For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സഞ്ജുവിന്റെ പദ്ധതി പാളി, ചെന്നൈയില്‍ ദുരന്തം! ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച് പുറത്ത്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയിരിക്കുകയാണ്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച സഞ്ജുവില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിച്ചിരുന്നെങ്കിലും ടെസ്റ്റ് ഇന്നിങ്‌സ് കളിച്ച് താരം പുറത്തായിരിക്കുകയാണ്. 19 പന്ത് നേരിട്ട് 15 റണ്‍സാണ് സഞ്ജുവിന് നേടാനായത്. പതിയെ തുടങ്ങി കടന്നാക്രമിക്കാനായിരുന്നു സഞ്ജുവിന്റെ പദ്ധതി.

അതുകൊണ്ടുതന്നെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായി ക്ഷമയോടെ ക്രീസില്‍ പിടിച്ചുനില്‍ക്കാനാണ് സഞ്ജു ശ്രമിച്ചത്. 14 ഓവറിന് ശേഷം വമ്പനടിയിലേക്ക് കടക്കാമെന്ന കണക്കുകൂട്ടിയ സഞ്ജുവിന് പിഴച്ചു. സിമര്‍ജീത് സിങ്ങിന്റെ പന്തില്‍ സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന് ക്യാച്ച് നല്‍കിയാണ് സഞ്ജുവിന്റെ പുറത്താകല്‍. രാജസ്ഥാനെ സംബന്ധിച്ച് പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാനുള്ള സുവര്‍ണ്ണാവസരമായിരുന്നു മുന്നില്‍ ഉണ്ടായിരുന്നത്.

എന്നാല്‍ നായകനെന്ന നിലയില്‍ സഞ്ജുവിന് ടീമിനെ മുന്നില്‍ നിന്ന് നയിക്കാനായില്ല. സിഎസ്‌കെയിലെ പിച്ച് സ്ലോ പിച്ചാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ സഞ്ജു തീരുമാനിച്ചപ്പോള്‍ വലിയ സ്‌കോര്‍ പടുത്തുയര്‍ത്തേണ്ടതായുണ്ടായിരുന്നു. എന്നാല്‍ ടീമിന് തുടക്കം മുതല്‍ ഇതിന് സാധിക്കാതെ പോയി. ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ 21 പന്തില്‍ 24 റണ്‍സാണ് നേടിയത്. 3 ഫോറും 1 സിക്‌സും താരം പറത്തി.

ജോസ് ബട്‌ലര്‍ ടെസ്റ്റ് ഇന്നിങ്‌സാണ് പുറത്തെടുത്തത്. 25 പന്തില്‍ 21 റണ്‍സാണ് ബട്‌ലര്‍ നേടിയത്. ഇതില്‍ 2 ബൗണ്ടറിയും ഉള്‍പ്പെടും. പവര്‍പ്ലേ മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. സിഎസ്‌കെ ബൗളര്‍മാര്‍ തുടക്കം മുതല്‍ രാജസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. തുഷാര്‍ ദെശപാണ്ഡെ ആദ്യ രണ്ട് ഓവറില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് സമ്മര്‍ദ്ദം സൃഷ്ടിച്ചു. സിമര്‍ജീത് സിങ് ഇത് കൃത്യമായി മുതലാക്കുകയും ചെയ്തു.

sanju samson

ജയ്‌സ്വാളിനേയും ബട്‌ലറേയും സഞ്ജുവിനേയും പുറത്താക്കിയത് സിമര്‍ജീതാണ്. ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചിറങ്ങുമ്പോള്‍ നടത്തേണ്ട ബാറ്റിങ് മനോഭാവമല്ല രാജസ്ഥാന്‍ നടത്തിയത്. നായകനെന്ന നിലയില്‍ സഞ്ജു ഇതിന് ഉത്തരം പറയേണ്ടി വരും. സിഎസ്‌കെയോട് ജയിച്ചാല്‍ രാജസ്ഥാന് വലിയ സമ്മര്‍ദ്ദത്തിന് കാത്ത് നില്‍ക്കാതെ പ്ലേ ഓഫിലേക്കെത്താം. എന്നാല്‍ അതിനുള്ള പ്രകടനമല്ല രാജസ്ഥാന്‍ ബാറ്റിങ് നിര കാഴ്ചവെച്ചതെന്ന് പറയാം.

സഞ്ജു നായകസ്ഥാനത്തേക്കെത്തിയതിന് ശേഷം ബാറ്റിങ്ങില്‍ വളരെയധികം മെച്ചപ്പെട്ടിരുന്നു. പ്രത്യേകിച്ച് ഈ സീസണിലെ സഞ്ജുവിന്റെ പ്രകടനങ്ങളെല്ലാം ഗംഭീരമായിരുന്നു. പക്ഷെ സിഎസ്‌കെയ്‌ക്കെതിരായ നിര്‍ണ്ണായകമായ മത്സരത്തില്‍ സഞ്ജുവിന് തിളങ്ങാനാവാതെ പോയതാണ് നിരാശപ്പെടുത്തുന്ന കാര്യം. സിഎസ്‌കെയ്‌ക്കെതിരായ മത്സരം ഉള്‍പ്പെടെ 3 മത്സരങ്ങള്‍ രാജസ്ഥാന് ശേഷിക്കുന്നുണ്ട്. അവസാന രണ്ട് മത്സരങ്ങള്‍ രാജസ്ഥാന്‍ തോറ്റിരുന്നു.

നിലവില്‍ രണ്ടാം സ്ഥാനത്താണെങ്കിലും തുടര്‍ച്ചയായി മൂന്ന് മത്സരം തോറ്റാല്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ പുറത്താവാനുള്ള സാധ്യതയുമുണ്ട്. സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാത്താന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കണം. അതുകൊണ്ടുതന്നെ രാജസ്ഥാനെതിരേ ജയിക്കേണ്ടത് സിഎസ്‌കെയെ സംബന്ധിച്ചും വളരെ പ്രധാനപ്പെട്ടതാണ്.

പ്ലേയിങ് 11- രാജസ്ഥാന്‍- ജോസ് ബട്‌ലര്‍, യശ്വസി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍ (c,wc), റിയാന്‍ പരാഗ്, ശുബം ദുബെ, ദ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ് വേന്ദ്ര ചഹാല്‍

സിഎസ്‌കെ- റുതുരാജ് ഗെയ്ക് വാദ് (c), രചിന്‍ രവീന്ദ്ര, ഡാരില്‍ മിച്ചല്‍, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (wc), ശാര്‍ദ്ദുല്‍ ടാക്കൂര്‍, തുഷാര്‍ ദെശപാണ്ഡെ, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ

Story first published: Sunday, May 12, 2024, 17:07 [IST]
Other articles published on May 12, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+