Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 'തല'കുത്തി സിഎസ്‌കെ വീണു, കോളടിച്ചത് ആര്‍സിബിക്ക്! ഡിസിക്കും ലഖ്‌നൗവിനും പ്രതീക്ഷ

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ നിര്‍ണ്ണായക മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 35 റണ്‍സിനാണ് ശുബ്മാന്‍ ഗില്ലിന്റേയും സംഘത്തിന്റേയും ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 3 വിക്കറ്റിന് 231 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ചെന്നൈക്ക് 8ന് 196 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്ലേ ഓഫ് പോരാട്ടം കടുക്കവെയാണ് സിഎസ്‌കെ അപ്രതീക്ഷിത തോല്‍വി നേരിട്ടത്.

ഇതോടെ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണ് സിഎസ്‌കെയുടെ അക്കൗണ്ടിലുള്ളത്. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും പ്ലേ ഓഫ് സാധ്യതകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. എന്നാല്‍ സിഎസ്‌കെയുടെ തോല്‍വി മറ്റ് ചില ടീമുകളുടെ പ്ലേ ഓഫ് സാധ്യത ഉയര്‍ത്തിയിരിക്കുകയാണ്. ആര്‍സിബി, ഡല്‍ഹി ക്യാപിറ്റല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകളുടെ പ്ലേ ഓഫ് സാധ്യതയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

ഇതില്‍ ആരാധകര്‍ ആകാംക്ഷയോടെ നോക്കുന്നത് ആര്‍സിബിയിലേക്കാണ്. ആര്‍സിബിക്ക് നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയിന്റാണുള്ളത്. ശേഷിക്കുന്ന 2 മത്സരങ്ങള്‍ ജയിച്ചാല്‍ പരമാവധി 14 പോയിന്റിലേക്കെത്താന്‍ ആര്‍സിബിക്കാവും. അവസാന നാല് മത്സരവും ജയിച്ച് മികച്ച ഫോമിലെത്തുന്ന ആര്‍സിബിക്ക് ഡല്‍ഹി ക്യാപിറ്റല്‍സും സിഎസ്‌കെയുമാണ് അടുത്ത എതിരാളികള്‍. ഈ രണ്ട് ടീമുകള്‍ക്കെതിരേ ജയിക്കാന്‍ സാധിച്ചാല്‍ ആര്‍സിബി പ്ലേ ഓഫിലെത്താന്‍ സാധ്യത ഉയരും.

എന്നാല്‍ സിഎസ്‌കെ ശേഷിക്കുന്ന രണ്ട് മത്സരവും തോല്‍ക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിഎസ്‌കെയുടെ ബൗളിങ് നിരയിലെ പ്രമുഖര്‍ നാട്ടിലേക്ക് മടങ്ങിയത് ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ സിഎസ്‌കെയ്ക്ക് ജയം നേടുക കടുപ്പമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് അവസാന രണ്ട് മത്സരം തോല്‍ക്കേണ്ടതും ആര്‍സിബി പ്ലേ ഓഫിലേക്കെത്തുന്നതില്‍ നിര്‍ണ്ണായകമാവും. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ഹൈദരാബാദ് അവസാന രണ്ട് മത്സരങ്ങള്‍ തോല്‍ക്കാന്‍ സാധ്യത കുറവാണ്.

rcb

സിഎസ്‌കെയുടെ തോല്‍വി ഡല്‍ഹി ക്യാപിറ്റല്‍സിനും ലഖ്‌നൗവിനും പ്ലേ ഓഫിലേക്കുള്ള വഴി അല്‍പ്പം കൂടി എളുപ്പമാക്കിയിരിക്കുകയാണ്. ഡല്‍ഹിക്കും ലഖ്‌നൗവിനും സിഎസ്‌കെയ്ക്കും 12 മത്സരത്തില്‍ നിന്ന് 12 പോയിന്റാണുള്ളത്. അതുകൊണ്ടുതന്നെ ഈ മൂന്ന് ടീമില്‍ ശേഷിക്കുന്ന 2 മത്സരങ്ങളിലും വമ്പന്‍ ജയത്തോടെ കൂടുതല്‍ നെറ്റ് റണ്‍റേറ്റ് നേടുന്ന ടീം നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

അതുകൊണ്ടുതന്നെ ഇനിയുള്ള രണ്ട് മത്സരങ്ങള്‍ പ്ലേ ഓഫ് സാധ്യത കല്‍പ്പിക്കുന്നതില്‍ നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം. മുംബൈയും പഞ്ചാബ് കിങ്‌സും നേരത്തെ തന്നെ പുറത്തായതാണ്. ആര്‍സിബിയുടെ സാധ്യതകള്‍ ഭാഗ്യത്തിന് അനുസരിച്ചാവും ഉണ്ടാവുക. സിഎസ്‌കെയെ തോല്‍പ്പിച്ചെങ്കിലും ഗുജറാത്ത് പ്ലേ ഓഫിലെത്താനുള്ള സാധ്യത കുറവാണ്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് എട്ടാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റ് -1.063 ആണ്.

ഈ സാഹചര്യത്തില്‍ ഗുജറാത്തിന് പ്ലേ ഓഫിലെത്താന്‍ മഹാത്ഭുതങ്ങള്‍ സംഭവിക്കണം. അതേ സമയം 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റ് നേടിയ രാജസ്ഥാന്‍ റോയല്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും കാര്യങ്ങള്‍ എളുപ്പമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 1 ജയം നേടിയാല്‍പ്പോലും ഈ രണ്ട് ടീമുകള്‍ക്കും പ്ലേ ഓഫിലേക്കെത്താം.

ഹൈദരാബാദിന് 2 മത്സരത്തില്‍ 1ല്‍ ജയിച്ചാല്‍ പ്ലേ ഓഫിലെത്താം. അങ്ങനെ വരുമ്പോള്‍ സിഎസ്‌കെ, ഡല്‍ഹി, ലഖ്‌നൗ ടീമുകള്‍ തമ്മിലാവും നാലാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടം നടക്കുക. മഹാഭാഗ്യം തുണച്ചാല്‍ നാലാം സ്ഥാനക്കാരായി ആര്‍സിബിക്കും പ്ലേ ഓഫ് കളിക്കാം. എന്നാല്‍ ആര്‍സിബിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഇത്തരമൊരു ഭാഗ്യം ആര്‍സിബിയെ തുണക്കാന്‍ സാധ്യത വളരെ കുറവാണെന്നതാണ് വസ്തുത.

Story first published: Saturday, May 11, 2024, 0:24 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+