി. മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെയെ വീണ്ടും വീണ്ടും സിഎസ്‌കെയെ വിശ്വസിക്കുന്നതാണ് തിരിച്ചടി. 5 പന്തില്‍ 1 റണ്‍സ് നേടിയാണ് രഹാനെ പുറത്തായത്.

രചിന്‍ രവീന്ദ്ര ഇടവേളക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ഭാഗ്യം തുണച്ചില്ല. 2 പന്തില്‍ 1 റണ്‍സെടുത്ത രചിന്‍ റണ്ണൗട്ടായാണ് മടങ്ങിയത്. നായകന്‍ റുതുരാജ് ഗെയ്ക് വാദ് മികച്ച ഫോമിലായിരുന്നെങ്കിലും സമ്മര്‍ദ്ദം ബാധിച്ചു. 3 പന്ത് നേരിട്ട് ഡെക്കിനാണ് റുതുരാജ് പുറത്തായത്. സിഎസ്‌കെയുടെ തുടക്കം പാളിയത് ടീമിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. പവര്‍പ്ലേയിലെ ആദ്യ മൂന്ന് ഓവറുകളും മുതലാക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല.

ഗുജറാത്തിന്റെ മികച്ച തന്ത്രമാണ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചതെന്ന് പറയാം. സീനിയര്‍ താരം മോഹിത് ശര്‍മയെ ആദ്യ 10 ഓവറില്‍ പന്തേല്‍പ്പിക്കാന്‍ ശുബ്മാന്‍ ഗില്‍ തയ്യാറായില്ല. 13ാം ഓവറില്‍ മോഹിത്തിനെ ഉപയോഗിക്കാനുള്ള ശുബ്മാന്റെ തീരുമാനമാണ് ഗംഭീരമായത്. നായകനെന്ന നിലയില്‍ ആ സാഹസത്തിന് ഗില്‍ ധൈര്യം കാട്ടിയതാണ് എടുത്തു പറയേണ്ടത്.

Story first published: Friday, May 10, 2024, 23:54 [IST]
Other articles published on May 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+