For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: 11 മത്സരത്തില്‍ 10ലും ടോസ് നഷ്ടമായി, റുതുരാജ് ഇത്രക്ക് ഭാഗ്യം കെട്ടവനോ? ട്രോള്‍

ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദിന്റെ ഭാഗ്യക്കേട് തുടരുകയാണ്. 11 മത്സരത്തില്‍ 10ലും ടോസ് ഭാഗ്യം റുതുരാജിനെ തുണച്ചില്ല. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലും ടോസ് ടീമിന് അനുകൂലമാക്കാന്‍ റുതുരാജിന് സാധിച്ചില്ല. ടോസിന്റെ പേരില്‍ നിരവധി ട്രോളുകളാണ് റുതുരാജിനെതിരേ ഉയരുന്നത്. ഇത്രയും ഭാഗ്യമില്ലാത്ത താരം സിഎസ്‌കെയുടെ നായകനായത് എങ്ങനെയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തുടര്‍ച്ചയായി ടോസ് അനുകൂലമാവാത്തതിന്റെ നിരാശ റുതുരാജ് തുറന്ന് പറഞ്ഞിരുന്നു. പല തവണ ടോസിട്ട് പരിശീലനം നടത്തിയിരുന്നു. എന്നിട്ടും അനുകൂലമായി വരാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നാണ് റുതുരാജ് പറയുന്നത്. എന്തായാലും ഇത്തവണ ടോസ് ഭാഗ്യം ഏറ്റവും കുറവുള്ള നായകനെന്ന നാണക്കേട് റുതുരാജിനാണ്. ഇത്രയും ഭാഗ്യംകെട്ട നായകനാണോ റുതുരാജെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. എംഎസ് ധോണി ടീമില്‍ തുടരവെ സിഎസ്‌കെയുടെ നായകസ്ഥാനം ലഭിച്ച താരമാണ് റുതുരാജ്.

ഇത്തവണ ക്യാപ്റ്റനെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനം റുതുരാജ് കാഴ്ചവെക്കുന്നുണ്ട്. 10ല്‍ അഞ്ച് മത്സരങ്ങള്‍ ജയിപ്പിച്ച റുതുരാജ് സിഎസ്‌കെയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയിട്ടുണ്ട്. ബാറ്റ്‌സ്മാനെന്ന നിലയിലും റുതുരാജ് കത്തിക്കയറുന്നുണ്ട്. ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജുള്ളത്. ഓപ്പണറായി ഇറങ്ങി മിന്നിക്കാന്‍ റുതുരാജിന് സാധിക്കുന്നു. എംഎസ് ധോണിയെപ്പോലെ ശാന്തനായ നായകനാണ് റുതുരാജ്.

സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം മികവ് കാട്ടാന്‍ റുതുരാജിന് ശേഷിയുണ്ട്. ടോസ് നഷ്ടമായതൊന്നും സിഎസ്‌കെയെ കാര്യമായി ബാധിക്കുന്നില്ല. ടീമിനെ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ റുതുരാജിന് നായകനെന്ന നിലയില്‍ സാധിക്കുന്നുണ്ട്. ഇത്തവണ സിഎസ്‌കെ നന്നായാണ് തുടങ്ങിയതെങ്കിലും പ്രധാന പ്രശ്‌നം സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനമായിരുന്നു. ബാറ്റിങ് ഓഡറില്‍ അനാവശ്യ പരീക്ഷണങ്ങള്‍ നടത്തിയത് ടീമിനെ പിന്നോട്ടടിച്ചു.

ruturaj gaikwad

ഡാരില്‍ മിച്ചലിനെ ഒരു മത്സരത്തില്‍ മൂന്നാം നമ്പറില്‍ കളിപ്പിച്ചപ്പോള്‍ അദ്ദേഹം അര്‍ധ സെഞ്ച്വറി നേടി. തൊട്ടടുത്ത മത്സരത്തില്‍ എട്ടാം നമ്പറിലാണ് മിച്ചലിന് അവസരം ലഭിച്ചത്. ഇത്തരം മണ്ടത്തരങ്ങള്‍ സിഎസ്‌കെ പൊതുവേ കാട്ടാറില്ല. ധോണിക്ക് കീഴില്‍ കളിച്ചിരുന്നപ്പോള്‍ ശക്തമായതും സ്ഥിരതയുള്ളതുമായ പ്ലേയിങ് 11 സിഎസ്‌കെയ്ക്കുണ്ടായിരുന്നു. എന്നാല്‍ റുതുരാജിന് കീഴില്‍ ഇത്തരമൊരു പ്ലേയിങ് 11നെ സൃഷ്ടിക്കാന്‍ ടീമിനായിട്ടില്ല.

പ്ലേയിങ് 11ല്‍ അടിക്കടി മാറ്റം വരുത്തുന്നത് സിഎസ്‌കെയെ തളര്‍ത്തുന്നു. മോശം ഫോമിലുള്ള അജിന്‍ക്യ രഹാനെക്ക് തുടര്‍ച്ചയായി അവസരം നല്‍കുന്നതാണ് അത്ഭുതകരമായ കാര്യം. ഓപ്പണര്‍ റോളിലേക്കെത്തിയ രഹാനെക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ലെങ്കിലും തുടര്‍ച്ചയായി അവസരം ലഭിക്കുന്നുണ്ട്. മോയിന്‍ അലിയെ വേണ്ടപോലെ ഉപയോഗിക്കാന്‍ സിഎസ്‌കെയ്ക്ക് ഇത്തവണ സാധിക്കുന്നില്ല. നേരത്തെ ടോപ് ഓഡറില്‍ തകര്‍ത്തടിച്ചിരുന്ന താരമാണ് മോയിന്‍ അലി.

എന്നാല്‍ ഇത്തവണ മധ്യനിരയിലേക്ക് മോയിന്‍ അലിയെ സിഎസ്‌കെ ഒതുക്കി. എന്തായാലും ടീമിനുള്ളില്‍ ഈഗോ പ്രശ്‌നമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ നായകനെന്ന നിലയില്‍ റുതുരാജിന് സാധിക്കുന്നു. നായകസ്ഥാനം ലഭിച്ചപ്പോഴും ധോണിക്ക് അര്‍ഹിച്ച ആദരവ് നല്‍കി മുന്നോട്ട് കൊണ്ടുപോകാന്‍ റുതുരാജിന് സാധിക്കുന്നു. മുംബൈ ഇന്ത്യന്‍സില്‍ സംഭവിച്ചതുപോലെയുള്ള പടലപ്പിണക്കത്തിലേക്ക് ടീം പോകാതെ കാക്കാന്‍ റുതുരാജിനായി.

അടുത്ത സീസണില്‍ റുതുരാജിന് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായിരിക്കും. ഈ സീസണോടെ ധോണി കളി നിര്‍ത്താനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ റുതുരാജിന് കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടി വരും. അഞ്ച് തവണ ധോണിക്ക് കീഴില്‍ കിരീടം ചൂടിയ ടീമാണ് സിഎസ്‌കെ. അതുകൊണ്ടുതന്നെ ടീമിനെ കപ്പിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം റുതുരാജിനുണ്ട്. ഇതിന് സാധിക്കാതെ പോയാല്‍ നായകസ്ഥാനത്ത് അധികനാള്‍ തുടരാന്‍ റുതുരാജിന് സാധിച്ചേക്കില്ല.

Story first published: Sunday, May 5, 2024, 16:27 [IST]
Other articles published on May 5, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+