ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ പ്ലേ ഓഫ് കാണാതെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തായിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ ആര്‍സിബിയോട് 27 റണ്‍സിന് തോറ്റാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ മടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 5 വിക്കറ്റിന് 218 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 7 വിക്കറ്റിന് 191 റണ്‍സെടുക്കാനെ സാധിച്ചുള്ളു. കളി ജയിച്ചില്ലെങ്കിലും 201 റണ്‍സെടുത്തിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് ടിക്കറ്റ് നേടാമായിരുന്നു.
സിഎസ്‌കെ അവസാന ഓവര്‍വരെ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്താനായില്ല. എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ ബാറ്റിങ് ഡെത്തോവറില്‍ ആര്‍സിബിയുടെ ചങ്കിടിപ്പേറ്റിയെങ്കിലും അവസാന ഓവറില്‍ യഷ് ദയാല്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തോടെ സിഎസ്‌കെയ്ക്ക് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. ഇപ്പോഴിതാ സിഎസ്‌കെ പ്ലേ ഓഫ് കാണാതെ മടങ്ങിയതോടെ ശിവം ദുബെക്കെതിരേയാണ് വിമര്‍ശനം ശക്തമാവുന്നത്.
ദുബെയാണ് സിഎസ്‌കെയുടെ വില്ലനായതെന്നാണ് ആരാധകര്‍ പറയുന്നത്. ഇംപാക്ട് പ്ലയറായി അഞ്ചാം നമ്പറില്‍ കളിക്കാനെത്തിയ ദുബെ നഷ്ടപ്പെടുത്തിയ പന്തുകള്‍ വിലപ്പെട്ടതായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. 15 പന്ത് നേരിട്ട് 7 റണ്‍സോടെയാണ് ദുബെ മടങ്ങിയത്. 46.66 സ്‌ട്രൈക്ക് റേറ്റിലാണ് ദുബെയുടെ പ്രകടനം. അവസാന മത്സരങ്ങളിലെല്ലാം ഫ്‌ളോപ്പായിരുന്ന ദുബെയെ ഇംപാക്ട് പ്ലയറാക്കി ഉപയോഗിച്ചത് സിഎസ്‌കെ കാട്ടിയ മണ്ടത്തരമായി.
ഈ സ്ഥാനത്ത് സമീര്‍ റിസ്‌വി വന്നിരുന്നെങ്കില്‍ ചിലപ്പോള്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരേ ദുബെക്ക് അസാധ്യ ബാറ്റിങ് മികവാണുള്ളത്. ഇത് വിലയിരുത്തിയാണ് ദുബെക്ക് അവസരം നല്‍കിയത്. എന്നാല്‍ തീര്‍ത്തും നിരാശപ്പെടുത്തിയ അദ്ദേഹം ടീമിന്റെ തോല്‍വിക്ക് കാരണമായി മാറി. ദുബെ നഷ്ടപ്പെടുത്തിയ പന്തുകള്‍ മത്സരത്തില്‍ നിര്‍ണ്ണായകമായി. കളി ജയിക്കാനായില്ലെങ്കിലും 201 റണ്‍സിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു.

പക്ഷെ ദുബെ ടെസ്റ്റ് ശൈലിയില്‍ കളിച്ചതോടെ സിഎസ്‌കെ അവസാന ഓവറുകളില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. അല്ലാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ അല്‍പ്പം കൂടി എളുപ്പമാകുമായിരുന്നു. നിര്‍ണ്ണായകമായ മത്സരത്തില്‍ സിഎസ്‌കെയുടെ വില്ലനായി മാറിയ ദുബെയെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. ദുബെയെ ഐപിഎല്ലിലെ പ്രകടനം വിലയിരുത്തിയാണ് ടി20 ലോകകപ്പിലേക്ക് പരിഗണിച്ചത്.
എന്നാല്‍ ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപനത്തിന് ശേഷം കളിച്ച മത്സരങ്ങളിലെല്ലാം ദുബെ ഫ്‌ളോപ്പാണ്. ഈ സാഹചര്യത്തില്‍ ദുബെയെ ഇന്ത്യ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കണമെന്നും റിങ്കു സിങ്ങിനെ പരിഗണിക്കണമെന്നുമാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ആദ്യ പാദത്തില്‍ ടീമിന്റെ സൂപ്പര്‍ ഹീറോയായിരുന്ന ദുബെ രണ്ടാം പാദത്തില്‍ ടീമിന്റെ വില്ലനായി മാറിയെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. എന്തായാലും താരത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാണ്.
എംഎസ് ധോണിക്ക് ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ലെങ്കിലും ആരാധകരെ സന്തോഷിപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. 13 പന്തില്‍ 3 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 25 റണ്‍സാണ് ധോണി നേടിയത്. യഷ് ദയാലിന്റെ പന്തില്‍ 110 മീറ്റര്‍ സിക്‌സറും ധോണി പറത്തി. 192.30 സ്‌ട്രൈക്ക് റേറ്റിലാണ് ധോണി മിന്നിച്ചത്. എന്നാല്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ദയാല്‍ ധോണിയെ പുറത്താക്കിയതാണ് സിഎസ്‌കെയുടെ താളം തെറ്റിച്ചത്.
രവീന്ദ്ര ജഡേജ ഒരുവശത്ത് പൊരുതിയെങ്കിലും സൂപ്പര്‍ ഫിനിഷിങ് നടന്നില്ല. 22 പന്തില്‍ 3 വീതം സിക്‌സും ഫോറും ഉള്‍പ്പെടെ 42 റണ്‍സാണ് ജഡേജ നേടിയത്. താരം പുറത്താവാതെ നിന്നു. അവസാന രണ്ട് പന്തില്‍ രണ്ട് സിക്‌സുകള്‍ പറത്താന്‍ ജഡേജക്കായിരുന്നെങ്കില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ ജഡേജക്കതിന് സാധിച്ചില്ല.