ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 49ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്ത് പഞ്ചാബ് കിങ്‌സ്. സ്വന്തം തട്ടകത്തില്‍ വമ്പന്‍ ജയം തേടിയിറങ്ങിയ ചെന്നൈ പടയെ 7 വിക്കറ്റിനാണ് പഞ്ചാബ് പൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 7 വിക്കറ്റിന് 162 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 17.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറുമാണ് സിഎസ്‌കെയെ തകര്‍ത്തത്. ജോണി ബെയര്‍സ്‌റ്റോയും (46) റില്ലി റൂസോയും (43) ബാറ്റുകൊണ്ടും മിന്നിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ സിഎസ്‌കെയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് അജിന്‍ക്യ രഹാനെയും റുതുരാജ് ഗെയ്ക് വാദും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 64 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം രഹാനെ പുറത്തായി. 24 പന്തില്‍ 5 ഫോറടക്കം 29 റണ്‍സെടുത്ത രഹാനെയെ ഹര്‍പ്രീത് ബ്രാറാണ് പുറത്താക്കിയത്. അവസാന മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയ ഡാരില്‍ മിച്ചലിനെ സിഎസ്‌കെ ഇത്തവണ മൂന്നാം നമ്പറിലിറക്കിയില്ല.
വമ്പനടിക്കാരന്‍ ശിവം ദുബെയെ മൂന്നാം നമ്പറിലിറക്കിയ ദുബെ ദുരന്തമായി. ഹര്‍പ്രീത് ബ്രാറിന് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങി ഗോള്‍ഡന്‍ ഡെക്കായാണ് താരം പുറത്തായത്. സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടി നല്‍കുന്ന വിക്കറ്റായിരുന്നു ഇത്. നാലാം നമ്പറിലിറങ്ങിയ രവീന്ദ്ര ജഡേജ വീണ്ടും ദുരന്തമായി. 4 പന്തില്‍ 2 റണ്‍സാണ് ജഡേജക്ക് നേടാനായത്. രാഹുല്‍ ചഹാര്‍ ജഡേജയെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. മിച്ചലിനെ തഴഞ്ഞ് സമീര്‍ റിസ്‌വിയെയാണ് സിഎസ്‌കെ അഞ്ചാം നമ്പറിലിറക്കിയത്.

എന്നാല്‍ താരം വീണ്ടും നിരാശപ്പെടുത്തി. 23 പന്തില്‍ 21 റണ്‍സാണ് റിസ് വിക്ക് നേടാനായത്. 1 ബൗണ്ടറിയാണ് യുവതാരം നേടിയത്. കഗിസോ റബാഡക്കാണ് വിക്കറ്റ്. ഒരുവശത്ത് റുതുരാജ് ഗെയ്ക് വാദ് റണ്‍സുയര്‍ത്തി. 48 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 62 റണ്‍സാണ് റുതുരാജ് നേടിയത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് താരം 50ലധികം റണ്‍സ് നേടുന്നത്. അര്‍ഷ്ദീപ് സിങ് റുതുരാജിനെ ക്ലീന്‍ബൗള്‍ഡാക്കുകയായിരുന്നു.
മോയിന്‍ അലി 9 പന്തില്‍ 1 സിക്‌സും ഫോറുമടക്കം 15 റണ്‍സ് നേടി പ്രതീക്ഷ നല്‍കി. എന്നാല്‍ രാഹുല്‍ ചഹാര്‍ താരത്തെ ക്ലീന്‍ബൗള്‍ഡാക്കി. എംഎസ് ധോണി (14) അവസാന പന്തില്‍ റണ്ണൗട്ടായി. ഡാരില്‍ മിച്ചല്‍ 1 റണ്‍സോടെ പുറത്താവാതെ നിന്നു. ഇതോടെ 7 വിക്കറ്റിന് 162 എന്ന ഭേദപ്പെട്ട ടോട്ടലിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായി. പഞ്ചാബിനായി ഹര്‍പ്രീത് ബ്രാറും രാഹുല്‍ ചഹാറും 2 വിക്കറ്റ് വീതം പങ്കിട്ടു. അര്‍ഷ്ദീപും റബാഡയും ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടിക്കിറങ്ങിയ പഞ്ചാബിന്റെ തുടക്കം പാളി. സ്‌കോര്‍ബോര്‍ഡില്‍ 19 റണ്‍സുള്ളപ്പോള്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെ പഞ്ചാബിന് നഷ്ടമായി. 10 പന്തില്‍ 1 സിക്‌സും ഫോറും പറത്തിയ പ്രഭ്‌സിംറാനെ റിച്ചാര്‍ഡ് ഗ്ലെസനാണ് പുറത്താക്കിയത്. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ജോണി ബെയര്‍സ്‌റ്റോയും റില്ലി റൂസോയും ചേര്‍ന്ന് അടിത്തറ പാകി. 30 പന്തില്‍ 7 ഫോറും 1 സിക്‌സുമടക്കം 46 റണ്‍സെടുത്ത ബെയര്‍സ്റ്റോയെ പുറത്താക്കി ശിവം ദുബെ കൂട്ടുകെട്ട് പൊളിച്ചു.
64 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇവര്‍ കൂട്ടിച്ചേര്‍ത്തത്. റില്ലി റൂസോ അതിവേഗം റണ്‍സുയര്‍ത്തി. എന്നാല്‍ 23 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 43 റണ്‍സ് നേടിയ റൂസോയെ ശാര്‍ദ്ദുല്‍ ടാക്കൂര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. എന്നാല്‍ സാം കറെനും (26*) ശശാങ്ക് സിങ്ങും (25*) ചേര്‍ന്ന് പഞ്ചാബിനെ വിജയത്തിലേക്കെത്തിച്ചു.
പ്ലേയിങ് 11- പഞ്ചാബ് കിങ്‌സ്- ജോണി ബെയര്‍സ്‌റ്റോ, സാം കറെന്‍ (c), റില്ലി റൂസോ, ശശാങ്ക് സിങ്, ജിതേഷ് ശര്‍മ (c), അഷുതോഷ് ശര്‍മ, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചഹാര്‍, ഹര്‍ഷല്‍ പട്ടേല്‍, കഗിസോ റബാഡ, അര്‍ഷ്ദീപ് സിങ്
സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), അജിന്‍ക്യ രഹാനെ, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി. ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ദീപക് ചഹാര്‍, ശാര്‍ദ്ദുല്‍ ടാക്കൂര്‍, റിച്ചാര്‍ഡ് ഗ്ലെസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍