Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: 7 ഇന്നിങ്‌സ് 7 നോട്ടൗട്ട്, വമ്പന്‍ റെക്കോഡിട്ട് ധോണി; അപൂര്‍വ്വ നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ കാമിയോകളിലൂടെ ആരാധകരുടെ കൈയടി നേടുകയാണ് എംഎസ് ധോണി. തുടര്‍ച്ചയായ ഏഴാം മത്സരത്തിലും നോട്ടൗട്ടായാണ് ധോണി എല്ലാവരേയും ഞെട്ടിക്കുന്നത്. അവസാന ഓവറുകളില്‍ കടന്നാക്രമിക്കുന്ന ധോണ് 42ാം വയസിലും സിഎസ്‌കെയുടെ ജയത്തിന്റെ നിര്‍ണ്ണായക ഘടകമായി മാറുന്നു. ഹൈദരാബാദിനെതിരേ 2 പന്തില്‍ 5 റണ്‍സോടെയാണ് ധോണി പുറത്താവാതെ നിന്നത്.

37*, 1*, 1*, 20*, 28*, 4*, 5* എന്നിങ്ങനെയാണ് ഈ സീസണിലെ ധോണിയുടെ സ്‌കോര്‍. തുടര്‍ച്ചയായി ഏഴ് മത്സരത്തിലും റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുന്ന താരമെന്ന അപൂര്‍വ്വ നേട്ടത്തിലേക്കാണ് ധോണി എത്തിയിരിക്കുന്നത്. ധോണി നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്നവരാണ് ഏറെയും. എന്നാല്‍ അവസാന ഓവറുകളില്‍ ബാറ്റ് ചെയ്യാനെത്തിയ വലിയ ഇംപാക്ട് സൃഷ്ടിച്ചാണ് ധോണി ക്രീസ് വിടുന്നത്.

ഈ സീസണില്‍ ധോണിയുടെ ബാറ്റിങ് കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ അദ്ദേഹം നിരാശനാക്കുന്നില്ലെന്നതാണ് എടുത്തു പറയേണ്ടത്. 9 ഫോറും 8 സിക്‌സുമടക്കം 96 റണ്‍സ് മാത്രമാണ് ധോണി സീസണില്‍ നേടിയതെങ്കിലും സിഎസ്‌കെയുടെ വിജയത്തിലെ നിര്‍ണ്ണായക റണ്‍സുകളായി ഇത് മാറിയിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ടത്. വിക്കറ്റിന് പിന്നിലും ധോണിയുടെ തകര്‍പ്പന്‍ പ്രകടനം തുടരുകയാണ്. സീസണില്‍ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള താരങ്ങളിലൊരാള്‍ ധോണിയാണ്.

250ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റിലാണ് നിലവില്‍ ധോണി കളിക്കുന്നത്. 20ാം ഓവറില്‍ ധോണിക്കെതിരേ പന്തെറിയുമ്പോള്‍ ഏത് ബൗളറും ഭയക്കും. ഈ പ്രായത്തിലും ധോണിയുടെ ഫിറ്റ്‌നസ് മികവ് ഞെട്ടിക്കുന്നതാണെന്ന് പറയാം. ബാറ്റിങ്ങിലും കീപ്പിങ്ങിലും അസാധ്യ മെയ് വഴക്കത്തോടെ കളിക്കാന്‍ ധോണിക്ക് സാധിക്കുന്നു. ഇത്തവണ നായകസ്ഥാനത്ത് നിന്ന് മാറി റുതുരാജ് ഗെയ്ക് വാദിന് ക്യാപ്റ്റന്‍സി നല്‍കിയെങ്കിലും ധോണിയുടെ കൃത്യമായ ഇടപെടല്‍ എല്ലാ കാര്യത്തിലുമുണ്ട്.

ms dhoni

ഫീല്‍ഡിങ് വിന്യാസത്തിലടക്കം ധോണി കൃത്യമായി ഇടപെടുന്നു. ധോണിയുടെ അവസാന ഐപിഎല്‍ സീസണായിരിക്കും ഇത്തവണത്തേതെന്ന അഭ്യൂഹം ശക്തമാണ്. എന്തായാലും ധോണി ആരാധകര്‍ക്ക് മനോഹര നിമിഷങ്ങള്‍ നല്‍കി 17ാം സീസണ്‍ ആഘോഷമാക്കുകയാണെന്ന് പറയാം. ഇത്തവണ കിരീടത്തോടെ സിഎസ്‌കെ ധോണിക്ക് യാത്രയയപ്പ് നല്‍കുമോയെന്നത് ഇനി കണ്ടറിയേണ്ടത്. ധോണി വിക്കറ്റ് നഷ്ടമാവാതെ ശേഷിക്കുന്ന മത്സരങ്ങളും കളിക്കുമോയെന്നതും കാത്തിരുന്ന് കാണാം.

ഹൈദരാബാദിനെതിരേ 3 വിക്കറ്റിന് 212 എന്ന മികച്ച ടോട്ടല്‍ സൃഷ്ടിക്കാന്‍ സിഎസ്‌കെയ്ക്കായി. നായകന്‍ റുതുരാജ് ഗെയ്ക് വാദിന്റെ സ്ഥിരതയാണ് സിഎസ്‌കെയുടെ ബാറ്റിങ്ങിലെ ഊര്‍ജ്ജം. 54 പന്തില്‍ 98 റണ്‍സാണ് റുതുരാജ് നേടിയത്. 10 ഫോറും 3 സിക്‌സും താരം പറത്തി. നിലവിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് റുതുരാജ്. മധ്യനിരയില്‍ ശിവം ദുബെയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. 20 പന്തില്‍ 1 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സാണ് ദുബെ നേടിയത്.

ഡാരില്‍ മിച്ചല്‍ ഫോമിലേക്കെത്തിയത് സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. 32 പന്തില്‍ 7 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് മിച്ചല്‍ നേടിയത്. ടീമെന്ന നിലയില്‍ ഇത്തവണയും കെട്ടുറപ്പോടെ കളിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുന്നുണ്ട്. കപ്പിലേക്കെത്താന്‍ ഭാഗ്യമുണ്ടാവുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്. ധോണി ഈ സീസണോടെ കളി നിര്‍ത്തിയാലും സിഎസ്‌കെയ്‌ക്കൊപ്പം ഇനിയുമുണ്ടാവും.

മുഖ്യ പരിശീലകന്റെ റോളിലോ മെന്ററുടെ റോളിലോ ധോണി സിഎസ്‌കെയ്‌ക്കൊപ്പം തുടരും. ഇക്കാര്യം നേരത്തെ തന്നെ ധോണി വ്യക്തമാക്കിയിട്ടുമുള്ളതാണ്. എന്നാല്‍ മികച്ച ഫോമില്‍ കളിക്കുന്ന ധോണി മധ്യ നിരയില്‍ അല്‍പ്പം നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ അതിന് അദ്ദേഹം തയ്യാറാവാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ട്.

Story first published: Sunday, April 28, 2024, 22:55 [IST]
Other articles published on Apr 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+